ജനാധിപത്യ മൂല്യങ്ങള്‍ കൈമോശംവരാതെ സൂക്ഷിക്കുകയും ഏകാധിപത്യ പ്രവണതകളോട് മുഖംതിരിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്. പക്ഷെ, കേരളത്തിന്റെ ഭരണസംവിധാനത്തെ ഏകാധിപത്യത്തിന്റെ നുകത്തില്‍ കെട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്
ജനാധിപത്യത്തില്‍ പാര്‍ലിമെന്റില്‍ ജുഡീഷ്യറിയും എക്സിക്യൂട്ടിവും കഴിഞ്ഞാല്‍ നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ആശയവിനിമയമാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാല്‍ നിര്‍വഹിക്കപ്പെടുന്നത്. ജനങ്ങള്‍ക്കെന്നപോലെ അധികാരികള്‍ക്കും മാധ്യമങ്ങള്‍ അതുകൊണ്ട്തന്നെ പരസ്പരമുള്ള നിലനില്‍പ്പിനും സ്വച്ഛതക്കും അനിവാര്യമാണ്....
പ്രശസ്ത നടന് അന്തരിച്ച കലാഭവന്‍ മണിയുടെ സഹോദരന് മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള ചാലക്കുടി സ്വദേശി ആര്.എല്‍.വി രാമകൃഷ്്ണനോട് അദ്ദേഹം വിശ്വസിക്കുന്ന പ്രസ്ഥാനവും സര്‍ക്കാരും കാണിച്ച ദലിത് വിരോധം പുരോഗമനകേരളത്തിനേറ്റ മുറിവാണ്
കോവിഡ്-19ന്റെ കാര്യത്തില്‍ ലോകത്തുതന്നെ ഒന്നാംനമ്പര്‍ പ്രതിരോധമാണ് കേരളത്തിലുള്ളതെന്ന് അഭിമാനിച്ചിരുന്ന ഘട്ടത്തില്‍നിന്ന് കടുത്ത തോതിലുള്ള രോഗ വ്യാപനത്തിലേക്ക് കേരളം കടന്നിരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ നടന്ന പ്രതിരോധ സംവിധാനങ്ങളെയെല്ലാം...
തീവ്ര ഹിന്ദുത്വ വര്‍ഗീയതയുടെ സ്ഥാപകനാരെന്ന ചോദ്യത്തിന് ഗോവാള്ക്കറുടെയും സവര്‍ക്കറുടെയുമൊക്കെ പേരുകള്‍ പറയാനാകും. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ ആണിക്കല്ലിളക്കിയതാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ; അതാണ് ലാല്‍കൃഷ്ണ അദ്വാനി
ഡല്‍ഹിയില്‍ സുഹൃത്തിനോടൊപ്പം ബസില്‍ യാത്ര ചെയ്യവെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരണത്തിന് കീഴടങ്ങിയ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ രാജ്യം മറക്കില്ല. മന:സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. 2012 ഡിസംബര്‍ 16നാണ് പെണ്‍കുട്ടി കൊടുംപീഡനത്തിനിരയായത്. തൊട്ടടുത്ത ദിവസം...
ഇന്ത്യന്‍ മതേതരത്വത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ അയോധ്യയിലെ അഞ്ഞൂറാണ്ടു പഴക്കമുള്ള ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രംനിര്മിക്കാന് പത്തുമാസംമുമ്പ് അനുമതി നല്കിയ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് അനുപൂരകംചാര്ത്തി മസ്ജിദ് പൊളിച്ചതിനെ പരോക്ഷമായി ന്യായീകരിക്കുന്ന മറ്റൊരു വിധികൂടി രാജ്യത്തുണ്ടായിരിക്കുന്നു
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ശേഷിക്കവെ പതിവുപോലെ നെറികെട്ട രാഷ്ട്രീയ വേണ്ടാതീനങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് സി.പി.എം. കേരളത്തില്‍ കഴിഞ്ഞ നാലര വര്‍ഷക്കാലമായി അധികാരത്തിലിരുന്നിട്ടും സര്‍വമേഖലയിലും കെടുകാര്യസ്ഥതയും അഴിമതിയുംമാത്രം നടപ്പിലാക്കിയവരുടെ പുതിയ മുഖമാണ് കഴിഞ്ഞദിവസം...
പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്കുന്ന ലൈഫ് മിഷന് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് നീതിയല്ല
ലൈഫ്മിഷന് പദ്ധതിയിലേക്ക് യു.എ.ഇയില്‍നിന്ന് വാങ്ങിയ സംഭാവനയാണ് ഇപ്പോള്‍ വിവാദവിധേയമായിരിക്കുന്നത്