Culture
ഗവര്‍ണറുടെ പക്ഷപാതം വെളിപ്പെട്ടു; വാജുഭായ് വാല രാജിവെക്കണമെന്ന ആവശ്യം ശക്തം
ഭൂരിപക്ഷം തെളിയിക്കാനാവാതെ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പാനന്തരം രാഷ്ട്രീയ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയ ഗവര്‍ണര്‍ വാജുഭായ് വാല രാജിവെച്ചു പുറത്തു പോകണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ, വിഖ്യാത ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത, സി.പി.എം ദേശീയ നേതാവ് സീതാറാം യെച്ചൂരി, മാധ്യമപ്രവര്‍ത്തകരായ വീര്‍ സിങ്‌വി, പ്രിതീഷ് നന്ദി, ഷുജാഉല്‍ ഹഖ് തുടങ്ങിയവര്‍ സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ വാജുഭായ് വാല രാജിവെച്ച് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു.
Karnataka shows there is still some morality left in politics but alas not in the BJP. Now the governor should also resign.
— Yashwant Sinha (@YashwantSinha) May 19, 2018
‘രാഷ്ട്രീയത്തില്‍ ധാര്‍മികത ഇനിയും ശേഷിക്കുന്നുണ്ടെന്ന് കര്‍ണാടക – ബി.ജെ.പിയല്ല – തെളിയിച്ചിരിക്കുന്നു. ഇനി ഗവര്‍ണര്‍ രാജിവെക്കണം.’ വാജ്‌പെയ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ഏപ്രിലിലാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്.
If Governor Vajubhai Vala has a conscience, he should quit and go home, if not to Kashi for prayaschit. Of course he’ll do no such thing. Wonder if RSS thinks he is the kind of brand ambassador it needs
— Shekhar Gupta (@ShekharGupta) May 19, 2018
‘വാജുഭായ് വാലയ്ക്ക് അല്‍പമെങ്കിലും മനഃസാക്ഷിയുണ്ടെങ്കില്‍ അദ്ദേഹം രാജിവെച്ച് വീട്ടില്‍ പോകണം – അല്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്യാന്‍ കാശിയിലേക്ക്. അത്തരം കാര്യങ്ങളൊന്നും അദ്ദേഹം ചെയ്യില്ലെന്നുറപ്പാണ്. തങ്ങള്‍ക്ക് ആവശ്യമായ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹം എന്നാണ് ആര്‍.എസ്.എസ് കരുതുന്നത്.’ – ദി പ്രിന്റ് എഡിറ്ററും കോളമിസ്റ്റുമായ ശേഖര്‍ ഗുപ്ത പറയുന്നു.
If the Governor of Karnataka has any shame left, he should submit his resignation as well. The Union Ministers sitting in Bangalore, facilitating and enabling corrupt deals, are equally culpable.
— Sitaram Yechury (@SitaramYechury) May 19, 2018
‘കര്‍ണാടക ഗവര്‍ണര്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ അദ്ദേഹം രാജി സമര്‍പ്പിക്കണം. ബാംഗ്ലൂരിലിരുന്ന് അഴിമതി ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന കേന്ദ്രമന്ത്രിമാരും ഒരേപോലെ കുറ്റക്കാരാണ്.’ – സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
Should the Governor now resign on moral grounds because his partisanship has been exposed?
Yes. But his behaviour suggests that he does not know what ‘moral grounds’ means ….— vir sanghvi (@virsanghvi) May 19, 2018
‘തന്റെ പക്ഷംപിടിക്കല്‍ തുറന്നുകാട്ടപ്പെട്ടതിനാല്‍ ധാര്‍മികതയുടെ പേരില്‍ ഗവര്‍ണര്‍ രാജിവെക്കണോ? അതെ. പക്ഷേ, അദ്ദേഹത്തിന്റെ പേരുമാറ്റം കണ്ടാല്‍ ധാര്‍മികതയുടെ അര്‍ത്ഥം അദ്ദേഹത്തിനറിയില്ലെന്നാണ് മനസ്സിലാവുക.’ മാധ്യമപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ വീര്‍ സങ്‌വി.
Time now for the Karnataka Governor to go. Resign. Vajubhai Vala has shamed his office.
— Pritish Nandy (@PritishNandy) May 19, 2018
‘കര്‍ണാടക ഗവര്‍ണര്‍ക്ക് പോകാന്‍ സമയമായിരിക്കുന്നു. രാജിവെക്കുക. വാജുഭായ് വാല തന്റെ പദവി കളങ്കപ്പെടുത്തിയിരിക്കുന്നു.’ – മാധ്യമപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവും കവിയുമായ പ്രിതീഷ് നന്ദി.
Forget Yeddyurappa shouldn’t the Governor of Karnataka resign for letting all this happen when the truth was wide open for everyone to see.
— Shuja-ul-haq (@ShujaUH) May 19, 2018
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ