Video Stories
‘പരാജയപ്പെട്ട പ്രധാനമന്ത്രി’
ഭരണകൂടത്തിന്റെ വീഴ്ചകള്‍ കാരണം രാജ്യംതന്നെ അപകടത്തിലാകുന്ന അവസ്ഥയെ വിളിക്കുന്ന പേരാണ് ‘ഫെയില്‍ഡ് സ്റ്റേറ്റ്’ അഥവാ ‘പരാജയപ്പെട്ട രാഷ്ട്രം’ എന്ന്. ജനാധിപത്യത്തില്‍ ഒരു പ്രധാനമന്ത്രിക്ക് എന്തെല്ലാം ഭരണപരമായ വീഴ്ചകള്‍ സംഭവിച്ചെന്നിരിക്കിലും രാഷ്ട്രീയമായേ അദ്ദേഹം വിമര്‍ശിക്കപ്പെടാറുള്ളൂ. എന്നാല്‍ നരേന്ദ്രദാമോദര്‍ദാസ് മോദിയുടെ കാര്യത്തില്‍ അദ്ദേഹം ഒരു ‘പരാജയപ്പെട്ട പ്രധാനമന്ത്രി’ ആകുന്നത് അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും ഭരണപരാജയങ്ങള്‍കൊണ്ട് മാത്രമല്ല. ഏതെല്ലാം രാഷ്ട്രീയ വിഷയത്തിലാണോ നാം ഒരു പ്രധാനമന്ത്രിയെ അധികാരത്തിലേറ്റുന്നത് എന്നതുപോലെ പ്രസക്തമാണ് അദ്ദേഹത്തോടുള്ള ജനതയുടെ വ്യക്തിപരമായ വിലയിരുത്തലുകളും. പ്രധാനമന്ത്രിയുടെ പദവിക്ക് നൂറു ശതമാനം അനുയോജ്യരായ വ്യക്തികള്‍ മാത്രമേ ഇന്നുവരെ ഇന്ത്യയുടെ ഈ അത്യുന്നത പദവിയില്‍ ഇരുന്നിട്ടുള്ളൂ. എന്നാല്‍ മോദിയുടെ കാര്യത്തില്‍ നാം അമ്പരക്കുന്നത് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിന് യോജിച്ച ആളേ അല്ലെന്നത് കൊണ്ടാണ്. മറ്റാരേക്കാള്‍ അദ്ദേഹം തന്നെയാണ് നിരന്തരം അത് സ്വന്തം വാക്കുകളിലൂടെ തെളിയിക്കുന്നതും.
വംശ വിരുദ്ധ നടപടികളും നിലപാടുകളും വിടുവായിത്തത്തോടടുക്കുന്ന പ്രസ്താവനകളുംകൊണ്ട് സൃഷ്ടിക്കപ്പെട്ട മോശം പ്രതിച്ഛായയാണ് ഗുജറാത്ത് വംശഹത്യയുടെ പ്രയോക്താവെന്ന് ആരോപിക്കപ്പെടുന്ന നരേന്ദ്ര മോദിയുടേത്. ഇതിന് അനുയോജ്യമായ പ്രസ്താവനയാണ് മോദി ആ മഹനീയ സ്ഥാനത്തിരുന്നുകൊണ്ട് ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ നടത്തിയിരിക്കുന്നത്. ‘എന്നെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും 50 കൊല്ലംനീണ്ട എന്റെ കഷ്ടപ്പാടിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കായിട്ടില്ല…മിസ്റ്റര്‍ ക്ലീന്‍ എന്ന് പറയുന്ന നിങ്ങളുടെ പിതാവ് അഴിമതിക്കാരനായാണ് മരിച്ചത്.’ ഇതാണ് പ്രതാപ്ഗഡിലെ തെരഞ്ഞെടുപ്പു പ്രചാരണ പൊതുയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ സന്മനസ്സുള്ള ആര്‍ക്കും വേദനാജനകമായ പ്രസ്താവന. അദ്ദേഹം ഇത് പറയുന്നത് തനിക്കെതിരെ ഈ തെരഞ്ഞെടുപ്പില്‍ അഹോരാത്രം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടാണ് എന്നതാണ് മോദിയുടെ പ്രസ്താവനയിലെ നിലവാരം വ്യക്തമാക്കുന്നത്. അഞ്ചു വര്‍ഷക്കാലത്തെ തന്റെ സര്‍ക്കാരിന്റെ ഒരു നേട്ടമെങ്കിലും പറയാനാകാതെ ഒരു മുന്‍പ്രധാനമന്ത്രിയെകുറിച്ച് അതേ പദവയിലിരിക്കുന്ന മറ്റൊരാള്‍ പറയേണ്ടുന്ന വാചകങ്ങളാണോ മോദി തന്റെ സ്വന്തംനാവുകൊണ്ട് ഉച്ചരിച്ചിരിക്കുന്നത്. എത്ര നികൃഷ്ടമായാണ് മോദി ഇവിടെ സ്വയം തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്!
തന്റെ വന്ദ്യമാതാവും ലോകം കണ്ട ഉരുക്കുവനിതയുമായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവത്യാഗത്തിനുശേഷം 1984 നവംബറിലാണ് രാജീവ്ഗാന്ധി എന്ന എയര്‍ഇന്ത്യാപൈലറ്റ് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളാല്‍ അവരോധിക്കപ്പെടുന്നത്. അദ്ദേഹം അന്നുമുതല്‍ അഞ്ചു വര്‍ഷക്കാലം നടത്തിയ ഓരോ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെട്ടുകിടപ്പുണ്ട്. മാതാവിനുമുമ്പ് അവരുടെ പിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവും അദ്ദേഹത്തിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവും ഈ രാജ്യത്തിനുവേണ്ടി സ്വാതന്ത്ര്യകാലത്തിനുമുമ്പേ ജീവന്‍ തൃണവല്‍ഗണിച്ച് പോരാടിയവരാണ്. നെഹ്‌റുവിനുശേഷം ആ കുടുംബത്തിലെ രണ്ട് കുടുംബാംഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായത് ഇന്ത്യയുടെ അഖണ്ഡതക്കുവേണ്ടി നടത്തിയ ഭരണനടപടികള്‍ കാരണമായിരുന്നു. 1984-89 കാലത്ത് ഉണ്ടായ ബോഫോഴ്‌സ് തോക്കിടപാടുമായി ബന്ധപ്പെട്ടാണ് രാജീവ്ഗാന്ധിക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നത്. അതുയര്‍ത്തിയവര്‍ ആപേരില്‍ അധികാരത്തിലെത്തിയതോടെ സ്വയം പിന്‍വാങ്ങുന്ന അവസ്ഥയുണ്ടായി. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്ന നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബോഫോഴ്‌സ് ഇടപാടില്‍ രാജീവ്ഗാന്ധിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് കോടതി വിധിച്ചത്. ശ്രീലങ്കയിലെ തമിഴ് ജനതക്കുവേണ്ടി ഇന്ത്യന്‍ സൈന്യത്തെ അവിടേക്ക് അയച്ചതിനാണ് രാജീവിന് സ്വന്തം ജീവന്‍ ബലിനല്‍കേണ്ടിവന്നത്. ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കമിട്ട ടെലികോം വിപ്ലവവും പഞ്ചായത്തീരാജും അതിലെ മൂന്നിലൊന്ന് വനിതാപ്രാതിനിധ്യവും രാജീവിന് മാത്രം അവകാശപ്പെട്ടതാണ്. ഇതിനൊക്കെ മറുപടി പറയാന്‍ ശേഷിയില്ലാതെ നിരന്തരം നെഹ്‌റുകുടുംബത്തെ വിമര്‍ശിക്കുന്ന മോദിയുടെ ഏറ്റവും ഒടുവിലത്തെ തുറുപ്പുചീട്ടാണ് രാജീവ് വിരുദ്ധപരാമര്‍ശം.
റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ വിദേശ പ്രതിരോധ സാമഗ്രികളുടെ വാങ്ങലിന് രാഷ്ട്രം നിശ്ചയിച്ചിട്ടുള്ള വിദഗ്ധ സമിതിയെ മറികടന്ന് അംബാനിക്കും തനിക്കും വേണ്ടി അധികകോടികളുടെ കരാറുണ്ടാക്കിയ ആളാണ് മോദിയെന്നാണ് പലതവണയായി പുറത്തുവന്നിട്ടുള്ള ആരോപണം. കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ സുപ്രീംകോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചതായി വിവരങ്ങള്‍ പുറത്തുവരികയും റിവ്യൂ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉരുണ്ടുകളി തുടരുകയുമാണിപ്പോഴും. അപ്പോഴാണ് അതെല്ലാം മറയ്ക്കാനായി അപകീര്‍ത്തി ഉപായവുമായി മോദി രംഗത്തുവന്നിരിക്കുന്നത്. യു.പി യിലടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഇന്നലെനടന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന രണ്ടുഘട്ട തെരഞ്ഞെടുപ്പുകളിലും ഇത് തനിക്ക് പ്രയാസമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മോദിയെകൊണ്ട് ഇത്തരമൊരു കടന്നകൈക്ക് പ്രേരിപ്പിച്ചതെന്നാണ് ന്യായമായും ഊഹിക്കേണ്ടത്. പ്രതാപ്ഗഡിലെ അതേ യോഗത്തില്‍, തന്നെ താറടിച്ച് ദുര്‍ബലസര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് മോദി പറഞ്ഞതില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ ഉള്‍ഭയം വ്യക്തമാണ്. കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിലും ഉണ്ടാകാത്ത രീതിയിലുള്ള തിരിച്ചടിയാണ് ബി.ജെ.പിക്ക് ഇനിയുണ്ടാകാന്‍ പോകുന്നത്. ബാക്കിയുള്ള 90ലധികം സീറ്റുകളും ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇതിനെ മറികടക്കാന്‍ രാജ്യത്തിന്റെ അത്യുന്നത പദവികളിലൊന്നിനെ ദുരുപയോഗപ്പെടുത്തിയ മോദി രാഹുല്‍ഗാന്ധി പറഞ്ഞതുപോലെ, കര്‍മഫലം അനുഭവിക്കുകയേ ഇനി വഴിയുള്ളൂ.
മരണപ്പെട്ടവരെക്കുറിച്ച് ഭള്ള് പറയുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിക്കുന്നതല്ല. ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നയാള്‍ തന്നെയാണ് ഇത് ചെയ്തതെന്നത് അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കുമാണ് ദോഷം. നൂറ്റിമുപ്പതുകോടി ജനതയുടെ മനോനഭസ്സുകളില്‍ മാണിക്യമലര്‌പോലെ കുടിയിരിക്കുന്ന രാജീവ്ഗാന്ധി എന്ന രാഷ്ട്ര രക്തസാക്ഷിയുടെ യശസ്സിനുമേല്‍ ഒരുചെറു കറപോലും വീഴ്ത്താന്‍ മോദിയുടെ വീണ്‍വാക്കുകള്‍ക്ക് കഴിയില്ല. മൂന്നിലൊന്ന് മാത്രം വോട്ടര്‍മാരാലല്ല, രാജ്യം കണ്ട നാലില്‍മൂന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റപ്പെട്ട ജനനായകനാണ് രാജീവ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ