അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരിച്ചത്. വിധി പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്റെ പ്രതികരണം.
അതിനാല്‍ ആരും പള്ളി തകര്‍ത്തിട്ടില്ല. ഇതൊരു ക്രിമിനല്‍ കേസായിരുന്നു, കുറ്റവാളികള്‍ എത്ര ഉയര്‍ന്നവരാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് നീതിയെ ബന്ദികളാക്കാന്‍ കഴിയില്ല. ലജ്ജാകരം!, സല്മാന് നിസാമി ട്വീറ്റ് ചെയ്തു.
നേരത്തെ അയോധ്യ കേസില്‍ പള്ളി തകര്‍ത്തത് തെറ്റാണെന്ന് പരമോന്നത കോടതി വിലയിരുത്തിയിരു്ന്നു. ഇതില്‍ പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക. വിധി കേള്‍ക്കാന്‍ എല്‍കെ അദ്വാനിയും ഉമാഭാരതിയും...