മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുണ്ടായ അധികാര തര്‍ക്കത്തിന്റെ പേരിലാണ് ശിവസേന എന്‍ഡിഎയില്‍ നിന്നും അകന്നത്. അതേമയം, കര്‍ഷക വിരുദ്ധമെന്ന നിലയില്‍ വിവാദമായ കാര്‍ഷിക ബില്‍ എതിര്‍പ്പ് വകവെക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയതോടെയാണ് സുഖ്ബീര്‍...
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറാന് ശിരോമണി അകാലിദള്‍ തീരുമാനിച്ചു. കര്‍ഷകരുടെ വിളകളുടെ വിപണനം പരിരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണം ഉറപ്പുനല്കുന്നതില് കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം അനുവദിച്ചില്ലെന്നും കാര്‍ഷിക ബില്ലുകളുമായി മുന്നോട്ട് കൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പാവപ്പെട്ട...
മൂന്ന് കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും കണ്ടിട്ടും സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലാ എന്നാണെങ്കില്‍ ഇത് ഇനിയൊരിക്കലും 'വാജ്പേയി ജി'യോ 'ബാദല്‍ സാഹബോ' വിഭാവനം ചെയ്ത എന്‍.ഡി.എ ആയിരിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പാർലമെന്റിൽ പാസാക്കിയ കർഷക ബില്ലിന്റെ പേരിൽ എൻഡിഎ വിട്ടതായി ശിരോമണി അകാലിദൾ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ അറിയിച്ചു.
നേരത്തെ, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകള്‍ക്കെതിരെ വോട്ടു ചെയ്യാന്‍ അകാലിദള്‍ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.