Culture
“ഇത്ര വലിയ ക്രൂരത ചെയ്യുന്ന സി.പി.എം രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകര സംഘടനയാണ് “
കെ.എം ഷാജഹാന്‍
അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പറഞ്ഞ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു:
- ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ഷുക്കൂര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍, 5 പ്രതികള്‍ പിന്തുടരുകയും 8 പ്രതികള്‍ എതിരെ വരികയും ചെയ്തു.തുടര്‍ന്ന് ഷുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്ന ആളുടെ വീട്ടിലേക്ക് ഓടിക്കയറി.
- പ്രതികളില്‍ 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്‍ന്ന് വീട് വളഞ്ഞു. 12.30 മുതല്‍ 2 മണി വരെ ഇവരെ തടഞ്ഞുവച്ചു.
- ഡി വൈ എഫ് ഐ കണ്ണുപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശന്‍ എന്ന മൈന ദിനേശന്‍ 4 പേരുടേയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
- സിപിഐ എം മൊറാഴ എല്‍ സി അംഗവും ജില്ല സഹകരണ ബാങ്ക് ജീവനക്കാരുമായ സി എന്‍ മോഹന്‍ 4 പേരുടേയും പേരും വിലാസവും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എ വി ബാബുവിനെ ഫോണില്‍ വിളിച്ചു പറഞ്ഞു.
- എ വി ബാബു, സി പി എം മുള്ളൂര്‍ എല്‍ സി അംഗം പി പി സുരേഷന്‍, അരിയില്‍ ബ്രാഞ്ച് സെക്രട്ടറി കാരക്കാടന്‍ ബാബു, അരിയില്‍ എല്‍ സി സെക്രട്ടറി യു വി വേണു എന്നിവര്‍ കൂടിയാലോചിച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.
- ഷുക്കൂറിനെ വയലിലേക്ക് കൊണ്ടുപോയി ആക്രമിച്ചു.ഇരുമ്പ് വടികൊണ്ടുള്ള മര്‍ദ്ദനത്തോടെയായിരുന്നു തുടക്കം. പിന്നീട് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി.
- കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കെ വി സുമേഷ് നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തില്‍ കുത്തി.
- ഡി വൈ എഫ് ഐ പാപ്പിനിശേരി ജോയിന്റ് സെക്രട്ടറി പി ഗണേഷന്‍, കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി അനൂപ് എന്നിവരും കഠാര ഉപയോഗിച്ച് മുറിവേലിച്ചു.
- ഓടുന്നതിനിടയില്‍ പിന്നില്‍ നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
- വയല്‍ വരമ്പില്‍ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള 200 ഓളം പേരില്‍ ആരും ഒന്ന് ശബ്ദമുയര്‍ത്തുക പോലും ചെയ്യാതെ എല്ലാം കണ്ട് നിന്നു.
ഈ വിശദാംശങ്ങളില്‍ നിന്ന് ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. ഓരോ ഘട്ടത്തിലും കൊലപാതകം ആസൂത്രണം ചെയ്തതും, വിചാരണ നടത്തിയും, കൃത്യതയോടെ നടപ്പിലാക്കിയതും പരിപൂര്‍ണ്ണമായി സി പി എം കാര്‍ മാത്രമാണ് എന്നതാണത്.
സി പി എം കരുടെ നേതൃത്വത്തില്‍ നടന്ന ദാരുണമായ ഒരു ആള്‍ക്കൂട്ടകൊലപാതകമായിരുന്നു ഷൂക്കൂറിന്റെത്!
എന്നാല്‍ സി പി എം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് നോക്കുക:
‘മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളെ പട്ടുവം പഞ്ചായത്തിലെ അരിയില്‍ വച്ച് മുസ്ലീം ലീഗ് ക്രിമിനലുകള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായത്. അന്നേ ദിവസം കണ്ണുപുരം പഞ്ചായത്തിലാണ് നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നത് ‘.
ഒരു നിരാലംബനായ ചെറുപ്പക്കാരനെ മുന്നില്‍ നിന്നും പുറകില്‍ നിന്നും ഓടിച്ച് ഒരു വീട്ടില്‍ കയറ്റുക,
എന്നിട്ട് 1000ത്തിലധികം പേര്‍ ചേര്‍ന്ന് വീട് വളയുക,
തുടര്‍ന്ന് അയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി കൊല്ലാനുള്ളയാളെന്ന് ഉറപ്പ് വരുത്തുക,
എന്നിട്ട് അയാളുടെ പേരും മേല്‍വിലാസവും ചോദിച്ചറിയുക,
തുടര്‍ന്ന് അയാളെ കൊല്ലാന്‍ തീരുമാനിക്കുക,
എന്നിട്ട് 200 ഓളം പേരുടെ മുന്നില്‍ വച്ച് അതിദാരുണമായി വെട്ടുക കുത്തുക, എന്നിട്ട് ഓടുന്നതിനിടെ, പിന്നില്‍ നിന്ന് വെട്ടിവീഴ്ത്തി കൊല്ലുക !
ഇതെല്ലാം ചെയ്തിട്ട്, ചെയ്യിപ്പിച്ചിട്ട്, ഒന്നും അറിയാത്ത പോലെ’ അന്നേ ദിവസം കണ്ണപുരം പഞ്ചായത്തില്‍ നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നു ‘ എന്ന് പ്രസ്താവനയിറക്കുക !
ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ഒരു രാഷ്ടീയ പാര്‍ട്ടിയല്ല, മറിച്ചൊരു ഭീകര സംഘടനയാണ്
ഈ ഭീകര സംഘടനയെ നിരോധിക്കണം എന്ന ആവശ്യമാണ് ജനങ്ങള്‍ ഉയര്‍ത്തേണ്ടത്
കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് ഇങ്ങനെ പറയുകയുണ്ടായി: ‘ഒരാള്‍ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് അയാളെ ആള്‍ക്കൂട്ടം കൊല ചെയ്യുമ്പോള്‍, ഭരണ ഘടനയാണ് കൊല ചെയ്യപ്പെടുന്നത്. ‘ (‘ When a mob lynches a person for the food that she/he eats, it is the Constitution which is lynched’).
ഒരു നിരാലംബനും നിരപരാധിയുമായ ചെറുപ്പക്കാരനെ വലിയൊരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് അതിദാരണമായി കൊലപ്പെടുത്തുമ്പോള്‍ ഭരണഘടന എത്ര തവണയാണ് കൊല ചെയ്യപ്പെടുന്നത്?
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ