യു.എ.ഇ കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവി വിദേശത്തേക്ക് 1.9ലക്ഷം ഡോളര്‍ കടത്തിയ കേസിലാണ് സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ പ്രതിയായത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്. എന്‍ഐഎ ദക്ഷിണേന്ത്യാ മേധാവി കെ.ബി. വന്ദന...