Connect with us

Video Stories

മുസ്‌ലിം ഐക്യത്തിന്റെ പ്രസക്തി

Published

on

അഹമ്മദ്കുട്ടി ഉണ്ണികുളം

മുസ്‌ലിംകള്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും മാതൃക ആവേണ്ടവരാണ്. മുസ്‌ലിം സംഘടനകള്‍ ആവട്ടെ അപ്പപ്പോഴുള്ള കാര്യങ്ങള്‍ മനസ്സിലാക്കി, അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരുമാണ്. കേരളീയ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഐക്യത്തിന്റെയും യോജിപ്പിന്റെയും തുടക്കം കുറിക്കപ്പെടുമ്പോള്‍ ആഹ്ലാദിക്കാത്തവരായി ആരുമില്ല. മുസ്‌ലിം സമൂഹത്തിന്റെ മഹാഭൂരിഭാഗവും ഇങ്ങനെയൊരു നല്ല വാര്‍ത്ത കേട്ട് ഹര്‍ഷപുളകിതരാണ്. ബാക്കി സംഘടനകളും ഐക്യത്തിന്റെ പാശം മുറുകെ പിടിക്കാനുള്ള സാധ്യതകളും തെളിഞ്ഞു വരുന്നു. അങ്ങനെയെങ്കില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും നല്ല കാലം ആയിരിക്കുമിത്.

 

മുസ്‌ലിംകളുടെ അനൈക്യത്തില്‍ അങ്ങേയറ്റം വിഷമിക്കുന്ന ധാരാളം ഇതര മതസ്ഥരുണ്ട്. അവരുടെ സംഭാഷണങ്ങളില്‍നിന്ന്, നടപടികളില്‍ നിന്ന്, ഇതു വായിച്ചെടുക്കാവുന്നതേയുള്ളു. കേരളീയ സമൂഹം മത സൗഹാര്‍ദ്ദത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. സമുദായത്തിനകത്തെ ഭിന്നിപ്പുകള്‍ സ്വന്തം സമുദായവും കടന്ന് മറ്റുള്ളവര്‍ക്ക് അസ്വാരസ്യം ഉണ്ടാവുന്ന അവസ്ഥ വന്നുകൂട. മുസ്‌ലിംകള്‍ മധ്യമ സമുദായമാണ്. നന്മയിലേക്കു ക്ഷണിക്കേണ്ടവരും സദാചാരം കല്‍പ്പിക്കേണ്ടവരുമാണ്. വിശുദ്ധ ഖുര്‍ആന്‍ ആലു ഇംറാനിലെ 104ാം സൂക്തം പറയുന്നു: നന്മയിലേക്കു ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നു വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ.

 

അവരത്രെ വിജയികള്‍ (3:104) പരസ്പര ഭിന്നിപ്പുകള്‍ ഉടലെടുക്കുമ്പോള്‍ നന്മയിലേക്കുള്ള ക്ഷണത്തിന് ശക്തി കുറയുന്നു. ഒരു വീട്ടില്‍ തന്നെ രണ്ടും മൂന്നും ചേരികളിലായി മാറ്റപ്പെടുന്നു. കുടുംബ ബന്ധങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിപ്പെടുന്നു. ആശയപ്രചാരണം വെവ്വേറെയായി നടക്കുന്നു. ധനവും സമ്പത്തും ഒന്നിച്ച് ചെലഴിക്കുന്നതിന് പകരം വെവ്വേറെയായി അളവു കൂട്ടി ചെലവാക്കപ്പെടുന്നു. ഒന്നിച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ് ഉത്തമ സമുദായം എന്ന പദവിയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവരുന്നത്. ആലു ഇംറാന്‍ 110ാം സൂക്തം ഓര്‍മ്മിപ്പിക്കുന്നു- മനുഷ്യ വംശത്തിനു വേണ്ടി രംഗത്തു കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.
സ്വയം സന്മാര്‍ഗത്തിലാവുകയും മറ്റുള്ളവരെ സദുപദേശം നല്‍കി ആ മാര്‍ഗത്തിലേക്കു കൊണ്ടുവരികയും ചെയ്യേണ്ടവരാണ് സമുദായംഗങ്ങള്‍. എത്രത്തോളം എന്നതിന് നബി ചര്യയില്‍ ധാരാളം മാതൃകകളുണ്ട്. പ്രവാചക തിരുമേനിയെ ഏറ്റവും വേദനിപ്പിച്ച സംഭവമാണ് ഉഹ്ദില്‍ ഹംസ (റ) ശഹീദായ സംഭവം. ചാട്ടുളി എറിഞ്ഞ് കൊലപ്പെടുത്തിയതാകട്ടെ വഹ്ശിയും. എന്നാല്‍ പ്രവാചകന്റെ മനോവേദന വഹ്ശിയെ ഇസ്‌ലാമിലേക്കു ക്ഷണിക്കുന്നതിനു തടസ്സമായില്ല. മാത്രമല്ല പ്രത്യേക ദൂതനെ അതിനായി നിയോഗിക്കുക കൂടി ചെയ്തു. ദൂതന്‍ വശം വിശുദ്ധ ഖുര്‍ആനിലെ ഫുര്‍ഖാന്‍ എഴുപതാം സൂക്തമാണ് ആദ്യം ഏല്‍പ്പിച്ചയച്ചത്.

 

പശ്ചാത്താപവും സല്‍ക്കര്‍മ്മാനുഷ്ഠാനവും ആവശ്യപ്പെടുന്ന സൂക്തം. വഹ്ശി മുഖം തിരിച്ചു. അതു രണ്ടിനും തന്നെക്കൊണ്ട് പറ്റില്ലെന്നു അറിയിച്ചു. പ്രവാചകന്‍ പിന്തിരിഞ്ഞില്ല. സൂറ. നിസാഇലെ 116ാം സൂക്തം പ്രബോധനം ചെയ്യാന്‍ ദൂതനെ വീണ്ടും നിയോഗിച്ചയച്ചു. ശിര്‍ക്കൊഴിച്ച് എല്ലാ കാര്യത്തിനും പാപ മോചനവും രക്ഷയുമുണ്ടെന്ന സുപ്രധാന സന്ദേശം കേട്ടപ്പോഴും വഹ്ശി വഴങ്ങിയില്ല. പാപമോചനവും രക്ഷയും അല്ലാഹു മാത്രം ചെയ്യേണ്ടതല്ലേ എന്നും എന്റെ കാര്യത്തില്‍ എന്താണ് ഉറപ്പ് എന്നുമായിരുന്നു തിരിച്ചുള്ള ചോദ്യം. എന്നിട്ടും പ്രവാചകന്‍ (സ) ദൗത്യം ഉപേക്ഷിച്ചില്ല. ദൂതന്‍ വശം സൂ.സുമര്‍ 53, 54-ലെ വചനങ്ങളാണ് പ്രബോധനത്തിന് തെരഞ്ഞെടുത്തത്.

 

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന് കീഴ്‌പ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല-ഇത് കേട്ടതോടെ വഹ്ശി (റ) ഇസ്‌ലാം മതം ആശ്ലേഷിച്ചു.

 
പ്രബോധന ദൗത്യം ഏറ്റെടുത്തവര്‍ക്ക് ഏറ്റവും വലിയ പാഠം ഇതിലുണ്ട്. അബൂത്വാലിബിനു കലിമ ചൊല്ലിക്കൊടുക്കാന്‍ കഴിവതും പ്രവാചകന്‍ (സ) പരിശ്രമിച്ചു. സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നാണ് പ്രബോധനം തുടങ്ങിയത്. ചരിത്രപ്രസിദ്ധമായ ആദ്യത്തെ കുടുംബ യോഗത്തില്‍ എത്ര ശ്രദ്ധയോടെയാണ് പ്രവാചകന്‍ (സ) സംസാരിച്ചത്. ഖുര്‍ആനില്‍ സുറ: നഹ്‌ലിലെ 125ാം സൂക്തത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു നബി (സ)യുടെ ഉപദേശം. യുക്തി ദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചു കൊള്ളുക.

 

ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക (16:125) പര്‍വ്വതത്തിന്റെ അപ്പുറത്തു നിന്ന് ഒരു സംഘം ആക്രമിക്കാന്‍ വരുന്നുവെന്നു നബി (സ) പറഞ്ഞാല്‍ അതത്രയും വിശ്വസിക്കാന്‍ തയ്യാറായ, അല്‍അമീന്‍ (വിശ്വസ്തന്‍) ആയിരുന്നു അവര്‍ക്കു പ്രവാചകന്‍ (സ). കുടുംബാംഗങ്ങളെ പ്രവാചകന്‍ (സ) ഉപദേശിച്ചു-അബ്ദുശ്ശംസിന്റെ മക്കളേ, കഅ്ബ് ബ്‌നു ലുഐയ്യിന്റെ മക്കളേ, നരകത്തില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ കാത്തുകൊള്ളുക. ഷുര്‍റത്തുബ്‌നു കഅബിന്റെ മക്കളേ, നരകത്തില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ കാത്തുകൊള്ളുക. ഹാശിമിന്റെയും അബ്ദുല്‍ മനാഫിന്റെയും മക്കളേ, നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്ന് കാത്തുകൊള്ളുക.

 

ഫാത്വിമാ- നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്നു കാത്തുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ നിങ്ങളോട് അല്ലാഹുവിന്റെ അടുക്കല്‍ ഒന്നും ഉടമപ്പെടുത്തുന്നില്ല. നിങ്ങളുമായുള്ള കുടുംബ ബന്ധമാവട്ടെ അതിന്റെ ഈര്‍പ്പം വറ്റാതെ ഞാന്‍ നോക്കും (മുസ്‌ലിം). പ്രവാചകന്‍ (സ) മകളെ വിളിച്ച് പ്രത്യേകമായി പറഞ്ഞു-മകളേ, ഫാത്വിമാ ഈ ലോകത്ത് നീ എന്തു വേണമെങ്കിലും എന്നോട് ചോദിച്ചോളൂ. ചിലപ്പോള്‍ എനിക്കത് നല്‍കാനുമായേക്കും. എന്നാല്‍ ദൈവ സന്നിധിയില്‍ ഞാന്‍ നിനക്കൊന്നുമല്ല. എനിക്ക് എന്റെ കാര്യം.

 

നിനക്ക് നിന്റെതും. മറ്റൊരിക്കല്‍ പ്രവാചകന്‍ (സ) ഖുറൈശികളെ ഉപദേശിച്ചു. ഖുറൈശി സമൂഹമേ, നിങ്ങള്‍ നിങ്ങളെത്തന്നെ വാങ്ങിക്കൊള്ളുക; അഥവാ രക്ഷപ്പെടുത്തിക്കൊള്ളുക. അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്‍പ്പമെങ്കിലും രക്ഷിക്കാന്‍ എനിക്ക് സാധിക്കുകയില്ല. അബ്ദുമനാഫ് കുടുംബമേ, അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല. അബ്ദുല്‍ മുത്തലിബ് മകന്‍ അബ്ബാസ്, അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല. മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, എന്റെ സ്വത്തില്‍ നിന്ന് വേണ്ടത് ചോദിച്ചോളൂ. അല്ലാഹുവിങ്കല്‍ നിന്ന് നിന്നെ അല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല (ബുഖാരി, മുസ്‌ലിം).

 
മാതൃകാപരമായ ഈ പ്രബോധന ദൗത്യത്തിന് സമുദായത്തിനകത്ത് അനൈക്യം ഒരിക്കലും കാരണമായിക്കൂട. നമസ്‌കാരത്തേക്കാളും നോമ്പിനേക്കാളും സക്കാത്തിനേക്കാളും ഏറ്റവും വലിയ ഇബാദത്ത് ഞാന്‍ പറയട്ടെയോ എന്നു ചോദിച്ച പ്രവാചകന്‍ (സ), പുഞ്ചിരിയോടെ നല്‍കിയ മറുപടി പരസ്പരം രഞ്ജിപ്പ് ഉണ്ടാക്കുക, ഐക്യത്തിന് പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ പിണക്കങ്ങള്‍ തീര്‍ത്ത് സ്‌നേഹമുണ്ടാക്കുക-എന്നാണ്. ഹുദൈബിയാ സന്ധിയില്‍ വിട്ടുവീഴ്ചയുടെ പരമമായ ഔന്നത്യം ദര്‍ശിക്കാവുന്നതാണ്. ബിസ്മില്ലാഹിറഹ്മാനി റഹീം എന്നതിന് പകരം ബിസ്മിക്കല്ലാഹുമ്മ എന്നെഴുതി.

 

ദൈവദൂതന്‍ എന്നതിന് പകരം മുഹമ്മദിബ്‌നു അബ്ദുല്ല എന്നാക്കി. ത്വവാഫിന് അടുത്ത കൊല്ലം, ഇസ്‌ലാം സ്വീകരിച്ചുവന്നവരെ തിരിച്ചയക്കാനും ഖുറൈശികളിലേക്കു പോയവരെ ആവശ്യപ്പെടാതിരിക്കാനുമുള്ള സമ്മതം-ചരിത്ര പ്രസിദ്ധമായ ഈ സന്ധിയെ അല്ലാഹു ശ്ലാഘിക്കുകയും ഇസ്‌ലാമിന്റെ വ്യാപനത്തിന് അത് അടിത്തറയാവുകയും ചെയ്തു. ഐക്യമത്യ മഹാബലം സാക്ഷാത്ക്കരിക്കണമെങ്കില്‍ വിട്ടുവീഴ്ച വേണമെന്നാണ് ഇത് കാണിക്കുന്നത്. അനൈക്യം കാന്‍സര്‍ പോലെ സമുദായ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു. കുടുംബക്കാര്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍, വിഭാഗങ്ങള്‍ തമ്മില്‍… ഈയൊരു അവസ്ഥയെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് നബി(സ) ഹജ്ജത്തുല്‍ വദാഇല്‍ പറഞ്ഞത്-എനിക്കു ശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. പ്രത്യുത, നിങ്ങള്‍ ദുനിയാവില്‍ പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.

 
ഇന്ത്യയിലും ലോകത്തും മുസ്‌ലിം സമൂഹത്തിന് ഭയാനകമായ സ്ഥിതി വിശേഷമാണുള്ളത്. അമേരിക്കയില്‍ ട്രംപും ഇന്ത്യയില്‍ മോദിയും പലതും ചെയ്തു; ഇനി എന്തൊക്കെ ചെയ്യുമെന്നു പ്രവചിച്ചു കൂട. സിറിയയില്‍ രക്തപ്പുഴ ഒഴുകുന്നു. റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂട്ടക്കശാപ്പു ചെയ്യുന്നു. തുര്‍ക്കിയില്‍ ഐ.എസ് ഭീകരാക്രമണം നടത്തുന്നു. ഇറാഖും ലിബിയയും ഈജിപ്തും സംഘര്‍ഷഭരിതമായി തുടരുന്നു. ഫലസ്തീന്‍ പ്രശ്‌നം രോദനമായി അവശേഷിക്കുന്നു. മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് വന്‍ ശക്തികള്‍ ആനന്ദ നിര്‍വൃതി കൊള്ളുന്നു. ഇന്ത്യയിലാകട്ടെ ഏകീകൃത സിവില്‍കോഡ് തലക്കു മുകളിലാണ്. ബാബ്‌രി മസ്ജിദ് തകര്‍ച്ചയില്‍ രൂപപ്പെട്ട നീറ്റല്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നു.

 

മുസ്‌ലിംകളുടെ പേരില്‍ തീവ്രവാദം, ദേശദ്രോഹം, സാമുദായിക സ്പര്‍ദ്ധ എന്നിവ ചുമത്തി കേസുകള്‍ ഫയല്‍ ചെയ്യുന്നു. ഡോ. സാക്കിര്‍ നായിക്കിനെപ്പോലുള്ള പണ്ഡിതന്മാരെ നിഷ്‌ക്കരുണം വേട്ടയാടുന്നു. ഏതെങ്കിലുമൊരാളോട് പരാതി എഴുതി വാങ്ങി, പണ്ഡിതന്മാരുടെ പേരില്‍ യു.എ.പി.എ ചുമത്തുന്നു. മത പ്രബോധകര്‍ക്കും മത സ്ഥാപനങ്ങള്‍ക്കും നേരെ ഭരണകൂട വേട്ട വ്യാപകമാവുന്നു. ഇവിടെയാണ് മുസ്‌ലിം സമുദായത്തില്‍, പൂര്‍വ്വോപരി ഐക്യത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: നിങ്ങള്‍ ഒന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക.

നിങ്ങള്‍ ഭിന്നിച്ചു പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. (3/103). എല്ലാവരും ആഴത്തില്‍ ചിന്തിക്കേണ്ട സൂക്തമത്രെയിത്. അതിനാല്‍ ഐക്യത്തിന്റെ പാശം മുറുകെപിടിക്കാന്‍ എല്ലാവരും സന്നദ്ധമാവുക. മത-സമുദായ-രാഷ്ട്രീയ-സംഘടനാ വിഭജനങ്ങള്‍ക്ക് അതീതമായ ഐക്യം ഉയരട്ടെ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.