സംസ്ഥാനത്ത് ആകെ 2,67,31,509 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത് 5,79,083 പേരാണ്
നാളെ അന്തിമ വോട്ടോര്‍പട്ടിക നിലവില്‍വരും. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ തുടര്‍ന്നും അവസരമുണ്ടാകുമെന്നും ടികാറാം മീണ അറിയിച്ചു.
എന്‍.എസ്.എസിന്റെ ശരിദൂരം നിലപാടിനെതിരെ പ്രസ്താവന ഇറക്കിയ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണക്കെതിരെ നിയമനടപടിക്കൊരുങ്ങി എന്‍.എസ്.എസ്. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മീണക്കെതിരെ നിയമനടപടിക്ക് നായര്‍ സര്‍വീസ് സൊസൈറ്റി ഒരുങ്ങുന്നത്. എന്‍.എസ്.എസ് സമദൂരം വിട്ട് ശരിദൂരം...
തിരുവനന്തപുരം : ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്നും മീണ പറഞ്ഞു. പെരുമാറ്റചട്ടം നിലവിലുള്ള...
തിരുവനന്തപുരം: മഞ്ചേശ്വരം ഉള്‍പ്പെടെ ഒഴിവുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നവംബറിലുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. എംഎല്‍എമാര്‍ എംപിമാരായതിനെ തുടര്‍ന്നു ഒഴിവുവന്ന വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള നാലിടത്തും തെരഞ്ഞെടുപ്പിന് തടസമില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു....
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷ കേന്ദ്ര സേനയ്ക്കായിരിക്കുമെന്നും കേരള പൊലീസിന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 140 അഡീഷണല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത് ഫല...
പൊലീസ് ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടില്‍ നടത്തിയ ക്രമക്കേടിനെതിരെയുള്ള നടപടി നാളെ എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പൊലീസ് അസോസിയേഷന് നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയിരുന്നു. തപാല്‍...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നിഷേധിച്ചു. സ്കൂള്‍ കുട്ടികള്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. എന്നാല്‍...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാസര്‍കോഡ് പിലാത്തറയില്‍ പത്മിനി രണ്ടു തവണ വോട്ടു ചെയ്തു. സുമയ്യ, സലീന...
കാസര്‍കോട്: കള്ളവോട്ട് സംബന്ധിച്ച പരാതികള്‍ ഗൗരവതരമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കും. വിഷയത്തില്‍ കാസര്‍കോട് കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇത് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കള്ളവോട്ട്...