Culture
ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി
അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.
![](https://demo.chandrikadaily.com/wp-content/uploads/2022/06/shammi.jpg)
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
![](https://demo.chandrikadaily.com/wp-content/uploads/2022/04/ch.jpg)
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
![](https://demo.chandrikadaily.com/wp-content/uploads/2022/05/indrans.jpg)
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
Culture
മികച്ച നടി രേവതി, ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
52 ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
![](https://demo.chandrikadaily.com/wp-content/uploads/2022/05/1-copy-104.jpg)
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍.കെ സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കി. ആര്‍ക്കറിയാം എന്ന ചിത്രത്തിലൂടെ ബിജു മേനോനും നായാട്ട്, മധുരം, തുറമുഖം, ഫ്രീഡംഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോര്‍ജ്ജും മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഭൂതകാലത്തിലെ അഭിനയ മികവിന് രേവതി മികച്ച നടിയായി. ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദ് ആര്‍. കെ മികച്ച തിരക്കഥാകൃത്തായപ്പോള്‍ മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍) ശ്യാം പുഷ്‌കരന്‍ പുരസ്‌കാരം നേടി. ജനപ്രീതി നേടിയ ചിത്രം ഹൃദയം.
സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍ എന്നിവര്‍ സംവിധാനവും ഷറഫുദ്ദീന്‍ ഇ.കെ നിര്‍മാണവും നിര്‍വഹിച്ച ചവിട്ട്, താര രാമനുജന്‍ സംവിധാനം ചെയ്ത കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച നിഷിദ്ധോ എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം പങ്കുവച്ചു. കളയിലെ ഉജ്ജ്വലമായ അഭിനയത്തിലൂടെ സുമേഷ് മൂര്‍ മികച്ച സ്വഭാവ നടനും ഉണ്ണിമായ പ്രസാദ് ജോജിയിലൂടെ മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഹൃദയത്തിലെ വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ഹിഷാം അബ്ദുള്‍ വഹാബാണ് മികച്ച സംഗീത സംവിധായകന്‍. ജോജിയിലൂടെ ജസ്റ്റിന്‍ വര്‍ഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി. മിന്നല്‍ മുരളിയിലെ ‘രാവില്‍ മയങ്ങുമീ പൂമടിയില്‍….’ ആലപിച്ച പ്രദീപ് കുമാറാണ് മികച്ച പിന്നണി ഗായകന്‍. കാണെക്കാണെ (‘പാല്‍നിലാവിന്‍ പൊയ്കയില്‍…’) സിത്താര കൃഷ്ണകുമാര്‍ മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു.
മാസ്റ്റര്‍ ആദിത്യന്‍ (ചിത്രം- നിറയെ തത്തകള്‍ ഉള്ള മരം) മികച്ച ബാലതാരമായി(ആണ്‍), സ്നേഹ അനു (ചിത്രം- തല) മികച്ച ബാലതാരമായും (പെണ്‍) തിരഞ്ഞെടുക്കപ്പെട്ടു.മികച്ച കഥാകൃത്ത് ഷാഹി കബീര്‍ (നായാട്ട്), മികച്ച ഛായഗ്രാഹകന്‍ മധു നീലകണ്ഠന്‍ (ചുരുളി), മികച്ച ഗാനരചയിതാവ് വി.കെ ഹരിനാരായണന്‍ (കാടകലം-‘കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ…’), മികച്ച ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്), മികച്ച കലാസംവിധായകന്‍ ഗോകുല്‍ദാസ് എ.വി (തുറമുഖം), മികച്ച സിങ്ക് സൗണ്ട് അരുണ്‍ കുമാര്‍ അശോക്, സോനു.കെ.പി (ചവിട്ട്), മികച്ച ശബ്ദമിശ്രണം ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി), മികച്ച ശബ്ദരൂപകല്‍പ്പന രംഗനാഥ് രവി (ചുരുളി), മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത് അമ്പാടി (ആര്‍ക്കറിയാം), മികച്ച വസ്ത്രാലങ്കാരം മെല്‍വി. ജെ (മിന്നല്‍ മുരളി), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) ദേവി എസ് (ദൃശ്യം 2), മികച്ച നൃത്തസംവിധാനം അരുണ്‍ലാല്‍ (ചവിട്ട്), മികച്ച നവാഗത സംവിധായകന്‍ കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട), മികച്ച കുട്ടികളുടെ ചിത്രം കാടകലം (നിര്‍മാതാവ് സുബിന്‍ ജോസഫ്), മികച്ച വിഷ്വല്‍ എഫക്ട്സ് ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി), മികച്ച പ്രൊസസിങ് ലാബ് ലിജു പ്രഭാകര്‍ (രംഗ്റേയ്സ് മീഡിയ വര്‍ക്സ്) (ചുരുളി).കഥ തിരക്കഥ എന്നിവയ്ക്കുള്ള പ്രത്യേക ജൂറി അവാര്‍ഡ് ഷെറി ഗോവിന്ദന്‍ (അവനോവിലോന), പ്രത്യേക ജൂറി പരാമര്‍ശം ജിയോ ബേബി (ഫ്രീഡംഫൈറ്റ്).
142 ചലച്ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത്. മൂന്ന് ഘട്ടങ്ങള്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സയ്യിദ് അഖ്തര്‍ മിര്‍സ ജൂറി ചെയര്‍മാനായ അന്തിമ വിധി നിര്‍ണയ സമിതി പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. 65 നവാഗത സംവിധായകരും 6 വനിതാ സംവിധായകരും ശക്തമായ സാന്നിധ്യം അറിയിച്ചപ്പോള്‍ ചലച്ചിത്ര മേഖലയില്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളുടെ മുന്നേറ്റത്തിനും ഇത്തവണത്തെ സിനിമാ മേഖല സാക്ഷ്യം വഹിച്ചു.2021ലെ രചന വിഭാഗം ചലച്ചിത്ര അവാര്‍ഡിന് 24 ഗ്രന്ഥങ്ങളും 53 ലേഖനങ്ങളും സമര്‍പ്പിക്കപ്പെട്ടു. മികച്ച ചലച്ചിത്ര ഗ്രന്ഥമായി പട്ടണം റഷീദിന്റെ ചമയം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചലച്ചിത്ര ലേഖനം ജിതിന്‍ കെ.സി (മലയാള സിനിമയിലെ ആണൊരുത്തന്‍മാര്‍: ജാതി, ശരീരം, താരം), പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ നഷ്ട സ്വപ്നങ്ങള്‍ (ആര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര ഗ്രന്ഥം), ഫോക്കസ്: സിനിമാപഠനങ്ങള്‍ (ഡോ. ഷീബ എം. കുര്യന്‍ ചലച്ചിത്ര ഗ്രന്ഥം), ജോര്‍ജ്ജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും (ഡോ. രാകേഷ് ചെറുകോട് ചലച്ചിത്ര ലേഖനം).
സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനും ഡോ. കെ. ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബൈ ജയശ്രീ, സുരേഷ് ത്രിവേണി, ഹരിന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവര്‍ അംഗങ്ങളും സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. വി. കെ. ജോസഫ് ചെയര്‍മാനും മനില സി മോഹന്‍, ഡോ അജു കെ നാരായണന്‍ എന്നിവര്‍ അംഗങ്ങളും സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് രചന വിഭാഗം അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ