കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ആറു മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്
മരുന്ന് കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വാദിച്ചു. ശിവശങ്കറിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു വ്യക്തമാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശങ്ങള്‍.
രണ്ട് ദിവസം മുമ്പ് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തപ്പോഴാണ് ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്
മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധന വേണം എന്നാണ് കസ്റ്റംസിന്റെ നിലപാട്. നിലവിലെ ആശുപത്രിയില്‍ ശിവശങ്കറുടെ ഭാര്യ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നുണ്ട്
സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു