ന്തു സന്ദേശമാണ് നിങ്ങളുടെ പ്രവൃത്തി സമൂഹത്തിന് നല്‍കുന്നതെന്ന് കോടതി ചോദിച്ചു
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ നല്കിയ അപേക്ഷയാണ് തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്
എന്നാല്‍ ഐടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി നായര്‍ റിമാന്റിലാണ്
ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. വിജയ് പി.നായര്‍, സംവിധായകന് ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയും കേരള പൊലീസിന്റെ അനാസ്ഥയ്ക്കെതിരെയുമാണ് കത്തില്‍ ഭാഗ്യലക്ഷ്മി പരാമര്‍ശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്....
നിലവില്‍ ആദ്യ കേസില്‍ തന്നെ ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വിജയ് പി നായര്‍ അറസ്റ്റിലാണ്. ഭാഗ്യലക്ഷ്മിയടക്കം നല്കിയ പരാതിയില്‍ അശ്ലീല യു ട്യൂബറെ കഴിഞ്ഞദിവസം വീട്ടില്‍ നിന്നാണ്് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, വിജയുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിയ്ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിട്ടുള്ളതിനാല് അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല.
വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. ഇതോടെ ഇയാളുടെ യൂട്യൂബ് ചാനലടക്കം നീക്കം ചെയ്യുകയായിരുന്നു
വിഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വിഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വിഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്