പാനൂര്‍ നഗരസഭാപരിധിയില്‍ പടന്നക്കരയിലെ കൊളങ്ങരക്കണ്ടി പദ്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് രണ്ട് സ്റ്റീല്‍പാത്രങ്ങള്‍ കിട്ടിയത്. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ കാറില്‍ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തില്‍ നിന്ന് പുഴയിലെറിഞ്ഞു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടാവുകയായിരുന്നു.
ഇതില്‍ വടകര അഴിയൂര്‍ കളവറത്ത് രമ്യത നിവാസില്‍ കുട്ടു എന്ന രമീഷ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 24ാം പ്രതിയായിരുന്നു. അഴിയൂര്‍ സ്വദേശിയായ രമീഷിനതിരെ തെളിവ് ലഭിക്കാത്തതോടെ കോടതി വെറുതെവിടുകയായിരുന്നു. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷ്.
ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. കതിരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന സ്ഥലമാണിത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്.
കോഴിക്കോട്: ഇന്നലെ രാത്രി വെട്ടേറ്റ വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീര്‍ അപകട നില തരണം ചെയ്യുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരിയിലെ പുതിയ സ്റ്റാന്റില്‍...
തലശ്ശേരി: ദുബൈയിയില്‍ ഒപ്പന അവതരിപ്പിക്കാന്‍ തലശ്ശേരിയിലെ കുട്ടികളും. സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഏപ്രില്‍ മൂന്നാം വാരം ടെലിച്ചറി ക്രിക്കറ്റേര്‍സ് ദുബൈയില്‍ സംഘടിപ്പിക്കുന്ന നാലാമത് തലശ്ശേരി ഫിയസ്റ്റയില്‍ ഒപ്പന അവതരിപ്പിക്കുന്നത്....