Culture
രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുന്‍ സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന്‍ മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്‍ഷത്തെ ഇന്ത്യന്‍ സൈനിക സേവനത്തിന് ശേഷം അസമിലെ കാമരൂപ് ജില്ലയിലെ കോലോഹിക ഗ്രാമത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന മുഹമ്മദ് സനാഉല്ലയെ അന്നാണ് ബോകോ വിദേശ ട്രൈബ്യൂണല്‍ വിദേശിയെന്ന് (ബംഗ്ലാദേശി) മുദ്രകുത്തി പിടികൂടിയത്.
കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്‍ നടപ്പാക്കി തുടങ്ങിയതോടെയാണ് അസമിലെ പൗരത്വ പട്ടികയില്‍ നിന്നും മുന്‍ സൈനികന്‍ പുറത്താവുന്നത്.
കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുക്കുകയും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലടക്കം നേടുകയും ചെയ്ത സനാഉല്ലക്ക് രണ്ടാം മോദി അധികാരത്തിലേറിയ ദിവസം ജീവിതത്തിലെ ഇരുണ്ട ഏടായി മാറുകയായിരുന്നു. താന്‍ ഈ രാജ്യത്തെ പൗരനല്ലെന്ന പുതിയ വാദം അവിശ്വസനീയമായാണ് തോന്നിയത്. വിദേശിയെന്ന് മുദ്രകുത്തി പിടികൂടിയ സനാഉല്ലയെ വിദേശികളെ പാര്‍പ്പിക്കുന്ന താല്‍ക്കാലിക തടങ്കല്‍ പാളത്തിലേക്ക് മാറ്റി. താന്‍ ജയിലിലായ ദുഃഖത്തിനിടയിലും ചെറിയ എന്തെങ്കിലും അപാകതകളാവാം തനിക്കെതിരെ ഇത്തരത്തിലൊരു വിധി പ്രസ്താവം നടത്താന്‍ കാരണമെന്ന പ്രതീക്ഷയിലാണ് സനാഉല്ല.
1967ല്‍ ജനിച്ച താന്‍ 11-ാം വയസില്‍ 1987ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശിച്ചത്. പക്ഷേ ബോകോ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അത് 1978 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സനാഉല്ല പറയുന്നു. വിദേശിയെന്ന് മുദ്രകുത്തി വീട്ടില്‍ നിന്നും കൊണ്ടു പോയ ശേഷം തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം അതിര്‍ത്തി പൊലീസിലും സനാഉല്ല സേവനമനുഷ്ടിച്ചിട്ടുണ്ട്. സനാഉല്ല കാമരൂപ് ജില്ലയിലെ ബൈഹത ചാരിയാലി പൊലീസ് സ്റ്റേഷനില്‍ എസ്.ഐയായിരുന്നു. സൈന്യത്തിലായിരുന്ന സമയത്ത് മൂന്ന് തവണ ഭീകര വിരുദ്ധ ഓപറേഷനിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായി ജമ്മുകശ്മീരിലെ ദോഡ ജില്ലയിലും 2015-17 വരെ കുപ് വാരയില്‍ നിയന്ത്രണ രേഖക്കു സമീപവും 2007-10ല്‍ മണിപ്പൂരിലും ഭീകര വിരുദ്ധ നീക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്രയും കാലം രാജ്യത്തിന് വേണ്ടി സൈന്യത്തില്‍ സേവനം അനുഷ്ടിച്ചിട്ട് തനിക്ക് കിട്ടിയത് ഇതാണെന്ന് നിസ്സഹായതയോടെ സനാഉല്ല പറയുന്നു. അസമിലെ പൗരത്വ പട്ടികയില്‍ ആദ്യം തന്റെ പേരും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അധികൃതര്‍ക്ക് എഴുതിയപ്പോള്‍ ബ്രിഗേഡിയര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരേ പ്രക്രിയയാണെന്നാണ് മറുപടി നല്‍കിയത്.
അതേസമയം നിലവിലെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സനാഉല്ലയെ വിദേശിയായി പ്രഖ്യാപിച്ചതിനാലാണ് തങ്ങള്‍ കസ്റ്റഡിയിലെടുത്തതെന്നും കാമരൂപ് പൊലീസ് സൂപ്രണ്ട് പാര്‍ത്ഥസാരഥി മഹന്ത പറഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിവരം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വ്യക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.
Shocking!!
— Randeep Singh Surjewala (@rssurjewala) May 30, 2019
BJP Govt has labelled the ‘Foreigner’ tag to a Kargil War Hero!
It is an insult to the sacrifice of our brave Armed Forces.
This speaks volumes about the high handedness & flawed manner in which the NRC exercise is being implemented in Assam. https://t.co/PL7YOTgzcX
പിതാവിന്റെ അവസ്ഥയില്‍ ഏറെ പേടിയുണ്ടെന്നും എന്നാല്‍ സൈന്യം അദ്ദേഹത്തിന്റെ രക്ഷക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനാഉല്ലയുടെ മകള്‍ ഷഹനാസ് അഖ്തര്‍ പറഞ്ഞു. വിഷയത്തില്‍ അസം പൊലീസുമായി സംസാരിക്കുമെന്നായിരുന്നു ഇതേ കുറിച്ച് സൈന്യത്തിന്റെ പ്രതികരണം. വളരെ ദുഖകരമായ സാഹചര്യമെന്നായിരുന്നു റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ രഞ്ജിത് ഭര്‍താകറിന്റെ ഇതേ കുറിച്ചുള്ള പ്രതികരണം. സനാഉല്ല ബംഗ്ലാദേശിയാണെങ്കില്‍ എങ്ങിനെ അയാള്‍ 30 വര്‍ഷം സൈന്യത്തിലും ശേഷം അതിര്‍ത്തി പൊലീസിലും സേവനമനുഷ്ടിച്ചു.
സനാഉല്ലയുടെ ഭാര്യയും മൂന്ന് മക്കളും അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികക്ക് പുറത്താണ്. അതേ സമയം സനാഉല്ലയുടെ മൂത്ത സഹോദരനും കുടുംബവും ഇന്ത്യക്കാരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.ആര്‍.സി തെളിവുകളായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐ.ഡി എന്നിവ സനാഉല്ല ഹാജരാക്കിയിരുന്നു. എന്നാല്‍ ജന്മം കൊണ്ട് ഇന്ത്യക്കാരനെന്ന് തെളിയിക്കുന്നതില്‍ സനാഉല്ല പരാജയപ്പെട്ടുവെന്നാണ് ട്രൈബ്യൂണല്‍ പറയുന്നത്. വിരമിച്ച സൈനികരോട് ആദരവ് കാണിക്കുന്നതിന് പകരം അപമാനിക്കുകയും പീഡിപ്പിക്കുകയുമാണെന്നും ഇത് ഗൂഡാലോചനയാണെന്നും വിരമിച്ച മറ്റൊരു സൈനികനായ ജെ.സി.ഒ അസ്മല്‍ ഹഖ് പറഞ്ഞു. അസ്മല്‍ ഹഖിന്റേയും പൗരത്വം തടഞ്ഞു വെച്ചിരിക്കുകയാണ്. സനാഉല്ല സൈന്യത്തില്‍ പ്രവേശിച്ച തീയതി വരെ മാറ്റി എഴുതിയത് ഗുഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ