Culture
ടിറ്റേയുടെ തന്ത്രങ്ങളുമായി നെയ്മറും സംഘവും; നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത മനോബലത്തില്‍ ബെല്‍ജിയം

മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള അതിശക്ത പോരാട്ടത്തിന്റെ വഴിയില്‍ ഒരുവശത്ത് ഫ്രാന്‍സും ഉറുഗ്വേയും ഏറ്റുമുട്ടുന്നു. ഈ ലോകകപ്പിന് വളരെ അരികില്‍ വരുമെന്ന് എല്ലാവരും പ്രവചിച്ചിരിക്കുന്ന ബ്രസീലും യൂറോപ്പിലെ പുത്തന്‍കൂറ്റുകാരായ ബെല്‍ജിയവും മറുവശത്തും.
കരുത്തന്മാരുടെ ഏറ്റുമുട്ടലിന് സാക്ഷിയാവുന്ന കസാന്‍ അറീനയില്‍ ബ്രസീല്‍-ബെല്‍ജിയം മത്സരത്തിന്റെ ഒരൊറ്റ ടിക്കറ്റും ബാക്കിയില്ല. ബ്രസീലുകാരും ബ്രസീല്‍ ആരാധകരും ഈ കൊച്ചു സിറ്റിയില്‍ തമ്പടിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി. എവിടെ നോക്കിയാലും മഞ്ഞമയം. ചുവപ്പന്‍ സൈന്യവുമായി എണ്ണത്തില്‍ കുറവാണെങ്കിലും ബെല്‍ജിയം ആരാധകരുമുണ്ട്. രണ്ട് ശൈലിക്കാരുടെ വന്‍കരാ യുദ്ധം.
He comes from a family of keepers and his whole career has been building towards this #WorldCup
Find out more about #BRA keeper @Alissonbecker in our latest visual story 🖼⚽
👉 https://t.co/5uOvpXURJk pic.twitter.com/0mzUMAdXi1
— FIFA World Cup 🏆 (@FIFAWorldCup) July 6, 2018
ആദ്യ ക്വാര്‍ട്ടറില്‍ പറഞ്ഞത് പോലെ വിഖ്യാതരായ മുന്‍നിരക്കാര്‍. ബ്രസീല്‍ സംഘത്തിലെ എല്ലാവരെയും ലോകത്തിനറിയാം. നെയ്മറും ഗബ്രിയേല്‍ ജീസസും പറക്കുന്ന മുന്‍നിരക്കാര്‍. ഇവര്‍ക്ക് യഥേഷ്ടം പന്ത് നല്‍കാന്‍ മിന്നല്‍ വേഗതയില്‍ കളിക്കുന്ന വില്ലിയനും കുട്ടീനോയും. പിന്‍നിരയില്‍ മാര്‍സിലോ തിരിച്ചുവരുമ്പോള്‍ ഉരുക്കുകോട്ട പോലെ പിന്‍നിരയില്‍ തിയാഗോ സില്‍വയും മിറാന്‍ഡയും. വലകാക്കുന്ന അലിസന്റേത് ചോരാത്ത കൈകളാണ്. കളിച്ച നാല് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം സമനില. ബാക്കിയെല്ലാ മത്സരത്തിലും ആധികാരിക വിജയം. ടിറ്റേയിലെ പരിശീലകന്റെ തന്ത്രങ്ങള്‍ മൈതാനത്് ശക്തമായി നടപ്പിലാക്കുന്നു നെയ്മറും സംഘവും. പ്രീക്വാര്‍ട്ടറില്‍ കണ്ട മഞ്ഞക്കാര്‍ഡ് കാരണം മിഡ്ഫീല്‍ഡിലെ ഉരുക്കുമനുഷ്യന്‍ കാസമിറോ ഇന്ന് കളിക്കില്ല. ബെല്‍ജിയന്‍ സംഘത്തിലെ വിഖ്യാതര്‍ മുന്‍നിരക്കാരനായ റുമേലു ലുക്കാക്കുവും മധ്യനിരക്കാരായ നായകന്‍ ഈഡന്‍ ഹസാര്‍ഡും ഏഴാം നമ്പറുകാരന്‍ കെവിന്‍ ഡി ബ്രുയ്‌നും. ഈ മൂന്ന് പേരുമാണ് ഇത് വരെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ജപ്പാനെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ ടീം പതറിയപ്പോള്‍ ഇവര്‍ക്കൊപ്പം റിസര്‍വ് ബെഞ്ചിലെ താരങ്ങളും കരുത്ത് കാട്ടിയത് ബെല്‍ജിയത്തിന്റെ ബെഞ്ച് കരുത്തും വെളിവാക്കുന്നു. കോച്ച് മാര്‍ട്ടിനസ് കൂളായി കരുക്കള്‍ നീക്കുമ്പോഴും ബ്രസീല്‍ എന്ന മാനസിക മതില്‍ ബെല്‍ജിയത്തിന് വെല്ലുവിളിയാണ്.
കപ്പിലേക്ക് നോട്ടമിട്ടിരിക്കുന്നു ബ്രസീല്‍. മൂന്ന് മല്‍സരങ്ങള്‍. ഇന്ന് ജയിച്ചാല്‍ ഫ്രാന്‍സിനെയാണ് അവര്‍ സെമിയില്‍ പ്രതീക്ഷിക്കുന്നത്. അത് ജയിച്ചാല്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെയും. ഈ മല്‍സരങ്ങള്‍ ജയിക്കാനാവുമെന്ന ശക്തമായ പ്രതീക്ഷകളിലാണ് ടീം. ബെല്‍ജിയമാവട്ടെ നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന മനോബലത്തിലും. ജപ്പാനെതിരെയാണെങ്കിലും രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം അവര്‍ക്കുണ്ട്.
നാളെയാണ് ഏറെക്കാലത്തെ ലോകകപ്പ് കാത്തിരിപ്പും പേറിനടക്കുന്ന ഇംഗ്ലണ്ടും അട്ടിമറിയിലൂടെ എത്തിയ സ്വീഡനും നേര്‍ക്കുനേര്‍ വരുന്നത്. പിറകെ ആതിഥേയരുടെ സുവര്‍ണ പ്രതീക്ഷകളുമായി റഷ്യയും അവരുടെ മോഹങ്ങളെ വെല്ലുവിളിക്കാന്‍ ലുക്കാ മോദ്രിച്ചിന്റെ ക്രൊയേഷ്യയും.

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ