Video Stories
തെരഞ്ഞെടുപ്പിലെ മതവും ജാതിയും
മതം, ജാതി, വംശം, സമുദായം, ഭാഷ എന്നിവ തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് തിങ്കളാഴ്ച നടത്തിയ വിധിന്യായം ചരിത്ര പ്രാധാന്യമുള്ളതാണ്. ഏഴംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, എസ്.എ ബോബ്ഡേ, എന്‍.എന്‍ റാവു എന്നിവരുടെ ഭൂരിപക്ഷ വിധിയാണ് ഇനി രാജ്യത്തെ നിയമമാകുക. ഒറ്റ നോട്ടത്തില്‍, ഇന്ത്യപോലെ വൈവിധ്യമാര്‍ന്ന മത, ജാതി, സമുദായ, ഭാഷാ പ്രാതിനിധ്യമുള്ളൊരു രാജ്യത്ത് ഈ വിധിക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഈ വിഭാഗങ്ങളുടെ പരാതികളും ആവശ്യങ്ങളും തെരഞ്ഞെടുപ്പില്‍ പറയരുതെന്നു പറഞ്ഞാല്‍ എങ്ങനെ ന്യായീകരിക്കാനാവുമെന്ന ചോദ്യമാണ് പലരും ഉയര്‍ത്തിയിരിക്കുന്നത്. 1995ല്‍ സുപ്രീം കോടതി ജഡ്ജി ജെ.എസ് വര്‍മ ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ‘ജീവിത രീതിയും മാനസികാവസ്ഥയു’ മാണെന്ന് വിധി പ്രസ്താവിക്കുകയുണ്ടായി. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് നല്കിയ ഹര്‍ജി തള്ളുകയാണ് സുപ്രീംകോടതി ഇതോടൊപ്പം ചെയ്തിരിക്കുന്നത്. വിധിയെ ബി.ജെ.പി സ്വാഗതം ചെയ്യുമ്പോള്‍ മറുഭാഗത്ത് ഒരു പന്തിയില്‍ രണ്ടുതരം വിളമ്പ് എന്ന പരാതി ഉയര്‍ന്നിരിക്കുന്നു. കാഞ്ച ഐലയ്യയെ പോലുള്ള പ്രമുഖ ബുദ്ധിജീവികള്‍ കോടതി വിധിയെ എതിര്‍ക്കുന്നത് ഈ ആശങ്കകൊണ്ടാണ്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നീതി നിഷേധിക്കപ്പെടരുതെന്ന വ്യക്തമായ സന്ദേശമാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ്, എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരുടെ വിധി പ്രസ്താവത്തിലെ വരികള്‍ ഈയവസരത്തില്‍ ശ്രദ്ധേയമാണ് : ‘എങ്ങനെയാണ് ഇതിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തുക. മതം, ജാതി, സമുദായം തുടങ്ങിയവ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ മേലുള്ള സാമൂഹികമായ അടിച്ചമര്‍ത്തലുകളുടെ പ്രതീകമാണ്. നീതിപൂര്‍വകമായ സാമൂഹിക ക്രമം സ്ഥാപിക്കുന്നതിനുള്ള ഭരണഘടനയുടെ അടിസ്ഥാന നയത്തിന്റെ ഭാഗമാണത്. ഒരു ജനാധിപത്യ സമൂഹത്തില്‍ തെരഞ്ഞെടുപ്പ് എന്നത് സാമൂഹിക ജാഗരണത്തിന്റെ ഭാഗമാണ്. ‘ഒരാളുടെ കുറവുള്ളതെങ്കിലും ഭരണഘടനയുടെയും ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെയും വര്‍ത്തമാനകാലവികാരം പ്രകടിപ്പിക്കുന്ന അതിശക്തവും വ്യക്തവുമായ വാചകങ്ങളാണിവയെന്ന് സമ്മതിക്കാതെ വയ്യ’.
1951ലെ ജനപ്രാതിനിധ്യനിയമത്തിലെ 123 (3) വകുപ്പില്‍ തെരഞ്ഞെടുപ്പില്‍ മതം ദുരുപയോഗം ചെയ്യുന്നത് സ്ഥാനാര്‍ഥിയുടെ അയോഗ്യതക്ക് കാരണമാകുമെന്ന് വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1976ലെ 42 ാം ഭേദഗതിയിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം എന്നുകൂടി ഉള്‍പ്പെടുത്തി ‘പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്’ എന്നാക്കി മാറ്റിയത്. മഹാരാഷ്ട്രയിലും മറ്റും മതം ദുരുപയോഗം ചെയ്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കോടതിയിലെത്തുകയും സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുകയുമുണ്ടായി. ഹിന്ദുത്വത്തിന്റെ തീവ്ര വക്താവ് ശിവസേനാ തലവന്‍ ബാല്‍താക്കറെ ഇങ്ങനെ ആറു വര്‍ഷത്തേക്ക് മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കപ്പെട്ടയാളാണ്. 1992ല്‍ മഹാരാഷ്ട്രയിലെ അഭിരാംസിങിനെതിരായ മുംബൈ ഹൈക്കോടതി വിധിയിലെ അപ്പീലാണ് സുപ്രീംകോടതി ഇവിടെ പരിഗണിച്ചത്.
നിലവിലെ നിയമത്തിലെ ‘അയാളുടെ മതം’ എന്നാല്‍ സ്ഥാനാര്‍ഥിയുടെ മാത്രം മാത്രമല്ലെന്നും സ്ഥാനാര്‍ഥിയുടെ ഏജന്റ്, ബന്ധപ്പെട്ടവര്‍, വോട്ടര്‍മാര്‍ എന്നിവര്‍ക്കൊക്കെ ബാധകമാണെന്നും ഭരണഘടനാബെഞ്ചിലെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അടങ്ങുന്ന നാലു ജഡ്ജിമാര്‍ വിധിന്യായം നടത്തി. എന്നാല്‍ അയാളുടെ മതം എന്നത് സ്ഥാനാര്‍ഥിയുടെ മതം മാത്രമായിരിക്കണമെന്നും അതിനെ എല്ലാവരുടേതുമായി വ്യാഖ്യാനിക്കേണ്ടത് പാര്‍ലമെന്റായിരിക്കണമെന്നുമുള്ള വാദമാണ് എതിര്‍വാദം രേഖപ്പെടുത്തിയ മറ്റ് മൂന്നു ജഡ്ജിമാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. മതം, ജാതി, സമുദായം, ഭാഷ, വംശം എന്നിവയുടെ ദുരുപയോഗം അയോഗ്യതമാകുമെന്ന് പറയുമ്പോള്‍ മറ്റ് ചില ചോദ്യങ്ങളും അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരാവുന്നതാണ്. എല്ലാ സമൂഹത്തിലും മതവും അതോടനുബന്ധിച്ചുള്ള ജാതികളും ഉപജാതികളും സമുദായങ്ങളും വര്‍ഗങ്ങളും ഭാഷകളുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുകയും അതിന്റെ ഭാരം ഇന്നും പേറുകയും ചെയ്യുന്ന സമുദായങ്ങളും ജാതികളും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആര്‍ക്കും പ്രത്യേകിച്ച് കാണിച്ചുകൊടുക്കേണ്ടവരല്ല. മതപരമായ ന്യൂനപക്ഷവിഭാഗങ്ങളുടെ കാര്യവും അതുതന്നെ.
ഭൂരിപക്ഷ മത വിഭാഗത്തിന്റെ കാരുണ്യത്തിലും ഔദാര്യത്തിലും കഴിയേണ്ടിവരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അതുകൊണ്ടുതന്നെ എല്ലാ ആധുനിക പരിഷ്കൃത സമൂഹവും പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചുനല്കുന്നു. ന്യൂനപക്ഷങ്ങള്‍ സംബന്ധിച്ച യു.എന്‍ ചാര്‍ട്ടര്‍ ഇത്തരമൊന്നാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ താഴ്ന്ന ജാതിക്കാരെ പ്രത്യേക പട്ടികയിലുള്‍പെടുത്തിക്കൊണ്ടുള്ള സംവരണമാണ് മറ്റൊരു നിയമം. ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് തുടങ്ങിയവ ഈ ജനവികാരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.
പുതിയ പശ്ചാത്തലത്തില്‍ കോടതി വിധിയെ തങ്ങള്‍ക്കനുകൂലമായി ദുരുപയോഗപ്പെടുത്താനുള്ള നീക്കമാണ് രാജ്യത്തെ ഭരണ കക്ഷിയായ ബി.ജെ.പി നോക്കുന്നത്. തുല്യതയെക്കുറിച്ച് പറയുന്ന ഭരണഘടനയിലെ പതിനാലാം വകുപ്പ് നിലനില്ക്കുമ്പോള് തന്നെയാണ് ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുള്ള 29, 30 മുതലായ വകുപ്പുകള്‍. ന്യൂനപക്ഷാവകാശ കമ്മീഷനുകളും മറ്റും ഇത്തരുണത്തില്‍ സ്മരണീയമാണ്. രാജ്യത്ത് എല്ലാവരും തുല്യരാണെന്ന് പറയുമ്പോള്‍ തന്നെ സാമ്പത്തികമായും സാമൂഹികമായും അവശരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വലിയൊരു വിഭാഗത്തിന്റെ ആവശ്യങ്ങളും ആകുലതകളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന തീര്‍ത്തും ന്യായമായ അനിവാര്യതയാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുമതബിംബങ്ങളായ രാമനും ക്ഷേത്രവും മറ്റുമാണ് കാവി രാഷ്ട്രീയക്കാര്‍ വടക്കേ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിളമ്പിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞത് 1992 മുതലെങ്കിലും സാര്‍വജനീനമായ ഇന്ത്യന്‍ ദേശീയതയെ തീവ്ര ഹിന്ദുത്വ ദേശീയത കൊണ്ട് തച്ചുതകര്‍ക്കാനുള്ള കുടില നീക്കങ്ങള്‍ നടന്നുവരുന്ന ഫാസിസ കാലത്താണ് കോടതി വിധിയെന്നത് ആശ്വാസദായകമായി കരുതേണ്ടതാണെങ്കിലും ഫലത്തില്‍ മറിച്ചുള്ള ആശങ്കയാണ് മതേതര ഹൃദയങ്ങളില്‍ നിന്നുയരുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ