Video Stories
നഷ്ടമായത് കാരുണ്യ പ്രസ്ഥാനങ്ങളുടെ നെടുംതൂണ്

ബംഗ്ലൂര് മഹാ നഗരത്തിലും മലയാളികള്‍ക്കിടയിലും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായ പ്രിയപ്പെട്ട എ.ബി ഖാദര്‍ ഹാജി ഇനി നമ്മോടൊപ്പമില്ല. ജീവ കാരുണ്യ രംഗത്തും സാമൂഹ്യ സേവന രംഗത്തും നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ വിയോഗം ബാംഗ്ലൂരിലെ പൊതു സമൂഹത്തിനും വിശിഷ്യാ മുസ്ലിംലീഗ് പ്രസ്ഥാനത്തിനും കെ.എം.സി.സി ക്കും ആഘാതം തന്നെയാണ്. ബാംഗ്ലൂരിലെ കാരുണ്യ പ്രസ്ഥാനങ്ങളുടെ നെടും തൂണായിരുന്നു സൗമ്യത മാത്രം കൈമുതലുള്ള ഖാദര്‍ഹാജി. രണ്ടു തവണ ബി.ബി.എം.പി കൗണ്‍സിലറായിരുന്ന അദ്ദേഹം 1983 മുതല്‍ മലബാര്‍ മുസ്ലിം അസോസിയേഷന് ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരുന്നു.
1980ല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് കേരള മുസ്ലിം വെല്‍ഫെയര്‍ ലീഗിന്റെ നേതൃത്വത്തിലേക്കും അതുവഴി പൊതു രംഗത്തേക്കും ഖാദര്‍ ഹാജിയെ കൊണ്ടുവന്നത്. പാണക്കാട് കുടുംബവുമായും വിവിധ തലമുറകളിലെ മുസ്ലിം ലീഗ് നേതൃത്വവുമായും അടുത്ത ബന്ധമായിരുന്നു ഖാദര്‍ ഹാജിക്ക്. ബാംഗ്ലൂര്‍ വെല്‍ഫെയര്‍ ലീഗ് അധ്യക്ഷ പദവിയിലിരുന്നുകൊണ്ടായിരുന്നു പൊതുരംഗത്തുള്ള തുടക്കം. 1997 മുതല്‍ ബാംഗ്ലൂര്‍ കെ.എം.സി.സി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 2003 ലും 2010 ലും ബാംഗ്ലൂരില്‍ നടന്ന മുസ്ലിം ലീഗ് ദേശീയ സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു സംഘാടന പാടവം തെളിയിച്ചു. ചന്ദ്രിക പത്രം ബാംഗ്ലൂരില്‍ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
ഗള്‍ഫ് പ്രവാസം ശക്തി പ്രാപിച്ച ശേഷം നിര്‍ജീവമായിരുന്ന സംഘടന പ്രവര്‍ത്തനം ബാംഗ്ലൂരില്‍ സജീവമായത് 1997 ല്‍ ഖാദര്‍ ഹാജി പ്രസിഡന്റും സി.പി സദഖത്തുള്ള ജനറല്‍ സെക്രട്ടറിയുമായി ഇന്ത്യയില്‍ ആദ്യമായി കെ.എം.സി.സി എന്ന പേരില്‍ മുസ്ലിം ലീഗിന്റെ പോഷക സംഘടന രൂപീകൃതമായ ശേഷമാണ്. കേരള മുസ്ലിം വെല്‍ഫെയര്‍ ലീഗ് എന്ന പേരില്‍ മുംബൈ, ചെന്നൈ ഘടകങ്ങളും പിന്നീട് കെ.എം.സി.സി ആയി പുനര്‍ നാമകരണം ചെയ്യപ്പെടുകയാണുണ്ടായത്. ഖാദര്‍ ഹാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ യും ആസൂത്രണത്തിന്റെയും മികവാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്. ഐ.ടി നഗരത്തില്‍ ഉപരി പഠനത്തിനെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മലബാര്‍ മുസ്ലിം അസോസിയഷനു കീഴില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയതും ശ്രദ്ധേയമാണ്. നഗര ഹൃദയത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്ന പേരില്‍ പത്തു കോടി ചെലവില്‍ കെ.എം.സി.സി നിര്‍മ്മിക്കുന്ന കാരുണ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ട്.
ബാംഗ്ലൂര്‍ സന്ദര്‍ശന വേളകളില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പം അദ്ദേഹത്തിന്റെ ആതിഥേയ സൗഭാഗ്യം അനുഭവിച്ചറിയാന്‍ എനിക്കും കുടുംബത്തിനുമായിട്ടുണ്ട്. വിവിധ പ്രശ്നങ്ങളില്‍ ഹാജിയെ വിളിച്ചാല്‍ പരിഹാരം ഉറപ്പാക്കിയിട്ടേ അദ്ദേഹം പിന്‍വാങ്ങാറുള്ളൂ. കര്‍ണാടക മുഖ്യമന്ത്രിമാരായ എസ്.എം കൃഷ്ണയും ഇപ്പോള്‍ സിദ്ധരാമയ്യയും നഗരത്തിലെ കോര്പറേഷന് കൗണ്‍സിലറായി മൂന്ന് തവണ ഖാദര്‍ ഹാജിയെ നാമനിര്‍ദ്ദേശം ചെയ്തതും അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനത്തിന്റെയും ജനപ്രിയതയുടെയും മികച്ച അംഗീകാരമാണ്. പ്രവര്‍ത്തന മേഖലയിലും വ്യക്തിത്വത്തിലും വളരെയേറെ ശ്രദ്ധേയനായ സൗമ്യ സ്വഭാവത്തിനുടമയായ അദ്ദേഹത്തിന്റെ വേര്‍പാട് തീരാ നഷ്ടമാണ്.
കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുമായും നല്ല ബന്ധമാണ് അദ്ദേഹം നിലനിര്‍ത്തിയത്. ഡോക്ടര്‍ എന്‍.എ മുഹമ്മദുമായി ചേര്‍ന്ന് നഗരത്തിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനയായ മലബാര്‍ മുസ്ലിം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കാനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും ഫാറൂഖ് കോളജില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിനായി. നിര്‍ധനരായ ബാംഗ്ലൂര്‍ മലയാളികള്‍ക്ക് പലിശ രഹിത വായ്പാ പദ്ധതിയും തൊഴിലുപകരണ വിതരണ പദ്ധതിയും നടപ്പാക്കി എം.എം.എ യുടെ മുഖം അദ്ദേഹം ജനകീയമാക്കി.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More7 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture7 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture4 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ