Video Stories
കൊടിഞ്ഞി സംഭവം വെളിപ്പെടുത്തുന്നത്
മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശിയും പ്രവാസിമലയാളിയുമായ യുവാവ് ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം കേരളം കാര്യമായി ചര്‍ച്ചചെയ്യപ്പെടാതെ പോയി. 2016 നവംബര്‍ 20ന് പുലര്‍ച്ചെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്് ഭാര്യാപിതാവിനെ കൂട്ടിക്കൊണ്ടുപോരാന്‍ ചെല്ലവെ മുപ്പത്തിരണ്ടുകാരനായ യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം മതം മാറി ആരെയും ശല്യപ്പെടുത്താതെ ജീവിച്ച തന്റെ മകനെ ഇങ്ങനെ വകവരുത്താന്‍ മാത്രം എന്തുകുറ്റമാണ് അവന്‍ ചെയ്തതെന്ന അമ്മ മീനാക്ഷിയുടെ ചോദ്യം ഏതുശിലാഹൃദയരെയും അലോസരപ്പെടുത്താവുന്നതാണ്. വിരലുകള്‍ സ്വാഭാവികമായും ചൂണ്ടപ്പെടുന്നത് ഫൈസല്‍ (നേരത്തെ അനില്‍കുമാര്‍) ജനിച്ച മതത്തിന്റെ പേരിലുള്ള തീവ്രവാദികളിലേക്കാണ്. ഇതിനിടെ കൊടിഞ്ഞിയിലോ മറ്റോ ഒരുവിധ അനിഷ്ടസംഭവവും ഉണ്ടായില്ലെന്നതുതന്നെയാണ് ഈ നരാധമന്മാര്‍ക്കെതിരായ തിളങ്ങുന്ന പ്രതിരോധം.
മലപ്പുറം ജില്ല വാര്‍ത്തയില്‍ നിറഞ്ഞത് ഈ മാസമാദ്യം ജില്ലാ കോടതിവളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തിലൂടെയാണ്. ബേസ് മൂവ്‌മെന്റ് എന്ന പേരിലുള്ള സംഘടനയാണ് ഇതിനുപിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കെയാണ് ഫൈസലിന്റെ കൊലപാതകം. സ്ത്രീടയക്കം നാലുപേര്‍ ജില്ലയില്‍ ഇത്തരം മതംമാറ്റ കൊലപാതകങ്ങള്‍ക്കിരയായിട്ടുണ്ട്. അതുനോക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ തിങ്ങിത്താമസിക്കുന്ന ജില്ലയും സംസ്ഥാനവും എന്ന നിലക്ക് ഫൈസല്‍ വധം സമാധാനകാംക്ഷികളെയും വിശ്വാസികളെയും സംബന്ധിച്ച് തീര്‍ച്ചയായും ഭയം ജനിപ്പിക്കുന്നതാണ്. ഈ ഭയം വിതറുകതന്നെയാവണം ഇരുട്ടിന്റെ ശക്തികള്‍ ലക്ഷ്യമിടുന്നത്. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിലൂടെ ഈ സിദ്ധാന്തമാണ് ഫലിക്കുന്നത്. അതേസമയം ഭരണഘടനയുടെ മൗലികാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമെന്ന നിലക്ക് വിഷയത്തെ തമസ്‌കരിക്കാനും കഴിയില്ല. പൊലീസിന് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാട്ടാനായില്ലെന്നതിന്റെ സൂചനയാണ് ഫൈസലിന് വധഭീഷണി ഉണ്ടായിരുന്നുവെന്ന മാതാവിന്റെ വാക്കുകള്‍. തിരൂരിലും മറ്റും സമാന സംഭവങ്ങള്‍ മുമ്പുണ്ടായതും അധികൃതര്‍ ഗൗരവത്തിലെടുത്തില്ല.
എതിരഭിപ്രായക്കാരെ മര്‍ദിച്ചും വെട്ടിയും ബോംബ് വെച്ചും കൊലചെയ്യുന്നത് ഏതുസമുദായത്തിന്റെ പേരിലായാലും പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. ലോകത്തെ ഏറ്റവും വലിയ ബഹുമത-സംസ്‌കാര രാഷ്ട്രമാണ് ഇന്ത്യ . ഇതില്‍ ഇവിടുത്തെ പൗരാണിക സംസ്‌കാരത്തിന് അതിന്റേതായ പങ്കുണ്ട്. എല്ലാ വിധ സാംസ്‌കാരികവൈജാത്യങ്ങളെയും ഒറ്റച്ചരടില്‍ കോര്‍ത്താണ് നാം ലോകനെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അഹിംസയുടെ നാടാണ് മഹാത്മാവിന്റെ ഇന്ത്യ. ഭരണഘടനയുടെ 25-ാം വകുപ്പ് ഏതുതരം മതവിശ്വാസവും സ്വീകരിക്കാനും കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും പൗരന് അനുവാദം നല്‍കുന്നു. മതരാഹിത്യം പോലും ഇതില്‍പെടുന്നു. അതേസമയം നിര്‍ബന്ധിതമായി ഒരു പൗരനെയും മതം മാറ്റാനും പാടില്ല. കഥാകാരി മാധവിക്കുട്ടി, ബോക്‌സിംഗ് താരം മുഹമ്മദലി ക്ലേ, സംഗീതജ്ഞന്‍ എ.ആര്‍. റഹ്്മാാന്‍ തുടങ്ങിയവരൊക്കെ മതം മാറിയത് ആരെങ്കിലും ബലം പ്രയോഗിച്ചതുകൊണ്ടല്ല. കേരളത്തില്‍ ഇസ്‌ലാം, ക്രൈസ്തവ, ജൂത മതങ്ങള്‍ക്ക് ഇവിടുണ്ടായിരുന്ന ഹൈന്ദവസഹോദരങ്ങള്‍ സര്‍വാത്മനായാണ് വരവേല്‍പ് നല്‍കിയത്. ഹിന്ദുരാജാവ് പോലും ഇസ്‌ലാം മതം സ്വീകരിച്ചതായി ചരിത്രത്തിലുണ്ട്. ഫൈസലിന്റെ കാര്യത്തില്‍ തികഞ്ഞ ആരോഗ്യവാനും സ്ഥിതപ്രജ്ഞനുമായ ഒരു പൗരനാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. അത് ആരുടെയും ഔദാര്യമല്ല. നിര്‍ഭാഗ്യവശാല്‍ ഇവിടെ ഭരിക്കുന്നത് ഹിന്ദുരാഷ്ട്രത്തിന്റെ വക്താക്കളാണെന്നതും അവര്‍ തന്നെ നിരവധി ജാതിമത കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുമാണെന്നതാണ് സമകാലിക ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം. ഗുജറാത്തില്‍ രണ്ടായിത്തിലധികം മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയ സംഘപരിവാറിന് നേതൃത്വം കൊടുത്തയാളാണ് പ്രധാനമന്ത്രി. ഭരണഘടനാനിര്‍മാണസഭയുടെ തലവനായ ഡോ. അംബേദ്കര്‍ക്കും അനുയായികള്‍ക്കും പോലും സ്വന്തം മതത്തിലെ വരേണ്യരുടെ പീഡനത്തില്‍ സഹികെട്ടും ഹീനജാതിയില്‍ പിറന്നവരെന്നാക്ഷേപിക്കപ്പെട്ടും ബുദ്ധമതം സ്വീകരിക്കേണ്ടിവന്നത് മറക്കാനാവില്ല.
ഇസ്്‌ലാം മതം സ്വീകരിച്ച ആമിനക്കുട്ടി മഞ്ചേരിയിലെ കോടതിവരാന്തയില്‍ കൊല്ലപ്പെട്ടു. തിരൂരില്‍ യാസര്‍ എന്ന യുവാവും മതം മാറിയെന്ന ‘കുറ്റ’ ത്തിന് കൊല്ലപ്പെടുകയുണ്ടായി. ഇവരെല്ലാം വിളിച്ചുപറയുന്നത് ഒരേ കാട്ടാളനീതിയാണ്. ഇണപ്പക്ഷികളെ അമ്പെയ്യുന്ന വേടനോട് മാനിഷാദ ചൊല്ലുന്ന നീതിയാണ് ഇന്ത്യക്കുള്ളത്. മഹാത്മാവിന്റെ തത്വശാസ്ത്രവും അതുതന്നെ. നിരപരാധിയെ കൊന്നാല്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊല്ലുന്നതിനുതുല്യമെന്ന, മതകാര്യത്തില്‍ ബലപ്രയോഗമില്ലെന്നുമാണ് ഇസ്്‌ലാം പഠിപ്പിക്കുന്നത്. ഒരു ആശയത്തെയും കൊലക്കത്തി കൊണ്ട് തകര്‍ക്കാനാവില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ബാബ്്‌രി മസ്ജിദ് തകര്‍ന്നപ്പോള്‍ പോലും പോറലേല്‍ക്കാത്ത മണ്ണാണ് മലപ്പുറത്തിന്റെ ഹരിതഭൂമി. മലപ്പുറം ജില്ല ഉണ്ടായ കാലം മുതല്‍ വര്‍ഗീയഫാസിസ്റ്റുകളുടെ കണ്ണിലെ കരടാണെന്ന് പലവിധ സംഭവങ്ങളിലൂടെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. പലതരത്തിലവര്‍ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ പിന്നാക്കജില്ലയുടെ സ്വാസ്ഥ്യം കെടുത്താന്‍ ശ്രമിക്കുന്നു. ഇവിടുത്തെ മുസ്്‌ലിംകളെക്കുറിച്ച്് നാവുകൊണ്ട് കൊടിയ വിഷം വമിച്ചത് അടുത്തിടെ ഒരു സംഘ്‌നേതാവാണ്. 1993ല്‍ താനൂരില്‍ ശോഭായാത്രക്കിടെ ബോംബ് പൊട്ടിച്ചതും തളി ക്ഷേത്രവാതിലിന് തീവെച്ചതും ഇത്തരം കുബുദ്ധികളാണ്. മതേതരരും ശാന്തിവാഹകരുമായ മലപ്പുറത്തുകാരാണ് അപ്പോഴൊക്കെ ആ കനലുകള്‍ കെടുത്താനോടിയെത്തിയത്. കഴിഞ്ഞ ദിവസം ഫൈസലിന്റെ വസതി സന്ദര്‍ശിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞത് , വികാരത്തിന് കീഴടങ്ങരുതെന്നും ഹിന്ദുസഹോദരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ്. എല്ലാ മതസംഘടനാനേതാക്കളും സ്ഥലത്ത് ശാന്തിദൂതുമായി എത്തുകയുണ്ടായി. ഫൈസലിന്റെ ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തിന് ‘ബൈത്തുറഹ്്മ’ ഭവനമടക്കമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ മുസ്്‌ലിം ലീഗും കെ.എം.സി.സിയും കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മിറ്റിയും രംഗത്തുവന്നത് അഭിനന്ദനീയമായ നടപടിയാണ്. സംസ്‌കാരത്തിന്റെയും ശാന്തിയുടെയും തീര്‍ഥക്കുളം കലക്കാനെത്തുന്ന എല്ലാതരം ഇരുട്ടിന്റെ ശക്തികളെയും ക്ഷമയുടെ പടവാള്‍ കൊണ്ട് ചെറുത്തുതോല്‍പിക്കാന്‍ കേരളീയര്‍ക്ക് കഴിയുക തന്നെ ചെയ്യുമെന്ന് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് രാജ്യത്തെ ഓര്‍മിപ്പിക്കാം. ഒപ്പം ഫൈസലിന്റെ ഘാതകരെ പിടികൂടി തക്ക ശിക്ഷ വാങ്ങി നല്‍കാന്‍ സര്‍ക്കാരിനും കഴിയണം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories6 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture6 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More6 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More6 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture6 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture3 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture6 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture6 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ