സോള്‍: ഉത്തര കൊറിയയിലേക്ക് അനധികൃതമായി കടത്തിയ എണ്ണ കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഹോങ്കാങില്‍ നിന്നുള്ള കപ്പലാണ് പിടിച്ചെടുത്തതെന്ന് ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തയ്വാന്...
സോള്‍: കനത്ത മൂടല്‍മഞ്ഞിന്റെ മറവില്‍ ഉത്തരകൊറിയന്‍ സൈനികന് ദക്ഷിണകൊറിയയിലേക്ക് കൂറുമാറി. അതിര്‍ത്തിയില്‍ ഇയാളെ തെരയാനിറങ്ങിയ ഉത്തരകൊറിയന്‍ സൈനികര്‍ക്കുനേരെ ദക്ഷിണകൊറിയന്‍ സൈനികര്‍ മുന്നറിയിപ്പെന്ന നിലയില്‍ വെടിവെച്ചു. ഈ വര്‍ഷം ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയന്‍ സൈനികര്‍ കൂറുമാറുന്ന നാലാമത്തെ സംഭവമാണിത്....
വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരെ ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിനു സൂചനകള്‍ നല്കി കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി അമേരിക്ക ശക്തിപ്രകടനത്തിന് തയാറെടുക്കുന്നു. ജപ്പാനും ദക്ഷിണകൊറിയയും അമേരിക്കക്കൊപ്പം ചേര്‍ന്ന് ശക്തി പ്രകടിപ്പിക്കുമെന്നാണ് വിവരം. യു.എസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ...
ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഒരു ദിവസം കിം ജോങ് ഉന്‍ അപ്രത്യക്ഷനായാല്‍ അമേരിക്കയോട് ആരും ചോദിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ തലവന്‍ മൈക്ക് പോംപെ പറഞ്ഞു. നിലവില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള വാഗ്വാദം...
സിയോള്‍: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. ഉത്തര കൊറിയ നാലു മിസൈലുകള്‍ പരീക്ഷിച്ചതായി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36നായിരുന്നു ഉത്തരകൊറിയയുടെ മിസൈല്‍...
പ്യോങ്യാങ്: ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസത്തിനെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ. സൈനികനീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടി ശക്തമായിരിക്കുമെന്ന് ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ മുന്നറിയിപ്പ് നല്കി. ഇരു രാജ്യങ്ങളും ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള...