2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം...
ലാവ്ലിന് കേസ് ഒതുക്കാന്‍ കേരള സി.പി.എം നല്കുന്ന വിലയാണോ കേന്ദ്രവുമായുള്ള ഈ ഒത്തുതീര്‍പ്പ് രാഷട്രീയം. കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ അവസരം നിരവധി തവണ ലഭിച്ചപ്പോഴും പിണറായി മൗനമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ദിനംപ്രതി...
ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്പീക്കറുടെ അസാന്നിധ്യത്തില്‍ സഭാ നടപടികള്‍ നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.
അമ്പതോളം സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ ശശി തരൂര്‍ എംപി. അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്കി. ഇതേ മാതൃകയില്‍ എല്ലാവരും പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്ന് ശശി തരൂര്‍...