Indepth
കോവിഡ് ആശങ്കയൊഴിയുന്നില്ല: ടോക്യോ ഒളിംപിക്‌സ് തീരുമാനം നീളുന്നു
കോവിഡിനെ തുടര്‍ന്ന് ജപ്പാനില്‍ ഇപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ടോക്യോ: കോവിഡ്കാരണം നീട്ടിവെച്ച ടോക്യോ ഒളിംപിക്‌സിന്റെ കാര്യത്തില്‍ തീരുമാനം നീളുന്നു. ഈവര്‍ഷം ജൂ ലൈ 23ന് നടക്കേണ്ട ഗെയിംസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കോവിഡിനെ തുടര്‍ന്ന് ജപ്പാനില്‍ ഇപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒളിംപിക്‌സ് നടത്താനാകുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗങ്ങളും തയാറാകുന്നില്ല.
എന്നാല്‍ രാജ്യാന്തര മത്സരങ്ങളെല്ലാം ആരംഭിച്ചതും കോവിഡ് ഇളവുനല്‍കിയതും ഒരുവിഭാഗം സംഘാടകര്‍ നടത്തിപ്പിന് അനുകൂലമായി കാണുന്നു.
കോവിഡ് വ്യാപനമുണ്ടാകുമെന്ന കാര്യം ചൂണ്ടിക്കാട്ടി ജപ്പാനിലെ ജനങ്ങളും നിലവില്‍ ഗെയിംസ് നടത്തുന്നതിനോട് യോജിക്കുന്നില്ല.
Indepth
ആ സ്വപ്‌നം പൊലിഞ്ഞു; ഒളിംപിക്‌സ് ബോക്‌സിങില്‍ ക്വാര്‍ട്ടര്‍ കാണാതെ മേരി കോം പുറത്ത്
2016 റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ബോക്‌സിങ് താരം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റു. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 32നായിരുന്നു തോല്‍വി. 2016 റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന.
ഒന്നാം റൗണ്ടില്‍ 14ന് പരാജയം സമ്മതിച്ച മേരി പക്ഷേ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചെത്തി. 32നാണ് മേരി രണ്ടാം റൗണ്ടില്‍ വിജയം പിടിച്ചത്. എന്നാല്‍ ആദ്യ റൗണ്ടിലെ മോശം പ്രകടനം മേരിക്ക് തിരിച്ചടിയായി മാറി.
2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ മേരി കോം ആറ് വട്ടം ലോക ചാമ്പ്യയായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായ ശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരം കൂടിയാണ് മേരി. ഒളിംപിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ മേരിക്ക് പക്ഷേ അത് സഫലമാക്കാന്‍ സാധിച്ചില്ല.
Indepth
ഒറ്റ വൃക്ക കൊണ്ടാണ് എല്ലാം നേടിയത്; തുറന്നുപറഞ്ഞ് അഞ്ജു ബോബി ജോര്‍ജ്
ഇന്ത്യയില്‍നിന്ന് ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ മെഡല്‍ നേടിയ ഒരേയൊരു അത്ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്.

കൊച്ചി: ലോക അത്ലറ്റിക്‌സില്‍ മലയാളികളുടെ അഭിമാനമായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ആകെയുള്ളത് ഒരേയൊരു വൃക്ക മാത്രം! രാജ്യാന്തര കരിയറിന് വിരാമമിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇക്കാര്യം അഞ്ജു തുറന്നുപറഞ്ഞത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് അഞ്ജു ഒറ്റ വൃക്കയുമായാണ് താന്‍ ജീവിക്കുന്നതെന്ന സത്യം വെളിപ്പെടുത്തിയത്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ ഉള്‍പ്പെടെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ വെളിപ്പെടുത്തല്‍.
‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയട്ടെ. ഒറ്റ വൃക്കയുമായി ജീവിച്ച് ഉയരങ്ങളിലെത്താന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ആളുകളിലൊരാളാണ് ഞാന്‍. പരുക്കുകള്‍ അലട്ടുമ്പോഴും വേദന സംഹാരി കഴിച്ചാല്‍ പോലും അലര്‍ജിയുടെ ശല്യം അസഹനീയമായിരുന്നു. ഇതുള്‍പ്പെടെ ഒട്ടേറെ പരിമിതികളാണ് പിടിച്ചുലച്ചത്. എന്നിട്ടും ഇവിടം വരെയെത്തി. പരിശീലകന്റെ മാജിക് എന്നോ കഴിവെന്നോ ഇതിനെ വിളിക്കാം’ – അഞ്ജു ട്വീറ്റ് ചെയ്തു.
Anju, it's your hard work, grit and determination to bring laurels for India supported by the dedicated coaches and the whole technical backup team. We are so proud of you being the only Indian so far to win a medal in the World Athletic Championship! https://t.co/8O7EyhF2ZC pic.twitter.com/qhH2PQOmNe
— Kiren Rijiju (@KirenRijiju) December 7, 2020
ഇന്ത്യയില്‍നിന്ന് ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ മെഡല്‍ നേടിയ ഒരേയൊരു അത് ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്. 2003ല്‍ പാരിസില്‍ നടന്ന ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ജു ബോബി ജോര്‍ജ് വെങ്കലം നേടിയത്. പിന്നീട് 2005ല്‍ ലോക അത്‌ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണവും നേടി. ഒന്നര പതിറ്റാണ്ടിലധികമായി ദേശീയ ലോങ്ജമ്പ് റെക്കോര്‍ഡും അഞ്ജുവിന്റെ പേരിലാണ്. 2004 ഏഥന്‍സ്, 2008 ബെയ്ജിങ് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തു. 2002ല്‍ മാഞ്ചസ്റ്ററില്‍ 6.49 മീറ്റര്‍ ചാടി വെങ്കലം നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത അത് ലറ്റായി.
Football
‘ഹിന്ദി അത്ര വശമില്ലായിരുന്നു വിജയന്; ഫുട്‌ബോള്‍ ഭാഷ ഹൃദിസ്ഥവും’

ഇന്ത്യയില്‍ മറ്റാരേക്കാളും നന്നായി കളി വായിച്ചെടുക്കുന്ന കളിക്കാരനായിരുന്നു ഐ.എം വിജയന്‍ എന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ അഖീല്‍ അന്‍സാരി.സഹപ്രവര്‍ത്തകരുമായി ഹിന്ദി ഭാഷയില്‍ ആശയവിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നും എന്നാല്‍ ഫുട്‌ബോളിന്റെ ഭാഷ നന്നായി അറിയുന്നതിനാല്‍ അദ്ദേഹം അത് മറി കടന്നുവെന്നും അഖീല്‍ അന്‍സാരി പറഞ്ഞു.
ഐഎം വിജയന് ഹിന്ദിയില്‍ സംസാരിക്കുന്നത് അത്ര സുഖകരമായിരുന്നില്ലെന്നും എന്നാല്‍ മറ്റാരെക്കാളും നന്നായി ഗെയിം വായിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അന്‍സാരി പറഞ്ഞു. 1990 കളില്‍ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ താരമാണ് അന്‍സാരി.
”വിജയന്‍ ഭായ് ഞങ്ങളുടെ സീനിയറായിരുന്നു, നിങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അതെല്ലാം കുറവായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ഹിന്ദി അത്ര മുന്നിലല്ലായിരുന്നു, ചിലപ്പോള്‍ ആശയവിനിമയം നടത്തുമ്പോള്‍ അദ്ദേഹം കഷ്ടപ്പെടാറുണ്ടായിരുന്നു, ”അന്‍സാരി പറഞ്ഞു.
‘എന്നാല്‍ ഫുട്‌ബോളിന്റെ ഭാഷ മറ്റാരെക്കാളും കൂടുതല്‍ അദ്ദേഹത്തിന് അറിയാമായിരുന്നു, മാത്രമല്ല അദ്ദേഹം ഗെയിം വായിച്ചെടുക്കുന്നത് മികച്ച രീതിയിലായിരുന്നു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തി ജോലി വളരെ എളുപ്പമാക്കി മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം,” അന്‍സാരി പറഞ്ഞു.
-
Video Stories6 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture6 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More6 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More6 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture6 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture4 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture6 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture6 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ