ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് നിലവില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ശനമായ പ്രതിരോധ നടപടികളിലൂടെ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജ്യം പൂര്‍ണ കോവിഡ് മുക്തി നേടിയെന്ന പ്രഖ്യാപനം വിളിപ്പാടകലെയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,295 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,369 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആര്.ടി.പി.സി.ആര്. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
എല്ലാദിവസവും 15 മിനുറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വെയിലു കൊണ്ടാല്‍ സ്വാഭാവികമായും ശരീരത്തിനാവശ്യമായ ജീവകം ഡി നമുക്ക് ലഭിക്കും...
അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതോടെയാണ് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
ശനിയാഴ്ച പ്രവർത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ പ്രവർത്തിക്കുക.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എല്ലാ വൈറസുകളും കാലക്രമേണ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാവാറുണ്ട്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും വൈറസുകള്‍ക്ക് എന്ത് തരം മാറ്റമാണ് ഉണ്ടായതെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.