Connect with us

Video Stories

ജനാധിപത്യ ശ്രീകോവിലിലെ ഏറ്റുമുട്ടല്‍

Published

on

പി.വി.എ പ്രിംറോസ്‌

വന്‍സാരയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 2011ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ അണ്ടര്‍സെക്രട്ടറി ആര്‍.വി.എസ് മണിയുടേതായി വന്ന സ്‌ഫോടന സമാനമായ മറ്റൊരു വെളിപ്പെടുത്തല്‍.
ഭീകര വിരുദ്ധ നിയമങ്ങള്‍ക്ക് അവസരമൊരുക്കാനായി കേന്ദ്ര സര്‍ക്കാര്‍ കെട്ടിച്ചമച്ച നാടകങ്ങളായിരുന്നു 2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ആക്രമണ പരമ്പരയുമെന്ന് ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐയെ സഹായിച്ച പ്രശസ്ത ഐ.പി. എസ് ഓഫീസര്‍ സതീഷ് വര്‍മ പറയുകയുണ്ടായെന്നാണ് മണി വെളിപ്പെടുത്തിയത്. പാര്‍ലമെന്റ് ആക്രമണത്തോടനുബന്ധിച്ച് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ വിചാരണ കൂടാതെ അറസ്റ്റ് ചെയ്തു ജയിലിലടക്കാല്‍ അനുമതി നല്‍കുന്ന ‘പോട്ട’ നിയമം കൊണ്ടുവന്നതും മുംബൈ ആക്രമണ പരമ്പരക്ക് ശേഷം യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ ഭേദഗതി ചെയ്തു കൂടുതല്‍ കാര്‍ക്കശ്യമാക്കിയതും ഇതിനുപോദ്ബലകമായി സതീഷ് വര്‍മ ചൂണ്ടിക്കാട്ടിയ കാര്യവും കേന്ദ്ര നഗര വികസന സെക്രട്ടറിക്കയച്ച കത്തില്‍ ആര്‍. വി.എസ് മണി പറയുന്നുണ്ട്.

1950 ഫെബ്രുവരി 25ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അവതരിപ്പിച്ച് പാസാക്കിയ പ്രവന്റീവ് ഡിറ്റെന്‍ഷന്‍ ആക്ട് (പി.ഡി.എ) ആണ് എങ്ങോട്ടും വ്യാഖ്യാനിക്കാവുന്ന ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ നിയമം. വിഭജനാനന്തരം ഉടലെടുത്ത കലാപത്തെ മുതലെടുക്കാനാണ് പട്ടേല്‍ നിയമം കൊണ്ടുവന്നതെന്ന് അന്ന് തന്നെ പലരും എഴുതിയിരുന്നു. പിന്നീട് ഇന്ത്യാ-പാക് യുദ്ധ പശ്ചാത്തലത്തില്‍ മിസയും ടാഡയും പോട്ടയും നടപ്പിലാക്കി. നിരപരാധികളെ അകാരണമായി വേട്ടയാടിയ പോട്ടക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ അത് പിന്‍വലിച്ച യു.പി.എ സര്‍ക്കാര്‍ പകരമായി കൊണ്ടുവന്നതാണ് യു.എ.പി.എ.
പാര്‍ലമെന്റ് ആക്രമണം ഭരണകൂട സൃഷ്ടിയായിരുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുന്ധതി റോയി, നന്ദിതാ ഹക്‌സര്‍ തുടങ്ങിയവര്‍ സാഹചര്യത്തെളിവുകളുദ്ധരിച്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നതാണ്. മണിയുടെ കത്തിലെ നിര്‍ണായക പരാമര്‍ശങ്ങള്‍ ഈ വസ്തുതകള്‍ക്ക് അടിവരയിടുന്നതാണ്.

2006ല്‍ പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 13 December, A Reader: The tsrange Case of the Attack on the Indian Parliament എന്ന പുസ്തകവും ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രമുഖ നയതന്ത്രജ്ഞനുമായ പി.എന്‍ ഹക്‌സറുടെ മകളും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നന്ദിതാ ഹക്‌സര്‍ എഴുതി പ്രൊമീള ആന്റ് കമ്പനി പ്രസിദ്ധീകരിച്ച Framing Geelani, Hanging Afzal: Ptariotism in the Time of Terror എന്ന പുസ്തകവും മഹാരാഷ്ട്ര പൊലീസ് മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.എം മുശ്‌രിഫ് എഴുതി ഫറോസ് മീഡിയ പുറത്തിറക്കിയ Who Killed Karkare? എന്ന പുസ്തകവുമെല്ലാം സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ ചോദ്യം ചെയ്ത് പുറത്തിറങ്ങിയതാണ്. ഇതില്‍ 13 December, A Reader: The tSrange Case of the Attack on the Indian Parliament എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അരുന്ധതി റോയി ഉന്നയിച്ച പ്രസക്തമായ 13 ചോദ്യങ്ങള്‍ മാധ്യമ ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. ഈ ചര്‍ച്ച നടക്കുന്നതിനിടയിലാണ് പാര്‍ലമെന്റ് ആക്രമണക്കേസില്‍ ‘പൊതു മനഃസാക്ഷിയെ തൃപ്തിപ്പെടുത്താന്‍’ അഫ്‌സല്‍ ഗുരുവിനേയും മുംബൈ ആക്രമണ പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് അജ്മല്‍ കസബിനേയും തൂക്കിക്കൊന്നത്.
പാര്‍ലമെന്റാക്രമണത്തിന് സാധ്യതയുണ്ടെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി എല്‍.കെ അദ്വാനി പ്രസ്താവിച്ചതിന് തൊട്ടുടനെ 2001 ഡിസംബര്‍ 13നാണ് പാര്‍ലമെന്റ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറില്‍ വന്ന ഭീകരര്‍ എട്ട് സുരക്ഷാ ഭടന്മാരേയും ഒരു തോട്ടം ജോലിക്കാരനേയും വെടിവെച്ചു കൊല്ലുകയും പിന്നീട് തോക്കിനിരയാവുകയുമായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും പാര്‍ലമെന്റ് സമ്മേളിച്ചു കൊണ്ടിരിക്കെ പകല്‍ സമയത്ത് മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം സുരക്ഷാ പരിശോധനക്ക് അത്യന്താധുനിക സജ്ജീകരണങ്ങളുള്ള പാര്‍ലമെന്റ് വളപ്പിന്റെ പ്രധാന കവാടത്തിലൂടെ ഭീകരര്‍ക്ക് എങ്ങനെ അകത്ത് കടക്കാനായി എന്നത് ഭോപ്പാല്‍ ജയില്‍ ചാട്ടം പോലെ ഇന്നും ചോദ്യചിഹ്നമായി കിടക്കുന്നു.
ജയ്‌ഷെ മുഹമ്മദ്, ലഷ്്കറെ ത്വയ്യിബ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയതെന്നും 98ലെ ഐ.സി 814 വിമാനം റാഞ്ചല്‍ കേസില്‍ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് നേതൃത്വം നല്‍കിയതെന്നുമാണ് ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം പറഞ്ഞത്. പക്ഷേ, ഇതൊന്നും കോടതിയില്‍ ചര്‍ച്ചക്ക് വന്നില്ല. മാത്രമല്ല, ആക്രമണം മുഴുവനായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി യില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണിക്കണമെന്ന് അന്നത്തെ കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിന്റെവിശദാംശങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹെപ്ത്തുല്ല അതിനെ പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ചീഫ് വിപ്പായിരുന്ന പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞത് ‘കാറില്‍ നിന്ന് ആറു പേര്‍ ഇറങ്ങുന്നത് ഞാന്‍ എണ്ണിയതാണ്, പക്ഷേ, അഞ്ചു പേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. സി.സി.ടി.വിയിലെ റെക്കോര്‍ഡില്‍ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്’ എന്നാണ്. മുന്‍ഷി പറഞ്ഞത് സത്യമാണെങ്കില്‍ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? ആറാമത്തെയാള്‍ ആരാണ്? അയാള്‍ എവിടെപ്പോയി? ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണ വേളയില്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഭയക്കുന്നതെന്തിന്? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്റ് പിരിഞ്ഞതെന്തിന്? എന്നെല്ലാം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി കിടക്കുന്നു.
ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ പറയുന്നത് എസ്.എ.ആര്‍ ഗീലാനി വഴിയാണ് അഫ്‌സലിലേക്ക് തെളിവുകള്‍ എത്തിയത് എന്നാണ്. എന്നാല്‍, ഗീലാനി അറസ്റ്റിലാകും മുമ്പേ അഫ്‌സലിന്റെ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നും പറയുന്നു. പിന്നെയെങ്ങനെ പ്രത്യേക സെല്‍ അഫ്‌സലിനെ ഡിസംബര്‍ 13 ആക്രമണവുമായി ബന്ധപ്പെടുത്തി?
അഫ്‌സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യ സേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഒരാള്‍ ഇത്ര ഗൗരവതരമായ ഒരു ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നും ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ഒരു പ്രധാന ഓപറേഷന് അദ്ദേഹത്തെ ചുമതലപ്പെടുത്തി എന്നും വിശ്വസിക്കാന്‍ പറ്റുമോ?
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ലഷ്‌കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിന്‍ ഫത്തഹ് എന്ന അബൂഹംസയാണെന്ന് പാര്‍ലമെന്റ് ആക്രമണത്തിന്റെ ആറാം നാള്‍ തന്നെ ടാണെ (മഹാരാഷ്ട്ര) പൊലീസ് കമീഷണര്‍ എസ്.എം ശങ്കരി തിരിച്ചറിഞ്ഞിരുന്നു. 2000 നവംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ ഉടന്‍ ജമ്മുകശ്മീര്‍ പൊലീസിന് കൈമാറിയിരുന്നതാണത്രേ. ശങ്കരി പറഞ്ഞത് നേരെങ്കില്‍ കശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസീന്‍ എങ്ങനെ പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഹമ്മദ് യാസീന്‍ ഇപ്പോള്‍ എവിടെ? പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാക്കി അഞ്ച് ‘ഭീകരെ’ക്കുറിച്ചുള്ള വിവരങ്ങള്‍ എന്താണ് പുറത്ത് വിടാത്തത്? തുടങ്ങി ആക്രമണത്തിന്റെ മര്‍മ പ്രധാനമായ ഭാഗങ്ങളിലേക്ക് വെളിച്ചം വീശുന്ന അരുന്ധതിയുടെ ചോദ്യങ്ങള്‍ ഇന്നും ഉത്തരമില്ലാതെ കിടക്കുകയാണ്.
ഫറോസ് മീഡിയ പുറത്തിറക്കിയ ണവീ ഗശഹഹലറ ഗമൃസമൃല? എന്ന പുസ്തകത്തിലെ മുംബൈ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളുടെ കാര്യവും തഥൈവ. ഏറെ കോളിളക്കം സൃഷ്ടിച്ച തെല്‍ഗി വ്യാജ മുദ്രപത്രക്കേസ് വെളിച്ചത്തു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥനായ മുശ്‌രിഫിന്റെ വെളിപ്പെടുത്തലുകള്‍ മുന്‍നിര്‍ത്തി കര്‍ക്കരെ വധം പുനരന്വേഷിക്കണമെന്ന ബീഹാറില്‍ നിന്നുള്ള മുന്‍ എം.എല്‍.എ രാധാകാന്ത് യാദവിന്റെ ബോംബെ ഹൈക്കോടതിയിലെ ഹരജിയില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനില്ല.
ഇതൊരു പാര്‍ലമന്റ് ആക്രമണ കേസോ ഇശ്‌റത്ത് ജഹാന്‍ കേസോ മുംബൈ ആക്രമണ കേസോ മാത്രമല്ല, ഡല്‍ഹിയിലെ തിരക്കേറിയ ഷോപ്പിങ് മാളുകളിലൊന്നായ അന്‍സല്‍ പ്ലാസ അക്രമിക്കാനെത്തിയ രണ്ട് ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകരെ രണ്‍ബീര്‍ സിംഗെന്ന ‘വീരസാഹസിക പൊലീസ് ഓഫീസര്‍’ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ ഷോപ്പിങ് മാളിന്റെ അണ്ടര്‍ഗ്രൗണ്ടിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട സ്വന്തം കാറില്‍ നിന്ന് ഈ സംഭവത്തിന് ദൃക്‌സാക്ഷിയായ ഡോക്ടര്‍ ഹരികൃഷ്ണയുടെ മൊഴി പിന്നീട് ആഭ്യന്തര തലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. മയക്കുമരുന്ന് കുത്തിവെച്ച് കാലുറക്കാത്ത രൂപത്തില്‍ രണ്ട് പേരെ കാറില്‍ നിന്ന് ഇറക്കി കൊണ്ട് വന്ന് വെടിവെച്ച് കൊല്ലുന്നത് താന്‍ നേരില്‍ കണ്ടുവെന്ന് അന്ന് ഡോ. ഹരികൃഷ്ണ വെളിപ്പെടുത്തുകയായിരുന്നു. പക്ഷേ അന്നും കുറ്റവാളികളായ പൊലീസുദ്യോഗസ്ഥര്‍ ജയിലിലടക്കുന്നതിന് പകരം സത്യം പറഞ്ഞുപോയ ഡോക്ടര്‍ക്ക് ജോലി ഉപേക്ഷിച്ച് നാടുവിടേണ്ടി വരികയാണുണ്ടായത്. പൊലീസ് ഓഫീസര്‍ രണ്‍ബീര്‍ സിങിന് ധീരകൃത്യത്തിനു പ്രമോഷന്‍ ലഭിക്കുകയും ചെയ്തു. ഭോപ്പാലിലും ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പങ്ക് വഹിച്ച പൊലീസുകാര്‍ക്ക് ലക്ഷങ്ങള്‍ സമ്മാനം പ്രഖ്യാപിക്കുന്ന തിരക്കിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ അധികവും പ്രതികളോ കുറ്റം തെളിയിക്കപ്പെട്ടവരോ അല്ലെന്നതാണ് വാസ്തവം. ഭോപ്പാലില്‍ പോലും കൊല്ലപ്പെട്ട മുഴുവന്‍ പേരും വിചാരണത്തടവുകാര്‍ മാത്രമാണ്. ഇതേ പോലുള്ള വിചാരണത്തടവുകാരനാണ് ഈയിടെ കുറ്റവാളിയല്ലെന്ന് തെളിഞ്ഞ് കോടതി വെറുതെ വിട്ട കര്‍ണാടക സ്വദേശി നിസാറുദ്ദീന്‍ അഹമ്മദ് എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കുക. ബാബ്‌രി മസ്ജിദ് ധ്വംസനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ട്രെയിന്‍ ബോംബ് സ്‌ഫോടനത്തില്‍ വിചാരണത്തടവുകാരനായി പിടികൂടിയ നിസാറുദ്ദീന്‍ 23 വര്‍ഷക്കാലം പൊതുസമൂഹത്തിന്റെ മുമ്പിലും മീഡിയക്ക് മുമ്പിലും കുറ്റവാളിയായിരുന്നു. ജയിലില്‍ പോകുമ്പോള്‍ പന്ത്രണ്ട് വയസ്സുള്ള തന്റെ സഹോദരിക്ക് ഇന്ന് പന്ത്രണ്ട് വയസ്സുള്ള മകളുണ്ടെന്നും തന്റെ കസിന്‍ സിസ്റ്റര്‍ക്ക് ഇന്ന് പേരക്കുട്ടികളുണ്ടെന്നും ഒരു തലമുറ തന്റെ ജീവിതത്തില്‍ നിന്ന് വഴുതി പോയെന്നും നിസാറുദ്ദീന്‍ പരിതപിക്കുമ്പോള്‍ കൂടെ സഹതപിക്കാനല്ലാതെ ആര്‍ക്കെന്തു ചെയ്യാന്‍ കഴിയും.
(തുടരും)

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.