Video Stories
വിസാനിയന്ത്രണം സൃഷ്ടിക്കുന്ന തൊഴില്‍ പ്രതിസന്ധി
എച്ച്.വണ്‍ ബി വിസയിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യന്‍ ഐ.ടി മേഖലയില്‍ ചെറുതല്ലാത്ത ആശങ്ക പടര്‍ത്തുന്നുണ്ട്. അമേരിക്കന്‍ കമ്പനികളിലെ പുറംകരാര്‍ തൊഴില്‍ അവസരങ്ങള്‍ക്ക് കോട്ടം തട്ടുന്നതോടെ ഇന്ത്യയിലെ ഐ.ടി മേഖലയുടെ നട്ടെല്ലിനു തന്നെയാവും ക്ഷതമേല്‍ക്കുക. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പതിവില്‍ കവിഞ്ഞ ജാഗ്രതയും ഇടെപടലും ഉണ്ടാവുകയും യു.എസ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല സമീപനം സൃഷ്ടിച്ചെടുക്കാന്‍ കഴിയുകയും ചെയ്തില്ലെങ്കില്‍ വലിയ പ്രതിസന്ധിയായിരിക്കും ഈ മേഖലയില്‍ രൂപപ്പെടുക.
വ്യാഴാഴ്ച ലോവയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് എച്ച്.വണ്‍ ബി വിസയിലെത്തുന്ന തൊഴിലാളികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലുടനീളം സമാനമായ പ്രചാരണം ട്രംപ് നടത്തിയിരുന്നു. അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ അമേരിക്കന്‍ യുവത്വത്തിന്റെ പിന്തുണ നേടിയെടുക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. പിരിച്ചുവിടല്‍ നടപടിയുമായി ബന്ധപ്പെട്ട് ഡിസ്‌നി വേള്‍ഡിനെതി െയു.എസ് പൗരന്മാരായ തൊഴിലാളികള്‍ നടത്തിയ നിയമനടപടികളെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.എസ് പ്രസിഡണ്ട് പദവിയില്‍ എത്തുന്നതോടെ ട്രംപ് നിലപാട് മയപ്പെടുത്തുമെന്നായിരുന്നു പലരുടേയും കണക്കുകൂട്ടല്‍. പുറംകരാര്‍ ജോലി തടയുന്നത് നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ തെറ്റിക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പിരിച്ചുവിടുന്ന യു.എസ് പൗരന്മാരുടെ തൊഴില്‍ അവസരം വിദേശികള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും ഇതിനുവേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.
14 ദശലക്ഷം വിദേശ തൊഴിലാളികളാണ് അമേരിക്കയിലുള്ളത്. ഐ.ടി, കാള്‍സെന്റര്‍, എഞ്ചിനീയറിങ്, ഉത്പാദന മേഖലകളിലാണിവര്‍ തൊഴിലെടുക്കുന്നത്. ഉത്പാദന മേഖലയില്‍ ഭൂരിഭാഗം മെക്‌സിക്കന്‍ പൗരന്മാരാണെങ്കില്‍ മറ്റ് മൂന്നുമേഖലകളിലും മേധാവിത്വം ഇന്ത്യക്കാണ്. പ്രത്യേകിച്ച് ഐ.ടി മേഖലയില്‍. യു.എസ് കമ്പനികളിലെ ഐ.ടി മേഖലയിലെ പുറംകരാര്‍ ജോലികളുടെ 86 ശതമാനവും ലഭിക്കുന്നത് ഇന്ത്യക്കാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനക്ക് അഞ്ചുശതമാനം പ്രാതിനിധ്യമാണുള്ളത്. മറ്റു വിദേശ രാഷ്ട്രങ്ങളുടെ പ്രാതിനിധ്യം ഒരു ശതമാനമോ അതില്‍ താഴെയോ ആണ്. ഐ.ടി മേഖലയിലെ തൊഴിലുകള്‍ക്ക് വിദേശികളെ കൊണ്ടുവരുന്നതിനായി യു.എസ് കമ്പനികള്‍ക്ക് അനുവദിക്കുന്നതാണ് എച്ച്.വണ്‍ ബി വിസ. അതുകൊണ്ടുതന്നെ ഇവക്ക് ഏര്‍പ്പെടുത്തുന്ന ഏതു തരത്തിലുള്ള നിയന്ത്രണവും ആദ്യം ബാധിക്കുക ഇന്ത്യയെ ആയിരിക്കും. ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവ വഴിയാണ് പുറംകരാര്‍ ജോലിക്കായി ഇന്ത്യക്കാര്‍ ഏറെയും യു.എസില്‍ എത്തുന്നത്. പുറംകരാര്‍ തൊഴില്‍ നിയന്ത്രിക്കുന്നതിന് ന്യൂജേഴ്‌സിയില്‍നിന്നുള്ള ഡമോക്രാറ്റിക് അംഗം ബില്‍ പാസ്‌കറെല്‍, കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം ഡാന റൊരാബേച്ചര്‍ എന്നിവര്‍ നേരത്തെ യു.എസ് പ്രതിനിധിസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. യു.എസ് കമ്പനികളിലെ പകുതിയില്‍ അധികം തൊഴിലാളികള്‍ വിദേശികള്‍ ആകരുതെന്നാണ് ബില്ലിന്റെ ആകെത്തുക. 50 ശതമാനത്തില്‍ കൂടുതല്‍ വിദേശികള്‍ ഉള്ള കമ്പനികള്‍ക്ക് പുതിയ എച്ച്.വണ്‍ ബി വിസ അനുവദിക്കരുതെന്നായിരുന്നു ബില്ലിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. ഇതും ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ ഐ.ടി മേഖലയേയാണ്.
ആഗോള സാമ്പത്തിക മാന്ദ്യം വരിഞ്ഞുമുറുക്കിയ വേളയിലാണ് യു.എസ് കമ്പനികള്‍ പുറംകരാര്‍ തൊഴില്‍ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. ഇന്ന് കമ്പനികളുടെ വലിയ ആശ്രയമായി അത് മാറിയിട്ടുണ്ട്. തൊഴില്‍രംഗത്തെ ‘സ്വദേശിവല്‍ക്കരണ’ പ്രഖ്യാപനത്തിന് അമേരിക്കന്‍ യുവാക്കളില്‍നിന്ന് വലിയ തോതിലുള്ള പിന്തുണ ലഭിക്കുമ്പോഴും അമേരിക്കന്‍ കമ്പനികളോ സാമ്പത്തിക വിദഗ്ധരോ ഈ നീക്കത്തെ പിന്തുണക്കുന്നില്ല. യു.എസിനെ അപേക്ഷിച്ച് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ തൊഴില്‍ വിപണികളിലേക്ക് യു.എസ് കമ്പനികളെ ആകര്‍ഷിക്കുന്നത് വേതനത്തിലെ കുറവാണ്. നിയന്ത്രണം വരുന്നതോടെ വിദേശികളെ ഒഴിവാക്കി യു.എസ് പൗരന്മാരെ നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഉത്പാദനച്ചെലവ് വര്‍ധിക്കുന്നതോടെ ആനുപാതികമായി ഉത്പന്നത്തിന്റെ വില കൂട്ടേണ്ടിവരും. ഇതോടെ വിദേശ വിപണികളില്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ കഴിയാതെ അമേരിക്കന്‍ കമ്പനികള്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഇവരുടെ വാദം. രണ്ടു മാര്‍ഗങ്ങളേ അമേരിക്കന്‍ കമ്പനികള്‍ക്ക് മുന്നില്‍ പിന്നീട് ശേഷിക്കൂ എന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒന്നുകില്‍ ബിസിനസ് അവസാനിപ്പിക്കുക, അല്ലെങ്കില്‍ ബിസിനസ് പൂര്‍ണമായും പുറംകരാര്‍ തൊഴില്‍ സ്വാതന്ത്ര്യമുള്ള വിദേശരാജ്യങ്ങളിലേക്ക് പറിച്ചുനടുക. രണ്ടായാലും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ അത് ദോഷകരമായി ബാധിക്കും. യു.എസ് സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളിയും അമേരിക്കന്‍ കമ്പനികളുടെ എതിര്‍പ്പും അവഗണിച്ച് മുന്‍ നിലപാടുകളില്‍ ട്രംപിന് എത്രത്തോളം ഉറച്ചുനില്‍ക്കാന്‍ കഴിയും എന്നതാണ് ചോദ്യം. ഭീകരവാദത്തിനെതിരായ പോരാട്ടം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയെ അനുകൂലിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാതൃകാപുരഷനായി വാഴ്ത്തുകയും ചെയ്യുന്ന ട്രംപ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കുന്ന വിസാ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യും എന്നതും കാത്തിരുന്നു കാണേണ്ടതാണ്. ഐ.ടി മേഖലയില്‍ ഉരുണ്ടു കൂടാന്‍ ഇടയുള്ള പ്രതിസന്ധിയെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വലിയ തോതിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വദേശി വല്‍ക്കരണം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കു പിന്നാലെയാണ് യു.എസ് ചുവടുവെപ്പ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ഒരേ സമയം ചിറകരിയപ്പെടുന്നത്. നോട്ടു നിരോധനം പോലുള്ള നടപടികള്‍ ആഭ്യന്തര വിപണിയില്‍ സൃഷ്ടിക്കാന്‍ ഇടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന മാന്ദ്യം കൂടിയാവുമ്പോള്‍ പ്രതിസന്ധി മൂര്‍ദ്ധന്യതയില്‍ എത്തും. അതിനെ നേരിടാന്‍ പ്രായോഗികമായ കൂടുതല്‍ നടപടികളും മുന്നൊരുക്കങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കില്‍ ദുരന്തസമാനമായ സാഹചര്യത്തിലേക്കായിരിക്കും രാജ്യം കൂപ്പുകുത്തുക.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ