കോവിഡ് വ്യാപന കാലത്ത് ഗുജറാത്തില്‍ മോദി സര്‍ക്കാറിന്റെ നേതൃത്വ്ത്തില് നടന്ന നമസ്തെ ട്രംപ് പരിപാടിക്കെതിരെ സമീപകാല വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരിപാടി നടന്ന അഹ്മ്മദാബദിലും പരിസരത്തുമാണ് രാജ്യത്ത് പിന്നീട് കോവിഡ് പടര്‍ന്നു പിടിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്‍...
നിലവില്‍, മഹാരാഷ്ട്രയിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് കൊവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളേക്കാള്‍ രോഗം ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവന്നതും ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്.
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ 14,492 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 3,61,435 ആയി. ആന്ധ്രയില്‍ 3.25 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.56 ലക്ഷം പേര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
977 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്. ഇതോടെ കോവിഡ് മരണസംഖ്യ 53,866 ആയി. നിലവില്‍ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
രാജ്യത്ത് കൊവിഡ് പരിശോധനയിൽ ദിനംപ്രതി വർധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,01,518 സാമ്പിളുകളാണ് പരിശോധിച്ചത്. ചൊവ്വാഴ്ചത്തെ 8,01,518 പരിശോധന ഉള്‍പ്പെടെ 3,17,42,782 സാമ്പിളുകള്‍ രാജ്യത്ത് നടന്നതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ അറിയിച്ചു.