Connect with us

Video Stories

ബഹുസ്വര സമൂഹത്തിലെ മതവും മതേതരത്വവും

Published

on

കെ.പി.എ മജീദ്‌

ഏതു മതം അനുസരിച്ചും തനിമയോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാവര്‍ക്കും തുല്യ നീതിയും പങ്കാളിത്തവും ഉറപ്പു നല്‍കുന്ന ഭരണഘടനയുള്ള രാജ്യം. ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും കിരീടത്തിലെ രത്‌നമാണ് കേരളം. അത്തരം അഭിമാനകരമായ മേന്മയിലേക്ക് നമ്മെ ഉയര്‍ത്തിയതില്‍ വിവിധ മതങ്ങളിലെ നവോത്ഥാന നായകരുടെ പങ്ക് നിസ്തുലമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നും കടന്നെത്തിയ സംസ്‌കാരങ്ങളില്‍ നിന്ന് പുഷ്ടിപ്പെട്ട ഈ നന്മയെ നട്ടുനനക്കുകയെന്ന ചരിത്ര നിയോഗമാണ് വര്‍ത്തമാനകാല വെല്ലുവിളി; നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ സംഘ്പരിവാര്‍ ഭരണകൂടം ആസൂത്രിതമായ കുരുക്കുകള്‍ സൃഷ്ടിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുമ്പോള്‍ ജാഗ്രത എന്ന പദമാണ് കൂടുതല്‍ ഉചിതം.

മൂലധന ശക്തികളായ കോര്‍പ്പറേറ്റുകള്‍ അജണ്ട നിശ്ചയിക്കുക എന്നതാണ് നവ ലോക ക്രമത്തിന്റെ വര്‍ത്തമാനം. ലാഭം നേടാന്‍ ഏതു വഴിയും തെരഞ്ഞെടുക്കുന്ന അവര്‍ തരാതരം എന്തിനെയും ഉപകരണമാക്കുമെന്നതാണ് ചരിത്രം.

മൂലധന ശക്തികളായ കോര്‍പ്പറേറ്റുകള്‍ അജണ്ട നിശ്ചയിക്കുക എന്നതാണ് നവ ലോക ക്രമത്തിന്റെ വര്‍ത്തമാനം. ലാഭം നേടാന്‍ ഏതു വഴിയും തെരഞ്ഞെടുക്കുന്ന അവര്‍ തരാതരം എന്തിനെയും ഉപകരണമാക്കുമെന്നതാണ് ചരിത്രം. നന്മയെ തിന്മയാണെന്നും തിന്മയെ നന്മയാണെന്നും സ്ഥാപിക്കുന്നതിന് അവരുടെ വന്‍ സന്നാഹങ്ങള്‍ക്ക് കഴിയും. ആഗോള തലത്തില്‍ അത്തരം നിര്‍മ്മിതിയുടെ നിഴലില്‍ പെട്ട് ഏറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവര്‍ എല്ലായിപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. ശത്രുവിനെ എളുപ്പത്തില്‍ സിംബോളിക്കായി സ്ഥാപിച്ചെടുക്കാന്‍ മാധ്യമങ്ങള്‍ വലിയ ഉപകരണമാണ്. പാശ്ചാത്യ സയണിസ്റ്റ് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ‘ഇസ്‌ലാമോ ഫോബിയ’ യും ഈ ഗണത്തില്‍ പെടും. ഉത്തരേന്ത്യയില്‍ തുടക്കം കുറിക്കുകയും പതിയെ കേരളത്തില്‍ അരിച്ചെത്തുകയും ചെയ്യുന്ന പുതിയ പ്രവണതകളെ അതിന്റേതായ ഗൗരവത്തില്‍ സമീപിക്കാന്‍ ഇനിയും വൈകിക്കൂടാ.

ഇസ്‌ലാമിക ലോകം തള്ളിപ്പറയുകയും മുസ്‌ലിം രാജ്യങ്ങള്‍ നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഐ.എസ് ഏറ്റവും പരിക്കേല്‍പ്പിച്ചത് മുസ്‌ലിം സമാജത്തെയാണ്. ആഗോളതലത്തില്‍ അവര്‍ വിരിച്ച വലക്കണ്ണിയിലേക്ക് ചെന്നുപെടാതിരിക്കാനും മുന്‍കരുതലെടുക്കാനും മുഖ്യധാര മുസ്‌ലിം സംഘടനകളെല്ലാം വലിയ ശ്രമമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ ആഗോള തലത്തിലോ ദേശീയ തലത്തിലോ ഒരു ഇസ്‌ലാമിക കൂട്ടായ്മയും ഭിന്നനിലപാട് പുലര്‍ത്തുന്നില്ലെന്ന് ഉറപ്പിച്ച് പറയാനാവും. മാസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നു നാടുവിട്ട 21 പേരെ കുറിച്ചുള്ള ദുരൂഹതക്ക് ഇപ്പോഴും അറുതിയായിട്ടില്ല. ഐ.എസ് ബന്ധം ആരോപിച്ച് ചില ചെറുപ്പക്കാരെ കഴിഞ്ഞ ദിവസം എന്‍.ഐ.എ പിടികൂടിയതിന്റെ അന്വേഷണങ്ങളും പുരോഗമിക്കുന്നു.

ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെയും നിയമാനുസൃത നടപടികളെയും പിന്തുണക്കേണ്ടതുണ്ട്. കാരണം, കേരളത്തിന്റെ നന്മകളിലേക്ക് വിഷവിത്തിറക്കുന്നത് മുളയിലെ നുള്ളാന്‍ ഭരണകൂട ഏജന്‍സികള്‍ക്ക് ബാധ്യതയുണ്ട്. പക്ഷെ, ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളുടെ മറവില്‍ അമിതാവേശത്തോടെ എടുത്തുചാടുമ്പോഴുള്ള അപകടം കാണാതിരിക്കാനാവില്ല. ഭീകരവാദത്തെയും തീവ്രവാദത്തെയും ഉന്മൂലനം ചെയ്യുന്ന പ്രക്രിയക്കു പകരം അത്തരക്കാര്‍ക്ക് വളംവെക്കുന്നതും ലക്ഷ്യം പിഴക്കുന്നതുമായ നടപടികള്‍ ഉണ്ടാവുന്നു എന്നു പറയാതിരിക്കാനുമാവില്ല. മുസ്‌ലിം ലീഗ് ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് തീവ്രവാദത്തിന്റെ അടിവേരറുക്കുന്നതും നമ്മുടെ പൈതൃകത്തിന് പോറലേല്‍പ്പിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതുമാണ്.

സംശയാസ്പദ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുകയെന്ന ഹീനതന്ത്രം ആഗോളതലത്തില്‍ സയണിസവും ദേശീയ തലത്തില്‍ സംഘ്പരിവാറും പയറ്റുന്നതായി പലപ്പോഴായി മറനീക്കിയതാണ്. കേരളത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന അഗതി-അനാഥ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മറക്കാനായിട്ടില്ല. കുട്ടിക്കടത്തും മറ്റും ആരോപിച്ച് യതീംഖാനകളെയും സമുദായം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചത് സംഘ്പരിവാറും അവര്‍ക്ക് കുഴലൂതുന്ന സംസ്ഥാനത്തെ ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു. സംസ്ഥാനത്തെ യതീംഖാനകളില്‍ കുട്ടിക്കടത്തും ഭീകരപരിശീലനവും നടക്കുന്നുവെന്ന വ്യാപക ആരോപണമാണ് സംഘ്പരിവാറും ഇവരുടെ ഏറാന്‍മൂളികളായ ചില പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിച്ചുവിട്ടത്.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് സ്തുത്യര്‍ഹമായ സേവനം നടത്തിവന്നിരുന്ന അനാഥാലയങ്ങളില്‍ വ്യാപകമായ പരിശോധനകളും റെയിഡും നടന്നു. ജെ.ജെ ആക്ട് ഉള്‍പ്പെടുത്തി യതീംഖാനകളെയും ഇതിന്റെ നടത്തിപ്പുകാരേയും അക്ഷരാര്‍ത്ഥത്തില്‍ പീഡിപ്പിച്ച് മാനസികമായി തകര്‍ത്തു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും കൊടും ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളെ ഇവിടെ കൊണ്ടുവന്ന് മത-ഭൗതിക വിദ്യാഭ്യാസം നല്‍കി അവരെ ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുക എന്ന ലോകോത്തര സേവനമാണ് ഈ യതീംഖാനകള്‍ ചെയ്തുപോന്നത്. ഈ സംവിധാനം തുടര്‍ന്നാല്‍ രാജ്യത്തെ പാവപ്പെട്ട മുസ്‌ലിം കുട്ടികള്‍ ഉന്നതങ്ങളില്‍ എത്തുമെന്നും രാജ്യകാര്യങ്ങളില്‍ മുസ്‌ലിംകളുടെ പങ്ക് വര്‍ധിക്കുമെന്നുമുള്ള ഭയവും ആശങ്കയുമാണ് കേരളത്തിലെ യതീംഖാനകള്‍ക്കെതിരെ തിരിയാന്‍ സംഘികളെ പ്രേരിപ്പിച്ചത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നതില്‍ തുടങ്ങി രാജ്യസ്‌നേഹമുള്ള ഒരുത്തരും വിശ്വസിക്കാത്ത ആരോപണങ്ങളാണ് ഇതിന്റെ പേരില്‍ അവര്‍ പടച്ചുവിട്ടത്.

കുട്ടിക്കടത്തും മറ്റും ആരോപിച്ച് യതീംഖാനകളെയും സമുദായം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചത് സംഘ്പരിവാറും അവര്‍ക്ക് കുഴലൂതുന്ന സംസ്ഥാനത്തെ ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു. സംസ്ഥാനത്തെ യതീംഖാനകളില്‍ കുട്ടിക്കടത്തും ഭീകരപരിശീലനവും നടക്കുന്നുവെന്ന വ്യാപക ആരോപണമാണ് സംഘ്പരിവാറും ഇവരുടെ ഏറാന്‍മൂളികളായ ചില പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിച്ചുവിട്ടത്.

കേരളത്തിലെ യതീംഖാനകളില്‍ നടക്കുന്നത് കുട്ടിക്കടത്തല്ലെന്നും ദരിദ്രരില്‍ ദരിദ്രരായ കുട്ടികളെ ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുകയെന്ന മഹാ ദൗത്യമാണെന്നും സുപ്രീംകോടതി വിധി വന്നപ്പോഴേക്കും ഇവിടത്തെ അനാഥാലയങ്ങള്‍ എന്തൊക്കെ അനുഭവിച്ചു. ഇതുതന്നെയാണ് സംഘ്പരിവാര്‍ ശക്തികളുടെ ഗൂഢലക്ഷ്യവും. ഇതേ അവസ്ഥയിലേക്ക് മുസ്‌ലിം സമുദായം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ടുചെന്നെത്തിക്കുക എന്ന രാജ്യദ്രോഹ ചിന്താഗതിയും വിഷലിപ്തമായ ഗൂഢാലോചനയുമാണ് കൊച്ചിയിലെ പീസ് സ്‌കൂളിനെതിരെ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെന്ന് സംശയിക്കുന്നതില്‍ ന്യായമുണ്ട്. സമുദായത്തെ തകര്‍ക്കാനുള്ള സംഘ്പരിവാറിന്റെ തരംതാണ ഗൂഢാലോചനയുടെ രണ്ടാംഘട്ടമാണ് മുസ്‌ലിം വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കെതിരെ നടത്തുന്ന ‘അന്വേഷണവും കേസെടുക്കലും’ എന്ന് ആരോപിക്കുമ്പോള്‍ അതിന് ചെവികൊടുക്കേണ്ടതുണ്ട്.

ഭരണഘടനയിലെ 19 മുതല്‍ 32 വരെയുള്ള വകുപ്പുകള്‍ പൗരന്‍മാര്‍ക്ക് വകവെച്ച് കൊടുക്കുന്ന അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ 25-ാം വകുപ്പില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നു. പൊതുക്രമം, സദാചാരം, ആരോഗ്യം എന്നിവക്ക് വിധേയമായി ഒരു പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കാനും തുല്യ സ്വാതന്ത്യമുണ്ടായിരിക്കുമെന്നാണ് ഉറപ്പ്. ആര്‍ട്ടിക്കിള്‍ 26 പ്രകാരം മതകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു. മതധര്‍മ ലക്ഷ്യങ്ങള്‍ക്കായി സ്ഥാപനങ്ങളുണ്ടാക്കി നിലനിര്‍ത്താനും മതകാര്യങ്ങളെ സംബന്ധിച്ച് സ്വയം വേണ്ടതെല്ലാം നിര്‍വഹിക്കാനും സ്ഥാവരജംഗമ വസ്തുക്കള്‍ നേടാനും അവയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്താനും നിയമങ്ങളനുസരിച്ച് അത്തരം സ്വത്തുക്കളുടെ ഭരണം നടത്താനും പൗരനുള്ള അവകാശം നിസ്സാരമല്ല. മതകാര്യങ്ങള്‍ പഠിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ചുരുക്കം.
മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അംഗീകൃത സിലബസിന് പുറമെ ഖുര്‍ആനും മത വിഷയങ്ങളും പഠിപ്പിക്കുന്നത് അതുകൊണ്ടുതന്നെ തെറ്റെന്ന് എങ്ങിനെ പറയും. മറ്റ് മത വിഭാഗങ്ങളും ഇത്തരത്തില്‍ അവരുടേതായ മത വിഷയങ്ങള്‍ സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നുണ്ടല്ലോ. ഹിന്ദു സംഘടനകള്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ എല്ലാ പിരീഡും ‘ഓം നമ:ശിവായ’ കൊണ്ട് തുടങ്ങുന്നു. ഗുരുകുല വിദ്യാഭ്യാസ രീതി പിന്തുടരുന്ന നിരവധി ഹിന്ദു സ്‌കൂളുകളുണ്ട്. ചര്‍ച്ച് നടത്തുന്ന അനേകം സ്‌കൂളുകളില്‍ ക്രിസ്ത്യന്‍ മത വിഷയങ്ങള്‍ പ്രത്യേകമായിതന്നെ പഠിപ്പിക്കുന്നു. ഇവിടെയെല്ലാം നിരവധി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

പൊതുവെ മത-ഭൗതിക വിദ്യാഭ്യാസം നല്‍കാന്‍ ഉതകുന്ന സ്ഥാപനങ്ങളാണ് മുസ്‌ലിം സമുദായം നടത്തിവരുന്നത്. ഈ ഗണത്തിലാണ് കൊച്ചിയിലെ പീസ് സ്‌കൂള്‍. ബോംബെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാക്കിര്‍ നായിക്കിന്റെ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് ഇവിടെ മതവൈരം പഠിപ്പിക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത് കേസെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് കാരണമായി പറയുന്നത് അവിടെ പഠിപ്പിക്കുന്ന ചില പുസ്തകങ്ങളില്‍ മതവൈരം വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നതും. പുസ്തകങ്ങളില്‍ തെറ്റുകടന്നുകൂടുന്നത് സ്വാഭാവികമാണ്. അതു ശ്രദ്ധയില്‍ പെട്ടാല്‍ തിരുത്താന്‍ ആശ്യപ്പെടുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇറക്കുന്ന പാഠപുസ്തകങ്ങളില്‍വരെ വിവാദ പരാമര്‍ശം ഉണ്ടാകുമ്പോള്‍ അത് പഠിപ്പിക്കേണ്ടെന്ന് നിര്‍ദ്ദേശിക്കുന്നതാണ് പതിവ്.

മത പഠന വിഷയങ്ങളില്‍ മതനിരപേക്ഷതക്ക് വിരുദ്ധമായ വല്ലതും ഉണ്ടെങ്കില്‍ തന്നെ ആ ഭാഗം പഠിപ്പിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയോ പുന:പരിശോധിക്കുകയോ ചെയ്യാവുന്നതാണ്. വിപണിയില്‍ വാങ്ങാന്‍ ലഭിക്കുന്ന ഒരു പാഠപുസ്തകത്തിലെ ഒരു വാക്കില്‍ കടിച്ചുതൂങ്ങി അമിതാവേശം കാണിക്കുന്നവരുടെ മനസ്സിലിരിപ്പ് വേഗത്തില്‍ ബോധ്യപ്പെടും. പീസ് സ്‌കൂളിന്റെ കാര്യത്തില്‍ അതിന്റെ നിജസ്ഥിതി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പീസ് സ്‌കൂളില്‍ മതനിരപേക്ഷതക്ക് വിരുദ്ധമായ യാതൊന്നും പഠിപ്പിക്കുന്നില്ലെന്നും മതേതരത്വത്തിന് വേണ്ടി ശക്തമായ നിലപാടുകളും വിദ്യാഭ്യാസ സംവിധാനവുമാണ് ഇവിടെ നടക്കുന്നതെന്നും ഇവിടെ പഠിക്കുന്ന മുസ്‌ലിംകള്‍ അല്ലാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെയും വാര്‍ത്താ സമ്മേളനങ്ങളിലൂടെയും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കാന്‍ പലര്‍ക്കും സമയമില്ല.

പഠിപ്പിക്കുന്ന പുസ്തകത്തിലെ അപാകതകള്‍ മറ്റ് സ്ഥാപനങ്ങളിലും കാണാമെങ്കിലും മുസ്‌ലിം സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പീസ് സ്‌കൂളിലെ സംഭവവികാസങ്ങളെന്ന് വ്യക്തമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗോപ്യമായിവെക്കുകയും ബന്ധപ്പെട്ടവര്‍ക്ക്, ചെയ്ത കുറ്റം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരിക്കുകയും വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സത്യവിരുദ്ധമായ കാര്യങ്ങള്‍ നല്‍കുകയുമാണ് പൊലീസ് ഏജന്‍സികള്‍ ചെയ്യുന്നത്. മുസ്‌ലിം സ്ഥാപനങ്ങളെ സഹായിക്കാന്‍ ആരും മുന്നോട്ടുവരാതിരിക്കുകയെന്നതാണ് ഒരു ലക്ഷ്യം. മറ്റു മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് സഹായം ചെയ്താലും പുണ്യം ലഭിക്കുമെന്ന് പഠിപ്പിക്കുന്നതും അതുള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ മാതൃകായോഗ്യരായി മുന്നോട്ടുപോകുന്നതും കണ്ട് സഹിക്കാതെയാണ് വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. നിജസ്ഥിതി വ്യക്തമാക്കാതെ സംശയത്തിന്റെ ആനുകൂല്യമെന്ന മറവില്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്നതിനെതിരെ ഇപ്പോള്‍ മൗനംഭജിച്ചാല്‍ നാളെ മറ്റ് സ്ഥാപനങ്ങള്‍ക്ക് നേരെയും അവര്‍ വാളോങ്ങും.

പഠിപ്പിക്കുന്ന പുസ്തകത്തിലെ അപാകതകള്‍ മറ്റ് സ്ഥാപനങ്ങളിലും കാണാമെങ്കിലും മുസ്‌ലിം സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പീസ് സ്‌കൂളിലെ സംഭവവികാസങ്ങളെന്ന് വ്യക്തമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗോപ്യമായിവെക്കുകയും ബന്ധപ്പെട്ടവര്‍ക്ക്, ചെയ്ത കുറ്റം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരിക്കുകയും വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സത്യവിരുദ്ധമായ കാര്യങ്ങള്‍ നല്‍കുകയുമാണ് പൊലീസ് ഏജന്‍സികള്‍ ചെയ്യുന്നത്.

കേരളത്തിലെ ചില പ്രദേശങ്ങളില്‍നിന്ന് ഏതാനും യുവാക്കള്‍ നാടുവിട്ടെന്നും ഐ.എസിലേക്ക് പോയെന്നുമുള്ള പരാതികളുടെ പേരില്‍ സമുദായത്തെ ഒന്നടങ്കം വേട്ടയാടുന്നതിന് ഭരണകൂടം ഒത്താശ ചെയ്യാമോ? ഇത്തരം യുവാക്കള്‍ എവിടെ പോയെന്നത് സംബന്ധിച്ചോ ഐ.എസില്‍ ചേര്‍ന്നത് സംബന്ധിച്ചോ സ്ഥിരീകരണമുണ്ടായിട്ടില്ല. പക്ഷെ, മകനെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചാല്‍ യു.എ.പി.എ ചുമത്തിയാണ് കേരള പൊലീസ് കേസെടുക്കുന്നത്. ഫേസ് ബുക്കിലെ പോസ്റ്റിന്റെ പേരില്‍ മതവൈരം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഒരു മതപ്രഭാഷകനെതിരെ കേസെടുക്കുകയും യു.എ.പി.എ ചുമത്തുകയും ചെയ്തപ്പോള്‍ സംഘ്പരിവാറുമായി ബന്ധമുള്ള ചിലര്‍ പരസ്യമായി മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയിട്ടും അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കുന്നു. സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്കെതിരെ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് യു.എ.പി.എ. ചുമത്തുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തവര്‍ക്കും ദുഷ്ടലാക്കുള്ളവര്‍ക്കും മാത്രമെ യു.എ.പി.എ അംഗീകരിക്കാനാവൂ. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ആര്‍ക്കെതിരെയും പ്രയോഗിക്കാന്‍ പാടില്ല. യു.എ.പി.എ എന്ന കരിനിയമത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിട്ടുള്ളത്. സി.പി.എം നേതാവിനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ പ്രതിഷേധിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ ന്യൂനപക്ഷ വേട്ടക്ക് ആ നിയമം ഉപയോഗിക്കുന്നതിനെ എന്തു പേരിട്ടാണ് വിളിക്കുക. പൊലീസ് പക്ഷപാതപരമായും ഇരട്ടത്താപ്പോടെയും കാര്യങ്ങളെ സമീപിക്കുന്നു എന്ന സംശയം സമൂഹത്തില്‍ വരുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും.

ഐ.എസ്. ഭീകരതക്കെതിരെയും വളര്‍ന്നുവരുന്ന തീവ്രവാദ ചിന്തകള്‍ക്കെതിരെയും കേരളത്തിലെ എല്ലാ മതസംഘടനകളും സുവ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നത് ശുഭോദര്‍ക്കമാണ്. ഐ.എസിനും ഭീകരവാദത്തിനുമെതിരെ എല്ലാ മുസ്‌ലിം സംഘടനാ നേതാക്കളും എറണാകുളം ടൗണ്‍ ഹാളില്‍ ഒത്തുചേര്‍ന്ന് ഭീകരവാദം മാനവവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഭീകരവാദത്തിനെതിരായ മുസ്‌ലിം സംഘടനകളുടെ കാര്യക്ഷമമായ കൂട്ടായ്മതന്നെയാണ് അവിടെ കണ്ടത്. യുവാക്കള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന തീവ്രവാദത്തിനെതിരെ എല്ലാ മതസംഘടനകളും ആത്മാര്‍ത്ഥമായിതന്നെ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഏതെങ്കിലുമൊരു മതസംഘടന മറ്റുള്ളവരെ പഴിചാരുന്നുവെന്ന വാര്‍ത്തകളോ നിഗമനങ്ങളോ ഒട്ടും ശരിയല്ല. മത തീവ്രവാദം ഉത്ഭവിച്ചത് സംബന്ധിച്ച് സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളില്‍ യോജിച്ച നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇത്തരം പൊതു വിഷയങ്ങളില്‍ സമുദായ സംഘടനകളെ കൂട്ടിയിണക്കി ഒന്നിച്ച് അണിനിരത്താനുള്ള ദൗത്യം മുസ്‌ലിം ലീഗ് തുടരും.

കേരളത്തിലെ മുസ്‌ലിം സമൂഹം ഇന്ത്യയിലെ നിരക്ഷരരായ മുസ്‌ലിംകളുടെ ഉന്നമനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്. പട്ടികജാതി, വര്‍ഗ വിഭാഗങ്ങളേക്കാളും ആദിവാസി വിഭാഗങ്ങളേക്കാള്‍തന്നെയും പിന്നില്‍നില്‍ക്കുന്ന ഇതര സംസ്ഥാനങ്ങളിലെ നിരക്ഷരരായ മുസ്‌ലിം സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളും അഭ്യുദയകാംക്ഷികളും ശക്തമായി രംഗത്തുണ്ടെന്നുള്ളത് സംഘ്പരിവാറിന് അല്‍പംപോലും ഉള്‍ക്കൊള്ളാവുന്നതല്ല. ഇത് ഏത് വിധവും തടയുകയെന്നതും സംഘ്പരിവാറിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്.

രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ-ദലിത് വേട്ടകളും അക്രമങ്ങളും അവരുടെ വിശ്വാസ പ്രമാണങ്ങളില്‍ കൈകടത്താനുള്ള ശ്രമങ്ങളും കരുതലോടെ കാണണം. കേരളത്തിലെ മുസ്‌ലിം സംഘടിത ശക്തിയെ ദുരാരോപണങ്ങളാല്‍ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ജനാധിപത്യ മാര്‍ഗത്തിലൂടെ ചെറുത്തു തോല്‍പ്പിക്കുകതന്നെ ചെയ്യും. പ്രവാചകന്‍ ബഹുസ്വര സമൂഹത്തില്‍ നന്നായി ജീവിച്ച് കാണിച്ചതാണ് വിശ്വാസിയുടെ മാതൃക. മതവും മതേതരത്വവും ബഹുസ്വരതയും അതിന്റേതായ അര്‍ത്ഥത്തില്‍ ഉയര്‍ത്തിപ്പിടിച്ചതാണ് നമ്മുടെ പൈതൃകം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.