കെ.പി.എ മജീദ് ഞാന്‍ മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തെ ഓര്‍മകളാണ് മനസിലേക്ക് ഓടിയെത്തുന്നത്. മുസ്ലിം യൂത്ത്ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ തല്പരനായിരുന്ന അദ്ദേഹം. ഓരോ കാര്യങ്ങളും അപ്പപ്പോള്‍ ഗ്രഹിക്കുക മാത്രമല്ല, ആശാവഹമായ നല്ല നിര്‍ദേശങ്ങള്‍...
ഉമ്മന്‍ചാണ്ടി ഒരേയൊരു ചന്ദ്രന്. ആകാശത്തേക്കു നോക്കുന്ന ഓരോരുത്തര്‍ക്കും തോന്നുക അതു തന്റെ സ്വന്തം ചന്ദ്രനാണെന്നാണ്. ഒരേയൊരു പൂനിലാവ്. അത് ഓരോരുത്തര്‍ക്കും സുഖകരമായ അനുഭവമാണ്. അതായിരുന്നു ശിഹാബ് തങ്ങള്‍. കേരളത്തിന്റെ മൊത്തം ആദരം പിടിച്ചുപറ്റിയ ചുരുക്കം നേതാക്കളിലൊരാള്‍....
പി.കെ കുഞ്ഞാലിക്കുട്ടി പഠനം കഴിഞ്ഞ് പൊതുരംഗത്ത് സജീവമാവുന്ന കാലം. മലപ്പുറത്ത് സംസ്ഥാന സര്‍ക്കാര്‍, സഹകരണ സ്പിന്നിംഗ് മില്‍ ആരംഭിക്കുന്നു. തദ്ദേശീയരായ നൂറുകണക്കിനു പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന വ്യാവസായിക സംരംഭം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചീഫ്...
സയ്യിദ് സാദിഖലി ശിഹാബ് 1975 ആഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തിന്റെ അടുത്തൊരു വെള്ളിയാഴ്ച. ബാപ്പയുടെ മരണം കഴിഞ്ഞ് ’40’ ആയിരുന്നു. കൊടപ്പനയ്ക്കല്‍ തറവാട്ടുവീട്ടിലെ വിശാലമായ വരാന്തയ്ക്കു നടുവില്‍ പൂമുഖപ്പടിക്കു തൊട്ട്, വലിയ ഈട്ടിയില്‍ തീര്‍ത്ത വട്ടമേശ. അതിനടുത്ത് ബാപ്പയിരിക്കാറുണ്ടായിരുന്ന...
അഹമ്മദ് റയീസ് കൊടപ്പനക്കല്‍ തറവാടുമായിഞങ്ങള്‍ക്കൊരു വൈകാരിക ബന്ധമുണ്ട്.അത് ഉപ്പാന്റെ ജീവനായ മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള സ്നേഹവും ബഹുമാനവുമാണ്. എവിടെ പോയി തിരിച്ചെത്തിയാലും ഉപ്പ ആദ്യം വിളിക്കുന്നത് മുഹമ്മദലി ശിഹാബ് തങ്ങളെയായിരുന്നു. അടുത്ത ബന്ധമാണ് ഇവര്‍ തമ്മില്‍...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇല്ലാത്ത പത്തു വര്‍ഷമാണ് കടന്നു പോയതെന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമിപ്പോഴും നമുക്കിടയില്‍ നിറഞ്ഞു നില്ക്കുന്ന പോലെ അനുഭവപ്പെടുന്നു. സങ്കീര്‍ണമായ വിഷയങ്ങളോ മനസ്സിലെന്തെങ്കിലും ആധിയോ കടന്നു...
പെരുമ്പടവം ശ്രീധരന് വ്യക്തിപരമായി അത്രയേറെ അടുപ്പമില്ലെങ്കിലും കണ്ടുമുട്ടുമ്പോഴൊക്കെ എന്നോട് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും കാണിച്ചിട്ടുള്ള ആളായിരുന്നു ശിഹാബ് തങ്ങള്‍. മനുഷ്യനെക്കുറിച്ച് ഉദാരമായി ചിന്തിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ഏതെങ്കിലും തരത്തിലുള്ള അവശത അനുഭവിക്കുന്ന വ്യക്തികളുടേയും സമൂഹത്തിന്റേയും...