Environment
ബാണാസുരസാഗറിൽ സൗരവിപ്ലവം
കഴിഞ്ഞ മാസം ഉത്പാദിപ്പിച്ചത് 19843 കിലോ വാട്ട്‌സ് വൈദ്യുതി

ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എർത്ത് ഡാമായ ബാണാസുര സാഗർ സൗരോർജ വൈദ്യുതി ഉത്പാദനത്തിൽ മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോർജ പാടത്തിലൂടെയാണ് ഈ സൗരോർജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോർജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോ വാട്ട്‌സ് ശേഷിയുള്ള ഫ്‌ളോട്ടിങ്ങ് സൗരോർജ്ജ നിലയത്തിൽ നിന്നും 1072768.1 കിലോ വാട്ട്‌സ് വൈദ്യുതിയാണ് 2020 ഡിസംബർ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്‌ളോട്ടിങ്ങ് സ്റ്റേഷൻ കമ്മീഷൻ ചെയ്തത്. 400 കിലോ വാട്ട്‌സ് ശേഷിയുള്ള റൂഫ് ടോപ്പ് സോളാർ പ്ലാന്റിൽ നിന്നും 99210 കിലോ വാട്ട്‌സ് വൈദ്യുതി ഉത്പാദിപ്പിച്ചു. 2016 ലാണ് അണക്കെട്ടിന് മുകളിലെ സൗരോർജ്ജ പന്തൽ കമ്മീഷൻ ചെയ്യുന്നത്. 2017 ഫെബ്രുവരി 17 നാണ് ഏറ്റവും കൂടുതൽ പ്രതിദിന ഉത്പാദനം ഇവിടെ നടന്നത്. 2493 കിലോ വാട്ട്‌സാണ് അന്നത്തെ ഉത്പാദനം. കഴിഞ്ഞ 19843 കിലോ വാട്ട്‌സ് വൈദ്യുതിയാണ് കഴിഞ്ഞ മാസം ഉത്പാദിപ്പിച്ചത്.

ബാണാസുരസാഗറിൽ അണക്കെട്ടിന് മുകളിൽ സജ്ജീകരിച്ച റൂഫ് ടോപ്പ് സൗരോർജ്ജ നിലയം
പാരിസ്ഥിതിക ആഘാതമില്ലാത്ത പദ്ധതി
പാരിസ്ഥിതിക ആഘാതമുണ്ടാക്കാത്ത വൈദ്യുതി ഉത്പാദനമാർഗങ്ങളാണ് വരുംകാലത്തിന് വേണ്ടതെന്ന തിരിച്ചറിവിൽ നിന്നാണ് ബാണാസുര സാഗറിൽ ഫ്ളോട്ടിങ്ങ് സോളാർ സ്റ്റേഷൻ എന്ന ആശയം രൂപമെടുക്കുന്നത്. വയനാട് സ്വദേശികളും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായ അയജ് തോമസും, വി.എം സുധീനുമാണ് ഇതിന്റെ പ്രാരംഭ സാങ്കേതിക വിദ്യ കെ.എസ്.ഇ.ബിയിൽ അവതരിപ്പിച്ചത്. ഇവിടെ നിന്നാണ് വെള്ളത്തിനു മുകളിൽ ചലിക്കുന്ന സൗരോർജ പാനലുകൾ രൂപമെടുക്കുന്നത്. 80 സെ.മി കനത്തിലുള്ള വായു നിറച്ച കോൺക്രീറ്റ് പാളികളുടെ മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. ഇത് ജലാശയത്തിനു മുകളിൽ സ്വതന്ത്ര്യമായി കിടക്കും. വെള്ളത്തിന്റെ ഏറ്റകുറച്ചിലും ഗതിമാറ്റങ്ങളും പാനൽ പ്രതലത്തെ ബാധിക്കില്ല. പാരിസ്ഥിതികാഘാതം ഉണ്ടാക്കാതെ വെള്ളത്തിനു മുകളിൽ വെച്ചു തന്നെയാണ് ഈ കോൺക്രീറ്റ് പ്രതലം നിർമ്മിച്ചെടുത്തതെന്നും പ്രത്യേകത. 10 കിലോവാട്ട് ശേഷിയുള്ളതായിരുന്നു ആദ്യ പ്രോജക്ട്. 500 കിലോവാട്ട്സ് ഫ്ളോട്ടിങ്ങ് സൗരോർജ നിലയം 2017 ഡിസംബർ നാലിന് വൈദ്യുതി മന്ത്രി നാടിന് സമർപ്പിച്ചു. 260 കിലോ വാട്സ് ശേഷിയുള്ള 1938 സൗരോർജ പാനലുകളാണ് ഇതിനായി ഉപയോഗിച്ചത്. 30 കിലോ വാട്സ് ശേഷിയുള്ള 17 ഇൻവെർട്ടറുകൾ ഒരുക്കി. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെവി സബ് സ്റ്റേഷനിലേക്കാണ് പ്രവഹിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇന്നവേഷനൻ ഫണ്ടിൽ നിന്ന് ഏഴു കോടി രൂപയും നബാർഡ് വായ്പയായി 2.25 കോടി രൂപയും ചേർത്ത് ആകെ 9. 25 കോടി രൂപയാണ് പദ്ധതി ചെലവ്.
അണക്കെട്ടിന് മുകളിലെ സൗരോർജ നിലയം
ഒഴുകുന്ന സൗരോർജ പാടത്തിനു പുറമെ 400 കിലോവാട്ട് ശേഷിയുള്ള ഡാം ടോപ്പ് സോളാർ പ്രോജക്ടും ബാണാസുര സാഗറിൽ പിന്നീട് നടപ്പാക്കുകയായിരുന്നു. അണക്കെട്ടിനു മുകളിൽ വലിയ സോളാർ പന്തൽ ഒരുക്കിയാണ് വൈദ്യുതോൽപാദനം. സൂര്യപ്രകാശം ഇടതടവില്ലാതെ നേരെ പതിക്കുന്ന അണക്കെട്ടിന്റെ കിഴക്കേ ഭാഗത്താണ് നീളത്തിൽ സൗരോർജ പാനലിന്റെ പന്തലൊരുക്കിയത്. സഞ്ചാരികൾക്ക് വെയിലും മഴയും കൊള്ളാതെ ഇതിനിടയിലൂടെ നടക്കാമെന്ന സൗകര്യവും ഗുണകരമായി. 4.3 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. 285 മീറ്റർ നീളത്തിൽ 250 വാട്ട് ശേഷിയുള്ള 1650 പാനലുകളാണ് ഇതിനു വേണ്ടി തയ്യാറാക്കിയത്. 50 കിലോവാട്ട് ശേഷിയുള്ള ഒമ്പത് ഇൻവെട്ടറുകളിലേക്കാണ് വൈദ്യുതി ശേഖരിക്കുന്നത്. ഇവിടെ നിന്ന് ബാണാസുര സാഗറിനു മുന്നിൽ തന്നെയുള്ള 33 കെവി സബ് സ്റ്റേഷനിലെത്തിച്ചു വിതരണം ചെയ്യുന്നു. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന വലിയ പ്രോജക്ടുകൾ ഈ രീതിയിൽ പൂർത്തിയാക്കാനുള്ള പദ്ധതി കൂടിയാണ് വൈദ്യുതി ബോർഡ് ലക്ഷ്യമിടുന്നത്.
Environment
കാലാവസ്ഥാ വ്യതിയാനം;മുന്നറിയിപ്പുമായി ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് 14,000ത്തിലേറെ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന ഗവേഷണ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായ ഭൂമിയുടെ അമിത ചൂഷണം തടയുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതായും ബയോസയന്‍സ് ജേണലില്‍ പ്രസിദ്ധികരിച്ച ലേഖനത്തില്‍ അവര്‍ പറയുന്നു. മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് കാര്യങ്ങല്‍ നീങ്ങുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരിതങ്ങളും ദുരന്തങ്ങളും ഭൂമിയെ നിരന്തരം വേട്ടയാടുന്നുണ്ട്. ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും വിനാശകാരമായ ചുഴലിക്കാറ്റുകളും ഓസ്‌ട്രേലിയയിലേയും അമേരിക്കയിലെയും കാട്ടുതീകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന പ്രളയങ്ങളുമെല്ലാം കാലാവസ്ഥാ വ്യതിനായത്തിന്റെ പ്രത്യാഘാതങ്ങളാണ്. വനശീകരണം, ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍, മഞ്ഞുപാളികളുടെ ഉരുക്കം തുടങ്ങിയ 31 ഘടകങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്.
കോവിഡ് തടയാനുള്ള ലോക്ക്ഡൗണുകളെ തുടര്‍ന്ന് മലിനീകരണം ചെറുതായി കുറഞ്ഞിട്ടുണ്ടെങ്കിലും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും മീഥൈനിന്റെയും അളവ് ഉയര്‍ന്നു നില്‍ക്കുകയാണ്. 15 വര്‍ഷം മുമ്പത്തേതിനെക്കാള്‍ 31 ശതമാനം വേഗത്തിലാണ് അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലാന്‍ഡിലെയും മഞ്ഞുപാളികള്‍ ഉരുകിക്കൊണ്ടിരിക്കുന്നത്. സമുദ്ര താപനവും കടല്‍ ജല നിരപ്പും കൂടിക്കൊണ്ടിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭരണകൂടങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിച്ചു.
Article
സൈക്കിൾ വെറുമൊരു വാഹനമല്ല
എറണാകുളം മഹാരാജാസിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായ ഡോ.എം.എച്ച്.രമേശ് കുമാര്‍ അവതരിപ്പിക്കുന്നത്

എ.വി ജയശങ്കര്‍
മഹാമാരിയും പേമാരിയും ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും മനുഷ്യന്‍ പ്രകൃതിയോടു ചെയ്യുന്ന അമിത ചൂഷണത്തിന്റെ ഫലമാണെന്ന് സാധാരണക്കാര്‍ വരെ തിരിച്ചറിഞ്ഞെങ്കിലും ഭരണകൂടങ്ങള്‍ തിരിച്ചറിയുന്നില്ല എന്നത് നമ്മള്‍ ദിനംപ്രതി മനസിലാക്കുകയാണ്. ആഗോളതാപനവും കാലാവസ്ഥാമാറ്റവുമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ വ്യക്തികള്‍ പോലും മുന്നോട്ടു വരുകയാണ്.ഇത്തരമൊരു മാതൃകയാണ് എറണാകുളം മഹാരാജാസിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായ ഡോ.എം.എച്ച്.രമേശ് കുമാര്‍ അവതരിപ്പിക്കുന്നത്.
നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര
മാതൃകകള്‍ സ്വഷ്ടിച്ച് മാതൃകയായ നമ്മുടെ നാട് ഒരു തിരിച്ചു പോക്കിലാണ്.ശാസ്ത്ര വിരുദ്ധതയും, അന്ധവിശ്വാസവും, യുക്തി രാഹിത്യവും അനാചാരങ്ങളും ശാസ്ത്രത്തിന്റെ മേലങ്കിയണിഞ്ഞ് രംഗത്തുവരുകയും ജന സ്വീകാര്യത നേടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ തന്റെതായ മാതൃക സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അന്വേഷിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയും നടത്തിയ യാത്രയാണ് ‘നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര’. സമൂഹത്തില്‍ ബദല്‍ മാതൃകകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്നവരുടെ അടുത്തേക്കാണ് വിദ്യാര്‍ത്ഥികളുമൊത്ത് സൈക്കിളില്‍ ഈ യാത്ര നടത്തിയത്.
എറണാകുളത്ത് 5 ദിവസമെടുത്തു നടത്തിയ യാത്രയുടെ ഭാഗമായി സന്ദര്‍ശിച്ചിടങ്ങള്‍ മനസിലാക്കുമ്പോള്‍ തന്നെ യാത്രയുടെ സ്വഭാവം മനസിലാക്കാം – 1.5 ലക്ഷം രൂപക്ക് പ്രകൃതി സൗഹൃദ വീടു നിര്‍മ്മിക്കുകയും, 11 രാജ്യങ്ങളില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയും ചെയ്ത അരുണ്‍ തഥാഗത്, വൈറ്റില ജംഗ്ഷനില്‍ ടെറസില്‍ കൂറ്റന്‍ തെങ്ങുകളും മാവും പ്ലാവുമൊക്കെയുള്ള കൃഷിയിടം, നഗര മധ്യത്തില്‍ കാടൊരുക്കുന്ന പുരുഷോത്തമ കമ്മത്ത്, വാത്തുരുത്തി കോളനി നിവാസികള്‍ക്കുവേണ്ടിയും ചൂഷിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു മായി ജീവിക്കുന്ന വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി, ഫാ.സെബാസ്റ്റ്യന്‍ പൈനാടത്തിന്റെ നേതൃത്വത്തിലുള്ള കാലടിയിലെ പ്രകൃതി സൗഹൃദ കാമ്പസായ സമീക്ഷ, കാലാവസ്ഥാ മാറ്റത്തിന്നും ആഗോള താപനത്തിനുമെതിരെ കാര്‍ബണ്‍ ന്യൂട്രല്‍ ഭക്ഷണവും, നാട്ടറിവും കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന,52 പ്രകൃതി സൗഹൃദ വീടുകളുള്ളതും ചാലക്കുടി പുഴയുടെ തീരത്ത് ശ്രീ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മൂഴിക്കുളം ശാല തുടങ്ങിയവ നന്മയുടെ സുഗന്ധം പരത്തുകയും പ്രവര്‍ത്തനം കൊണ്ട് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നവയില്‍ ചിലതാണ്.ഇവിടെയൊക്കെ താമസിച്ച് പ്രവര്‍ത്തനം വിലയിരുത്തിയും, പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയുമായിരുന്നു യാത്ര എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളായ ജയശങ്കര്‍, സിബിന്‍, അംജദ്, പരിസ്ഥിതി പ്രവര്‍ത്തകരായ അരുണ്‍ തഥാഗത്, കണ്ണന്‍ ബാബു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ആലപ്പുഴ ജില്ലയിലെയും യാത്ര പൂര്‍ത്തിയാക്കിയതിനാല്‍ മറ്റ് 12 ജില്ലകളിലെ യാത്രയും ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഡോ.രമേശ് കുമാര്‍ പറയുന്നു.ഈ യാത്രയില്‍ കാണുന്ന ബദല്‍ മാതൃകകളെപ്പറ്റി യൂറ്റിയൂബ് ചാനലിലൂടെയും, പുസ്തക രചനയിലൂടെയും സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും പദ്ധതി തയ്യാറാക്കുകയാണ് ഈ അധ്യാപകന്‍.
കോളേജിലേക്കും സൈക്കിളില്‍
ജീവിത ശൈലി രോഗങ്ങളുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സൈക്കിള്‍ യാത്ര ആരോഗ്യത്തിലേക്കുള്ള യാത്ര കൂടിയാണ്. തന്നെയുമല്ല കൊച്ചിയിലെ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്കും, മലിനീകരണ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാകും.
ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാനായി സ്വന്തം നാടായ കായംകുളത്തു നിന്ന് എറണാകുളത്തേക്ക് സൈക്കിളില്‍ ആണ് മിക്കവാറുമുള്ള യാത്രകള്‍. ഭരണഘടന മുന്നോട്ടു വക്കുന്ന മതേതരത്വം പോലുള്ള ആശയങ്ങള്‍ക്ക് ഭീഷണി നേരിട്ടപ്പോഴും, മതാടിസ്ഥാനത്തില്‍ മുസ്ലീംന്യൂനപക്ഷങ്ങളെ പൗരത്വത്തില്‍ നിന്നു മാറ്റുന്നതിനുള്ള നിയമനിര്‍മ്മാണത്തിനെതിരെ ‘ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക ‘ എന്ന സന്ദേശ പ്രചരണത്തിനായും സൈക്കിള്‍ യാത്ര സംഘടിപ്പിച്ച അനുഭവം അദ്ദേഹത്തിനുണ്ട്..
വ്യത്യസ്തമായ ഓണാഘോഷം.
അമ്പലപ്പുഴ ഗവ.കോളേജില്‍ NSS പ്രോഗ്രാം ഓഫീസറുടെ ചുമതല വഹിച്ചപ്പോള്‍ വ്യത്യസ്തമായ ഓണാഘോഷം സംഘടിപ്പിക്കുകയുണ്ടായി. അപകടങ്ങളില്‍ പെട്ട് ശരീരം തളര്‍ന്ന ജില്ലയിലെ 150 ഓളം പേരെ കോളേജില്‍ കൊണ്ടു വന്നായിരുന്നു ഓണാഘോഷം. ഇവര്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും, ഓണസദ്യയും നല്‍കി.ഇതിന്റെ ഭാഗമായി കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന അപ്പുവിന് മുച്ചക്ര വാഹനവും, മറ്റൊരാള്‍ക്ക് 1.25 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് വീല്‍ ചെയറും നല്‍കി.ഇതിനാവശ്യമായ 5 ലക്ഷം രൂപ കണ്ടെത്തിയത് കായംകുളത്തു നിന്ന് അരൂര്‍ വരെ നടത്തിയ ‘കാരുണ്യ യാത്ര’ എന്ന സൈക്കിള്‍ യാത്രയിലൂടെയായിരുന്നു.
സൈക്കിള്‍ മുന്നോട്ട് വക്കുന്ന പരിസ്ഥിതി -ആരോഗ്യ പാഠങ്ങള്‍ പ്രചരിപ്പിക്കാനായി ലോക സൈക്കിള്‍ ദിനമായ ഈ ജൂണ്‍ 3ന് ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് കായംകുളത്തു നിന്ന് യാത്രക്കൊരുങ്ങുകയാണ് ഈ അധ്യാപകന്‍.
മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കാനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴ മെഡി.കോളേജിനടുത്താരംഭിക്കുന്ന മെഡി ബാങ്കിന്റെ അടുത്തേക്കാണ് യാത്ര. മെഡി കോളേജില്‍ അപകടങ്ങളില്‍പെട്ട രോഗികള്‍ക്കായുള്ള വസ്ത്രങ്ങളും ഇതിന്റെ ഭാഗമായി കൈമാറുകയും ചെയ്യും.
Environment
ലാക്ഡൗണ്‍ കാലത്ത് പരിസ്ഥിതി അവബോധം വര്‍ധിച്ചെന്ന് പഠനം

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിനെ തുടര്‍ന്ന് പകുതിയിലേറെ ഇന്ത്യക്കാര്‍ (52 ശതമാനം) പരിസ്ഥിതി അവബോധമുള്ളവരായി മാറിയെന്ന് ഇതു സംബന്ധിച്ച് ഗോദ്‌റെജ് ഗ്രൂപ്പ് നടത്തിയ പഠനം.
മഹാമാരിയും അതേ തുടര്‍ന്നെത്തിയ ലോക്ഡൗണും മൂലം ചെടികള്‍ നടുന്നതിലും സാധനങ്ങള്‍ വാങ്ങുന്നതിലും ഊര്‍ജ്ജം സംരക്ഷിക്കുന്നതിനുമെല്ലാം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന രീതിയാണ് ഇവരില്‍ ഉടലെടുത്തത്. ജനങ്ങള്‍ ചെയ്ത ചെറിയ കാര്യങ്ങളെ കുറിച്ചുള്ള പഠനമാണ് ഗോദ്‌റെജ് ഗ്രൂപ്പ് നടത്തിയത്. ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള പത്തു മാസങ്ങളിലെ അനുഭവങ്ങള്‍ ജനങ്ങളെ കൂടുതല്‍ സഹന ശേഷിയുള്ളവരുമാക്കി മാറ്റി. 44 ശതമാനം പേര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സഹായങ്ങള്‍ ആവശ്യമുള്ളവരെ പിന്തുണക്കാനായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. 22.87 ശതമാനം ഇന്ത്യക്കാര്‍ ഇപ്പോള്‍ പാചകവും പെയിന്റിങും അടക്കമുള്ള ഹോബികള്‍ കൂടുതലായി ഇഷ്ടപ്പെടുകയും സ്വയം സന്തോഷവാന്‍മാരായി മാറുകയും ചെയ്യുന്നുണ്ട്.
ലോക്ഡൗണ്‍ കാലത്ത് വായനയിലും സംഗീതം ആസ്വദിക്കുന്നതിലും ആനന്ദം കണ്ടെത്തിയവര്‍ 23.19 ശതമാനം പേരാണ്. 2020 ഫെബ്രുവരിയിലും മാര്‍ച്ചിലും കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ചു സെര്‍ച്ച് ചെയ്തവരുടെ എണ്ണം 238.46 ശതമാനത്തോളം വര്‍ധിച്ചു. നിര്‍ബന്ധമായ അടച്ചിടല്‍ കുടുംബ ബന്ധങ്ങളുടെ കാര്യത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. 36 ശതമാനത്തോളെ പേര്‍ കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിച്ചു. യാത്രകള്‍ ഒഴിവായതാണ് ഇതിനു വഴിയൊരുക്കിയത്. മറ്റു ബുദ്ധിമുട്ടുകളും തടസങ്ങളും ഇല്ലാത്തതിനാല്‍ തങ്ങളുടെ ജോലികള്‍ കൂടുതല്‍ ഫലപ്രദമായും സമയത്തും തീര്‍ക്കാനായി എന്നാണ് ഈ പഠനത്തോടു പ്രതികരിച്ചവരില്‍ 19 ശതമാനം ചൂണ്ടിക്കാട്ടിയത്.ലോക്ഡൗണ്‍ കാലത്ത് നിരവധി പേര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ സന്തോഷം നല്‍കുന്ന ഒരു ഉപാധിയായി മാറിയെന്നും പഠനം വ്യക്തമാക്കുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ