Agriculture
കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യം 60 കര്‍ഷകരുടെ ജീവന്‍ നഷ്ടപ്പെടുത്തി – രാഹുല്‍ഗാന്ധി
കര്‍ഷകരോടുള്ള ക്രൂരത കുത്തക മുതലാളിമാരുടെ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ നിസംഗതയും ധാര്‍ഷ്ട്യവും 60ലധികം കര്‍ഷകരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാക്കിയതായി രാഹുല്‍ ഗാന്ധി. അവരുടെ കണ്ണീര്‍ തുടയ്ക്കുന്നതിനു പകരം, കണ്ണീര്‍ വാതകം ഉപയോഗിച്ച് ആക്രമിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരോടുള്ള ക്രൂരത കുത്തക മുതലാളിമാരുടെ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്. അതിനാല്‍ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Agriculture
പാഷൻ ഫ്രൂട്ടിന് വില വർധിക്കുന്നു: പ്രതീക്ഷയിൽ കർഷകർ
ലോക്ക്ഡൗൺ കാലത്ത് 30 രൂപ മാത്രമായിരുന്നു പാഷൻ ഫ്രൂട്ടിന് കിലോക്ക് വില

കർഷകർക്ക് ആശ്വാസമായി പാഷൻഫ്രൂട്ടിന് വില വർധിക്കുന്നു. നിലവിൽ കിലോയ്ക്ക് 70 രൂപയിലധികം ലഭിക്കുന്നത് കർഷകർക്ക് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് 30 രൂപ മാത്രമായിരുന്നു കേരളത്തിലെ പല കർഷകർക്കും ലഭിച്ചിരുന്നത്. ഇതോടെ കൃഷിയിൽ നിന്നും പലരും പിൻവാങ്ങാനുമാരംഭിച്ചിരുന്നു. വേനൽ ശക്തമാകുന്നതോടെ ഇനിയും വില വർധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതോടെയായിരുന്നു കോവിഡ് കാലത്ത് പാഷൻഫ്രൂട്ടിന് വില കുറഞ്ഞത്.
വിലവർധന പ്രതീക്ഷ നൽകുന്നതാണെന്നും, കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പാഷൻഫ്രൂട്ട് കർഷകനായ വനാട് ജില്ലയിലെ മുള്ളൻകൊല്ലി ഇരിപ്പൂട് മരോട്ടിമൂട്ടിൽ സാബു പറയുന്നു. പാഷൻഫ്രൂട്ട് കൃഷി പ്രതീക്ഷയോടെയാണ് ചെയ്തതെങ്കിലും വിലതകർച്ച മൂലം കൃഷിയിൽ നിന്നും പിന്തിരിയേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ടെന്ന് പുൽപ്പള്ളി കളനാടിക്കൊല്ലിയിലെ കർഷകനായ സന്തോഷും പറയുന്നു. വില വർധിച്ചാൽ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാബുവിനെയും സന്തോഷിനെയും പോലുള്ളവർ. കാര്യമായ കയറ്റുമതി നടക്കാത്തതിനാലാണ് വില പ്രതീക്ഷിച്ചയത്ര ഉയരാത്തതെന്നും, സർക്കാർ സംഭരണം ആരംഭിച്ചാൽ അത് കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നുമാണ് പാഷൻഫ്രൂട്ട് കർഷകർക്ക് പറയാനുള്ളത്.
മറ്റ് കൃഷികൾ പോലെ കൂടുതൽപരിചരണങ്ങൾ ആവശ്യമില്ലാത്ത കൃഷിയാണ് പാഷൻഫ്രൂട്ടിന്റേത്. തൈവളർന്ന് വള്ളിയായി കഴിഞ്ഞാൽ പന്തൽകെട്ടി നെറ്റ് വിരിച്ചാൽ മാത്രം മതി. രോഗബാധയൊന്നും പാഷൻഫ്രൂട്ടിനെ ബാധിച്ചിട്ടില്ലെന്നതും മറ്റൊരു വസ്തുതയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മറ്റ് കാർഷികവിളകൾ വ്യാപകമായി നശിച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ട് പരിപാലിച്ചവരാണ് ഭൂരിഭാഗം പേരും. ഔഷധഗുണമാണ് പാഷൻഫ്രൂട്ട് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മഞ്ഞ, വയലറ്റ് പാഷൻഫ്രൂട്ടുകളാണ് കൂടുതൽ പേരും കൃഷി ചെയ്യുന്നത്.
ഭൂരിഭാഗം സ്ഥലത്തും വയലറ്റ് നിറത്തിലുള്ള പാഷൻഫ്രൂട്ടാണുള്ളത്. പാഷൻഫ്രൂട്ട് വിപണിയിലെത്തിക്കുമ്പോൾ തരംതിരിച്ചാണ് എടുക്കുന്നതെന്ന പരാതി കർഷകർക്കുണ്ട്. തരം തിരിച്ചതിന് ശേഷം ഫസ്റ്റ് ഗ്രേഡിൽ വരുന്നവക്ക് മാത്രമാണ് വിപണി വില ലഭിക്കുന്നത്. അല്ലാത്തവക്ക് പിന്നെയും വില കുറക്കും. വേനൽ ശക്തമാകുന്നതോടെ മാർച്ച്-ഏപ്രിൽമാസങ്ങളോടെ വില വർധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ജ്യൂസ്, സ്‌ക്വാഷ് എന്നിവയാണ് പാഷൻഫ്രൂട്ടിൽ നിന്നുള്ള പ്രധാന ഉല്പന്നങ്ങൾ.
കുടുംബശ്രീ യൂണിറ്റുകൾ വരെ പാഷൻഫ്രൂട്ടിന്റെ സ്‌ക്വാഷ് വിപണനത്തിന് തയ്യാറാക്കാറുണ്ട്. ഗുണമേന്മയുള്ള പാഷൻഫ്രൂട്ടിന്റെ തൈകളും സാബുവിന്റെ നഴ്‌സറിയിൽവിൽപ്പനക്ക് തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ പേർ ഈ കൃഷിയിലേക്ക് തിരിയണമെന്നാണ് സാബുവിനെയും, സന്തോഷിനെയും പോലുള്ള കർഷകരുടെ ആഗ്രഹം.
കേരളം, തമിഴ്‌നാട് (നീലഗിരി, കൊടൈക്കനാൽ), കർണാടക (കൂർഗ്), ഉത്തരകിഴക്ക് സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്റ്, മണിപൂർ, സിക്കിം എന്നിവിടങ്ങളിൽ 9110 ഹെക്ടർ വിസ്തൃതിയിൽ 45820 ടൺ പാഷൻ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്നു. ശരാശരി ഉത്പാദനം അഞ്ച് ടൺ/ഹെക്ടർ ആണ്; ബ്രസീൽ, ആസ്‌ട്രേലിയ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ (3035 ടൺ/ഹെക്ടർ) ഇത് അത്യധികമായ കുറവുതന്നെയാണ്.
ഉഷ്ണ മേഖല രാജ്യങ്ങളായ ഓസ്‌ട്രേലിയ, ഹവായ്, സൗത്ത് ആഫ്രിക്ക, ബ്രസീൽ മുതലായ രാജ്യങ്ങളിൽ പാഷൻ ഫ്രൂട്ട് ധാരാളമായി കണ്ടുവരുന്നുണ്ട്. 90 ശതമാനം ഉത്പാദനവും ബ്രസീലിൽ നിന്നാണ്. പെറു, വെനിസ്വേല, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ഓസ്‌ട്രേലിയ മുതലായവയാണ് മറ്റ് പ്രധാന ഉത്പാദന രാജ്യങ്ങൾ. ബ്രസീലിന്റെ പാഷൻ ഫ്രൂട്ട് വാർഷിക ഉൽപാദനം അഞ്ചു ലക്ഷം ടൺ വരും. ഒരു ഹെക്ടറിൽ നിന്നും ഏകദേശം 14 ടൺ പാഷൻ ഫ്രൂട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിൽ പാഷൻ ഫ്രൂട്ട് ഉത്പാദനത്തിന്റെ 80 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. വയനാട് ജില്ലക്ക് പുറമെ കുടക്, നീലഗിരി എന്നിവിടങ്ങളിൽ പാഷൻഫ്രൂട്ട് വ്യാപകമായി വളർത്തുന്നുണ്ട്.
Agriculture
റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി കീഴടക്കാൻ ട്രാക്ടറുകൾ; ഗുരുദ്വാരകളിലും ആഹ്വാനം
കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ അമൃത്‌സറിൽനിന്ന് നൂറുകണക്കിന് ട്രാക്ടർ ട്രോളികളാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്കു തിരിച്ചത്. ജനുവരി ഇരുപതോടെ കൂടുതൽ ട്രാക്ടറുകൾ അയക്കാനാണ് കർഷകരുടെ തീരുമാനം.

ചണ്ഡിഗഡ്: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ താക്കീതുമായ ട്രാക്ടർ പരേഡുമായി കർഷകർ മുന്നോട്ട്. സുപ്രീംകോടതിയുടെ താൽക്കാലിക സ്‌റ്റേ ഉണ്ടെങ്കിലും വിവാദ നിയമം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടറുകൾ അണിനിരത്താനുറച്ചാണ് കർഷകർ. റിപ്പബ്ലിക്ക് ദിനത്തിലെ സമരപരിപാടികൾക്കായി പഞ്ചാബിൽ വൻ ഒരുക്കങ്ങളാണ് കർഷകർ നടത്തുന്നത്. കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ അമൃത്‌സറിൽനിന്ന് നൂറുകണക്കിന് ട്രാക്ടർ ട്രോളികളാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്കു തിരിച്ചത്. ജനുവരി ഇരുപതോടെ കൂടുതൽ ട്രാക്ടറുകൾ അയക്കാനാണ് കർഷകരുടെ തീരുമാനം. വാഹനങ്ങൾ അയക്കാത്തവർക്ക് പഴ ഈടാക്കുമെന്ന വാർത്തകളുമുണ്ട്.
ഇപ്പോഴല്ലെങ്കിൽ പിന്നീടൊരിക്കലും ഉണ്ടാകില്ല, എന്ന സന്ദേശമാണ് സംസ്ഥാനത്താകെയുള്ള ഗുരുദാരകളിൽനിന്ന് ഉച്ചഭാഷിണി വഴി ആഹ്വാനം ചെയ്യുന്നത്. അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പിന്നീട് അവസരം കിട്ടില്ലെന്നും ഗുരുദ്വാരകൾ വഴി കർഷകർക്ക് അറിയിപ്പുകൾ നൽകുന്നത്. കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി വിഷയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ സമതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണു കർഷകർ. കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരെയാണു സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ജനുവരി 26ന് ട്രാക്ടർ പരേഡുമായി മുന്നോട്ടു പോകാൻ കർഷകർ തീരുമാനിച്ചത്.
എല്ലാ ഗ്രാമങ്ങളിൽനിന്നും 100 ട്രാക്ടറുകൾ എങ്കിലും ജനുവരി 20ന് അയയ്ക്കാനുളള ഒരുക്കങ്ങളാണു പുരോഗമിക്കുന്നത്. പ്രാദേശിക ഗുരുദ്വാരകളിൽ യോഗങ്ങൾ ചേർന്നാണു തീരുമാനങ്ങൾ എടുക്കുന്നത്. സംഘാടകർ തെരുവുകൾ തോറുമെത്തി കർഷകരെ ഡൽഹിയിലേക്കു ക്ഷണിക്കും. ട്രാക്ടർ അയക്കാൻ കഴിയാത്തവർ സമരസഹായ നിധിയിലേക്ക് നിർബന്ധിത സംഭവന നൽകണം. ഗ്രാമങ്ങളിൽനിന്നു വിദേശത്തു പോയവരും സംഭാവന നൽകണമെന്നാണ് നിർദ്ദേശം. ഭൂവുടമകളും സംഭാവന നൽകുന്നുണ്ടെന്ന് കർഷക നേതാക്കൾ പറഞ്ഞു. ചാണകവറളികൾ കത്തിച്ച് ലോഹ്രി ഉത്സവം ആഘോഷിക്കുന്ന പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽ ഇക്കുറി കാർഷിക ബില്ലുകളുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുമെന്നും സംഘടനകൾ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധം വൻ സംഭവമായി മാറുമെന്നാണ് വിലയിരുത്തൽ.
Agriculture
ചിക്കൻ ബിരിയാണി ആസ്വദിക്കുന്ന കർഷകർ, പക്ഷിപ്പനി പടരാൻ കാരണമാകുന്നു: ബി.ജെ.പി എം.എൽ.എ
കർഷകർ എന്ന് വിളിക്കപ്പെടുന്നവർ രാജ്യത്ത് കർഷക പ്രക്ഷോഭത്തിന്റെ പേരിൽ പിക്‌നിക് നടത്തുകയാണെന്നും രാജസ്ഥാനിലെ ബി ജെ പി എം എൽഎ മദൻ ദിലാവർ പറഞ്ഞു.

കർഷക പ്രക്ഷോഭത്തെ ഇകഴ്ത്തികാണിച്ച് ബി.ജെ.പി എം.എൽ.എ യുടെ പ്രസ്താവന. രാജ്യത്ത് പക്ഷിപ്പനി വർധിച്ചു വരുന്ന സാഹചര്യത്തിൽ ചിക്കൻ ബിരിയാണി കഴിച്ച് ആസ്വദിക്കുകയാണ് കർഷകരെന്നാണ് രാജസ്ഥാനിലെ ബി ജെ പി എം എൽഎ മദൻ ദിലാവർ പറഞ്ഞത്. കർഷകർ എന്ന് വിളിക്കപ്പെടുന്നവർ രാജ്യത്ത് കർഷക പ്രക്ഷോഭത്തിന്റെ പേരിൽ പിക്‌നിക് നടത്തുകയാണെന്നും ഈ കർഷകരുടെ പ്രവർത്തിയോട് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അവർ ഒരു പ്രക്ഷോഭത്തിലും പങ്കെടുക്കുന്നില്ല, വിശ്രമത്തിനായി ചിക്കൻ ബിരിയാണിയും ഉണങ്ങിയ പഴങ്ങളും ആസ്വദിച്ചു കഴിച്ചു കഴിയുകയാണ്, ഇതുവഴി പക്ഷിപ്പനി പടർത്താനുള്ള ഗുഢശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ കർഷകരെ പ്രക്ഷോഭ സ്ഥലത്ത് നിന്നും നീക്കം ചെയ്തില്ലെങ്കിൽ പക്ഷിപ്പനി രാജ്യത്താകെ വ്യാപിക്കും, അതിനാൽ ഇവരെ ഉടൻ നീക്കം ചെയ്യുകയാണ് വേണ്ടതെന്നും ദിലാവർ കൂട്ടിച്ചേർത്തു.
കർഷകർ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി റോഡുകൾ തടഞ്ഞിരിക്കുകയാണ്. അവർ പെട്ടന്ന് തന്നെ റോഡുകൾ ഒഴിവാക്കി തിരികെ പോകണം. കർഷകർ മാത്രമല്ലെന്നും രാജ്യത്തിന്റെ ശത്രുക്കളായ വേഷംമാറിയ തീവ്രവാദികളും കൊള്ളക്കാരും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
ദിലാവറിന്റെ പ്രസ്താവനയെ ഷാജഹാൻപൂരിലെ കർഷക നേതാക്കൾ വിമർശിച്ചു. പക്ഷിപനി പടർത്തുന്നവരുടെയും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന തീവ്രവാദ/കൊള്ളക്കാരുടെ പട്ടിക ദിലാവർ നൽകാൻ തയ്യാറാകണമെന്നും കിസാൻ പഞ്ചായത്ത് ദേശീയ പ്രസിഡന്റ് രാംപാൽ ജാട്ട് ആവശ്യപ്പെട്ടു. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനാണ് ദിലാവർ ഇത്തരം അവാസ്ഥവമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും രാംപാൽ കൂട്ടിച്ചേർത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ