Video Stories
റഷ്യക്കെതിരെ ഉപരോധം സംഘര്‍ഷം വളര്‍ത്തുന്നു
കെ. മൊയ്തീന്‍കോയ
റഷ്യയും ചൈനയും ഉള്‍പ്പെട്ടിരുന്ന പഴയ സോഷ്യലിസ്റ്റ് ചേരിയുമായി നയതന്ത്ര-സൈനിക രംഗത്ത് വീണ്ടും ‘ഏറ്റുമുട്ടലി’ലേക്ക് നീങ്ങുന്ന അമേരിക്കയുടെ സമീപനം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് ലോകത്തെ തള്ളിവിടുന്നത് ആശങ്ക ജനിപ്പിക്കുന്നു. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സെനറ്റ് തീരുമാനത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് മോസ്‌കോയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെ വെട്ടിക്കുറച്ച് പുറത്ത് പോകാന്‍ ആജ്ഞാപിക്കുന്നതാണ് റഷ്യന്‍ തീരുമാനം. ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ ഒരിക്കല്‍കൂടി നടത്തിയ മിസൈല്‍ പരീക്ഷണത്തോട് അമേരിക്കയുടെ പ്രതികരണം ദുര്‍ബലമാണ്. അതേസമയം തെക്കന്‍ ചൈനാ കടലില്‍ ചൈനയുടെ സൈനിക നീക്കത്തിന് അമേരിക്ക നല്‍കിയ മുന്നറിയിപ്പിന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കരുത്ത് പ്രകടിപ്പിച്ചായിരുന്നു മറുപടി. സോഷ്യലിസ്റ്റ് ചേരിയോടൊപ്പമുള്ള വെനിസ്വേലന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കയുടെ പിന്തുണയോടെ നാല് മാസമായി നടക്കുന്ന പ്രക്ഷോഭത്തെ തളര്‍ത്തുന്നതാണ്, അവിടത്തെ തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ നവംബര്‍ എട്ടിന് അമേരിക്കയുടെ അമരത്ത് ഡൊണാള്‍ഡ് ട്രംപ് എത്തിയ ശേഷം സ്വീകരിച്ച തീരുമാനങ്ങളില്‍ മിക്കവയും വിവാദം സൃഷ്ടിക്കുന്നതും ലോക സംഘര്‍ഷം വളര്‍ത്തുന്നതുമായി. റഷ്യന്‍ ബന്ധം സുദൃഢമാക്കാന്‍ ട്രംപ് സ്വീകരിച്ച നടപടി ആശ്വാസം പകര്‍ന്നിരുന്നുവെങ്കിലും റഷ്യ, ഉത്തരകൊറിയ, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സെനറ്റ് തീരുമാനം അവയെല്ലാം അട്ടിമറിച്ചു. അമേരിക്കയുടെ റഷ്യയിലെ എംബസിയില്‍ നിന്ന് 755 നയതന്ത്രജ്ഞരോട് പുറത്ത് പോകാന്‍ വ്‌ളാഡ്മിര്‍ പുടിന്‍ ഉത്തരവിട്ടത് ട്രംപ് ഭരണകൂടത്തെ ഞെട്ടിച്ചു. പരിമിത ജീവനക്കാര്‍ മാത്രം ഇവിടെ മതിയെന്നാണ് റഷ്യന്‍ ഭാഷ്യം. നേരത്തെ റഷ്യയുടെ അക്രമോത്സുക വിദേശ നയത്തെ ബറാക് ഒബാമ ഭരണകൂടം എതിര്‍ത്തതാണ്. ഉക്രൈന്‍ ഇടപെടലും സിറിയയില്‍ ബശാറുല്‍ അസദിന് നല്‍കിവന്ന സൈനിക പിന്തുണയും അമേരിക്കയുടെ കടുത്ത എതിര്‍പ്പിന് കാരണമായി. ഇവയൊക്കെ നിലനില്‍ക്കുമ്പോഴും ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപ് ശ്രമം തുടങ്ങി. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യയുടെ ഭാഗത്ത് ഉണ്ടായ നീക്കം ഹിലരി ക്ലിന്റന്റെ പരാജയത്തിന് കാരണമായെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വിവാദം അമേരിക്കയില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഒബാമയുടെ ഭരണ കാലഘട്ടത്തില്‍ റഷ്യയെ വരിഞ്ഞുമുറുക്കി അതിര്‍ത്തി രാജ്യങ്ങളില്‍ അമേരിക്ക അധികം സൈനികരെ വിന്യസിച്ചതും പോളണ്ട് കേന്ദ്രമാക്കി മിസൈല്‍ സംവിധാനം സ്ഥാപിച്ചതും റഷ്യയെ പ്രകോപിപ്പിച്ചതാണ്. എന്നാല്‍ ട്രംപിന്റെ തുടക്കം ഇവയൊക്കെ എതിര്‍ത്തു കൊണ്ടായിരുന്നു. സോഷ്യലിസ്റ്റ് ചേരിക്കെതിരെ ‘ശീതയുദ്ധ’ കാലത്ത് രൂപം നല്‍കിയ നാറ്റോ സൈനിക സഖ്യത്തോട് പോലും ട്രംപിന് ആഭിമുഖ്യം കുറവായിരുന്നതാണ്. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് ട്രംപ് ഒളിച്ചോടിയപ്പോള്‍ യൂറോപ്പും റഷ്യയും ചൈനയും വളരെ അടുത്തു. പക്ഷെ, പുതിയ സംഭവഗതികള്‍ നയതന്ത്ര രംഗത്ത് അമേരിക്കക്ക് വലിയ തിരിച്ചടിയാകുമെന്നാണ് പൊതു വിലയിരുത്തല്‍. രാഷ്ട്രാന്തരീയ രംഗത്ത് അമേരിക്കയുടെ മേല്‍ക്കോയ്മ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന വ്‌ളാഡ്മിര്‍ പുടിന്‍ അമേരിക്ക സ്വാധീനം ഉറപ്പിച്ച പല മേഖലകളിലേക്കും കടന്നുകയറി. പശ്ചിമേഷ്യയില്‍ റഷ്യന്‍ ഇടപെടല്‍ സജീവമണ്. 1967-ലെ അറബ്-ഇസ്രാഈല്‍ യുദ്ധത്തെ തുടര്‍ന്ന് അറബ് രാഷ്ട്രങ്ങള്‍ റഷ്യയുമായി (പഴയ യു.എസ്.എസ്.ആര്‍) അകലം കാണിച്ചതാണ്. അന്ന് അറബ് ചേരിക്ക് ആവശ്യമായ സഹകരണം റഷ്യയുടെ ഭാഗത്ത് നിന്നും ലഭിച്ചില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. സിറിയയില്‍ ബശാര്‍ ഭരണം നിലനില്‍ക്കുന്നത് തന്നെ റഷ്യന്‍ സൈനിക പിന്തുണയിലാണ്. ജി.സി.സി പ്രതിസന്ധിയിലും ഇറാന്‍ പ്രശ്‌നത്തിലും റഷ്യന്‍ നിലപാട് സജീവമാണ്. അതേസമയം, ലോക രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യം അറിയിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന ചൈനയും അടികിട്ടിയപ്പോള്‍ രംഗത്ത് വന്നു. തെക്കന്‍ ചൈനാ കടലില്‍ കൃത്രിമമായി നിര്‍മ്മിച്ച ദ്വീപുകള്‍ സൈനികവത്കരിക്കാനുള്ള ചൈനീസ് നീക്കത്തെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ് ശക്തമായി എതിര്‍ത്തത് പ്രശ്‌നം വഷളാക്കി.
ചൈനയുടെ പ്രധാന സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷിക പരേഡില്‍ പ്രസിഡണ്ട് ഷി ചിന്‍പിങിന്റെ മുന്നറിയിപ്പ് ഇന്ത്യന്‍ അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം വസ്തുതാപരമല്ല, മറിച്ച് തെക്കന്‍ ചൈനാ കടല്‍ വിഷയത്തില്‍ അമേരിക്കയുടെ മുന്നറിയിപ്പിനുള്ള മറുപടിയായി വിശേഷിപ്പിക്കുന്നവരാണ് യുദ്ധ നിരീക്ഷകരില്‍ ഭൂരിപക്ഷവും. 12,000 സൈനികര്‍ യുദ്ധ വേഷത്തിലാണ് പരേഡ് നടത്തിയത്. ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉത്തരകൊറിയയെ നിയന്ത്രിക്കാന്‍ അമേരിക്ക നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അവഗണിക്കപ്പെടുന്നു. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ നടത്തിയതും അമേരിക്കയെ അസ്വസ്ഥമാക്കി. ഉത്തരകൊറിയക്ക് മുകളില്‍ പോര്‍ വിമാനങ്ങള്‍ പറത്തിച്ചും മുന്നറിയിപ്പ് നല്‍കിയും അമേരിക്ക നടത്തുന്ന തന്ത്രം വിലപ്പോകുന്ന ലക്ഷണമില്ല. യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം അതിജീവിക്കാന്‍ ഉത്തരകൊറിയയെ സഹായിക്കുന്നത് ചൈനയാണ്. എന്നാല്‍ അവരെ നിയന്ത്രിക്കാന്‍ ചൈനക്ക് കഴിയുന്നില്ലെന്ന അവകാശവാദം, ആരും വിശ്വസിക്കില്ല. ഉത്തരകൊറിയക്ക് നേരെ യുദ്ധം പ്രഖ്യാപിക്കാന്‍ അമേരിക്ക ഭയപ്പെടുന്നുവെന്നാണ് യുദ്ധ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ആണവശേഷി സംഭരിച്ച ഉത്തരകൊറിയ എങ്ങനെയാണ് പ്രതികരിക്കുക എന്നതിലാണ് ഉല്‍കണ്ഠ. യു.എന്‍ രക്ഷാസമിതി നോക്കുകുത്തിയാണെന്ന് യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെ ആരോപിക്കുന്നത് അത്ഭുതകരമാണ്. യു.എന്‍ രക്ഷാസമിതിയുടെ അനുമതി തേടിയായിരുന്നില്ല ഇറാഖിന് മേല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചത്. രക്ഷാസമിതി വന്‍ ശക്തികളുടെ കളിപ്പാവയാണ്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാകാത്തതും അത് കൊണ്ടാണ്.
ശീതയുദ്ധ കാലഘട്ടത്തിലേത് പോലെ അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങാത്ത രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളെ തകിടം മറിക്കുകയാണ് പ്രധാന അജണ്ട. നിരവധി ഭരണത്തലവന്മാര്‍ വധിക്കപ്പെട്ടു. സി.ഐ.എ ഇതിന് നേതൃത്വം നല്‍കിയപ്പോള്‍ മറുവശത്ത് സോവിയറ്റ് റഷ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വിവിധ രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിച്ചു. ഇവക്ക് ഇടയില്‍ ‘ജനഹിതം’ അട്ടിമറിക്കപ്പെട്ടു.
കമ്മ്യൂണിസ്റ്റുകളുടെ ചേരി തകര്‍ന്നടിഞ്ഞു. ഇപ്പോഴും പാശ്ചാത്യ ശക്തികള്‍ ‘അട്ടിമറിപ്പണി’ തുടരുകയാണ്. ഇറാഖില്‍ സദ്ദാം ഹുസൈനെയും ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിയെയും തകര്‍ത്തവര്‍ എന്ത് നേടി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയെ പുറത്താക്കാന്‍ നാല് മാസമായി അമേരിക്കയുടെ പിന്തുണയോടെ കലാപം അഴിച്ചുവിടുന്നു. ഷാവേസിന് ശേഷം അധികാരത്തില്‍ വന്ന പ്രസിഡണ്ട് നിക്കോളോസ് മധുറോവിന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചാണ് പ്രക്ഷോഭം തുടരുന്നത്. ജനഹിതമല്ല, സാമ്രാജ്യത്വ താല്‍പര്യമാണ് ഇവക്ക് പിറകില്‍. ശീതയുദ്ധ കാലത്തേക്ക് തിരിച്ചുപോക്ക് ലോകസമൂഹം ആഗ്രഹിക്കുന്നില്ല. അവര്‍ ആഗ്രഹിക്കുന്നത് സമാധാനമാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ