Local Sports
ബിജെപിയിലേക്കെന്ന പ്രചാരണം; വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് അഞ്ജുവിനെ രാജ്യസഭാ എംപിയാക്കാന്‍ ബിജെപി ആലോചിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
ബംഗളൂരു: താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് മുന്‍ അത്‌ലറ്റ് അഞ്ജുബോബി ജോര്‍ജ്. കായിക മേഖലയുടെ വളര്‍ച്ചയ്ക്കായുള്ള പദ്ധതികളാണ് ഇപ്പോള്‍ തന്റെ മുമ്പിലുള്ളത് എന്നും അത്‌ലറ്റിക് ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡണ്ടായ അഞ്ജു വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് അഞ്ജുവിനെ രാജ്യസഭാ എംപിയാക്കാന്‍ ബിജെപി ആലോചിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
പബ്ലിസിറ്റി ലക്ഷ്യമിട്ടാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. പലരും വിളിച്ചുപറഞ്ഞപ്പോഴാണ് ഇതേക്കുറിച്ച് അറിയുന്നത്. രാഷ്ട്രീയമല്ല ലക്ഷ്യം. കായികമേഖലയുടെ വളര്‍ച്ചക്കായുള്ള വിവിധ പദ്ധതികളാണ് ഇപ്പോള്‍ മനസ്സില്‍. അവ ഓരോന്നായി നടപ്പാക്കുന്ന തിരക്കിലാണ്
അഞ്ജു ബോബി ജോര്‍ജ്
ഡിസംബര്‍ 11നാണ് അഞ്ജു ജോലിയില്‍ നിന്ന് സ്വയം വിരമിച്ചിരുന്നത്. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍. ബംഗളൂരുവില്‍ അഞ്ജു ബോബി സ്‌പോട്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായി ഇടപെടുന്നുണ്ട്.
Football
കൊവിഡ് തരംഗം; മലപ്പുറത്ത് നടക്കേണ്ട സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവച്ചു
ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് എഐഎഫ്എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത മാസം മുതല്‍ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) തീരുമാനം അറിയിച്ചത്. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് എഐഎഫ്എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അടുത്ത മാസം മലപ്പുറം ജില്ലയില്‍ വെച്ചായിരുന്നു ടൂര്‍ണമെന്റിന്റിലെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെയായിരുന്നു ടൂര്‍ണമെന്റ്. പയ്യനാട്, കോട്ടപ്പടി സ്‌റ്റേഡിയങ്ങളായിരുന്നു മത്സര വേദികളാകേണ്ടിയിരുന്നത്.
Local Sports
പുതിയ അഥിതിയെത്തുന്നു, പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം- അച്ഛനാകുന്ന വാര്‍ത്ത പങ്കുവച്ച് പാണ്ഡ്യ
മുംബൈ: ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. ഗര്‍ഭിണിയായ പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചിനൊപ്പമുള്ള ചിത്രവും പാണ്ഡ്യ പങ്കുവച്ചു.
‘നടാഷയുമൊന്നിച്ചുള്ള യാത്ര മഹത്തരമായിരുന്നു. അതു കൂടുതല്‍ മനോഹരമാകാന്‍ പോകുന്നു. ഞങ്ങളുടെ ജീവിതത്തിലേക്ക് വളരെ വൈകാതെ പുതിയൊരാള്‍ കൂടി വരും. ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഞങ്ങള്‍ ആഹ്ലാദഭരിതരാണ്. നിങ്ങളുടെ ആശംസകളും അനുഗ്രഹങ്ങളുമുണ്ടാകണം’ – പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സെര്‍ബിയന്‍ സ്വദേശിനിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാന്‍കോവിച്ച്. ഈ വര്‍ഷമാദ്യമാണ് ഇരുവരും പ്രണയം തുറന്നു സമ്മതിച്ചത്.
പരിക്കിനിടെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പാണ്ഡ്യ ഈയിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി 20 പരമ്പരയ്ക്ക് ശേഷം താരം അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല.
Local Sports
ഒളിംപിക്‌സിനും തയ്യാര്‍; സന്നദ്ധത അറിയിച്ച് ഖത്തര്‍
ദോഹ: 2032ലെ ഒളിംപിക്‌സ് നടത്താനും സന്നദ്ധമെന്ന് ഖത്തര്‍. 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഖത്തറിന്റെ പ്രഖ്യാപനം.
വേദിയൊരുക്കാനുള്ള സന്നദ്ധത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചതായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജൊഹാന്‍ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി അറിയിച്ചു.
ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ഒളിമ്പിക്‌സ് ആതിഥേയത്വത്തിന് ഒരു രാജ്യം രംഗത്തു വരുന്നത്. 2010 ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്, 2019 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് എന്നിവ മാതൃകാപരമായി സംഘടിപ്പിച്ച ആത്മിവിശ്വാസവുമാായണ് ഒളിമ്പിക്‌സിലേക്കുള്ള ഖത്തറിന്റെ വലിയ ചുവടുവെപ്പ്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി െഎ.ഒ.സി പുതുനായി നടപ്പാക്കിയ 2032 ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷന്‍ സിറ്റിങ്ങിലൂടെയാണ് ‘ബിഡ്’ നടപടിക്രമങ്ങളുടെ തുടക്കം. ഇന്ത്യ, ആസ്‌ട്രേലിയ, ചൈനയിലെ ഷാങ്ഹായ്, ദക്ഷിണ-ഉത്തര കൊറിയകള്‍ എന്നിവരാണ് വേദിയൊരുക്കാന്‍ സജീവമായി രംഗത്തുള്ള രാജ്യങ്ങള്‍.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ