Culture
ത്രികോണച്ചുഴി തീര്‍ത്ത് വംഗനാട്
സക്കീര്‍ താമരശ്ശേരി
തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും സമഗ്രാധിപത്യമാണ് വംഗനാടെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലിപ്പോള്‍. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ മമതയുടെ അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കു കഴിയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാള്‍. ബി.ജെ.പിക്കെതിരെ പ്രതപക്ഷത്തിന്റെ മഹാസഖ്യമൊന്നും ഇവിടെയില്ല. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനം. 42 സീറ്റ്. 40 ശതമാനം വനിതാ സംവരണവും സിനിമാ താരങ്ങള്‍ നിറഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയുമായി മമത രംഗത്തെത്തിയതും സി.പി.എമ്മിന്റെ 26 എം.എല്‍.എമാരില്‍ ഒരാളായ ഖഗന്‍ മുര്‍മുവും തൃണമൂല്‍ പുറത്താക്കിയ എം.പി അനുപം ഹസ്ര, കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്ര ബാര്‍ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസ്- സി.പി.എം സഹകരണവുമാണ് ബംഗാളിലെ പുതിയ വാര്‍ത്ത. ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയുടെ നേതൃത്വത്തില്‍ തന്റെ അനിഷേധ്യ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മമത തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പെത്തുന്നത്.
സി.പി.എം-കോണ്‍ഗ്രസ് ഭായി ഭായി
ബംഗാളിലെ ആറ് സീറ്റില്‍ പരസ്പരം മല്‍സരം വേണ്ടെന്ന സി.പി.എമ്മിന്റെ അഭ്യര്‍ത്ഥന കോണ്‍ഗ്രസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ സിപിഎം ജയിച്ച റായ്ഗഞ്ച്, മുര്‍ഷിദബാദ് മണ്ഡലങ്ങളില്‍ സി.പി.എം തന്നെ മല്‍സരിക്കും. റായ്ഗഞ്ചില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീമും മുര്‍ഷിദബാദില്‍ ബദറുദോസ ഖാനും ഇത്തവണയും ജനവിധി തേടും. 2014 ല്‍ റായ്ഗഞ്ചില്‍ കോണ്‍ഗ്രസിന്റെ ദീപാ ദാസ്മുന്‍ഷി 1634 വോട്ടിനാണ് മുഹമ്മദ് സലിമിനോടു തോറ്റത്. മാള്‍ഡ ജില്ല അടക്കമുള്ള പരമ്പരാഗത ശക്തി കേന്ദ്രങ്ങളും നിലവിലെ നാല് സീറ്റുകളും നിലനിര്‍ത്താനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
വോട്ടുതേടി താരനിര
മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ശതാബ്ധി റോയ്, ദീപക് അധികാരി തുടങ്ങിയ താരനിരയെയാണ് മമത അണിനിരത്തിയിരിക്കുന്നത്. ഇവരില്‍ ശതാബ്ധി റോയ്, ദീപക് അധികാരി എന്നിവര്‍ നിലവില്‍ എം.പിമാരാണ്. ജാദവ്പൂരില്‍ മിമി ചക്രബര്‍ത്തി, ബാസിര്‍ഹാട്ടില്‍ നുസ്രത് ജഹാന്‍ എന്നിവര്‍ മല്‍സരിക്കും. നേരത്തെ എം.പിമാരായിരുന്ന സന്ധ്യ റോയ്, തപസ് പോള്‍ എന്നീ താരങ്ങളെ ഒഴിവാക്കി. ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റര്‍ജി, മമത ബാനര്‍ജി തുടങ്ങിയ രാഷ്ട്രീയ അതികായര്‍ വിജയം കണ്ട മണ്ഡലമാണ് ജാദവ്പൂര്‍. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ ജാദവ്പൂരില്‍ അട്ടിമറിച്ചുകൊണ്ടാണ് മമത ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയത്. യു.എസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഹിസ്റ്ററി പ്രൊഫസറായ സുഗത ബോസ് ആണ് ഇവിടെ തൃണമൂലിന്റെ സിറ്റിങ് എംപി. ഇത്തവണ സുഗത ബോസ് മത്സരിക്കുന്നില്ല. 10 എം.പിമാര്‍ക്ക് മമത ഇത്തവണ സീറ്റ് നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. 2014ല്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവും ലോക്‌സഭ കക്ഷി നേതാവുമായിരുന്ന ബസുദേബ് ആചാര്യയെ അട്ടിമറിച്ച് ലോക്‌സഭയിലെത്തിയ മുണ്‍മൂണ്‍ സെന്നിനെ ഇത്തവണ മമത ഇറക്കിയിരിക്കുന്നത് ബി.ജെ.പിയുടെ ബാബുള്‍ സുപ്രിയോയില്‍ നിന്ന് അസന്‍സോള്‍ പിടിച്ചെടുക്കാനാണ്. ബാങ്കുറയില്‍ മന്ത്രി സുബ്രത മുഖര്‍ജിയും തൃണമൂലിനായി അങ്കംകുറിക്കും. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ ബാങ്കുറ, ഝാര്‍ഗ്രാം, മിഡ്‌നാപൂര്‍, ബോല്‍പൂര്‍ എന്നിവടങ്ങളിലെല്ലാം കരുതലോടെയുള്ള മാറ്റങ്ങളാണ് മമത നടത്തിയത്.
ബി.ജെ.പിയുടെ സ്വപ്‌നങ്ങള്‍
നിയമസഭയിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിനെയും (42 സീറ്റ്) മൂന്നാം കക്ഷിയായ സി.പി.എമ്മിനെയും മറികടന്ന് തൃണമൂലിന്റെ എതിരാളി തങ്ങളാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ബംഗാള്‍ പിടിച്ചെടുക്കുക എന്നത് ബി.ജെ.പിയുടെ ചിരകാല സ്വപ്‌നമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ 2019ലെങ്കിലും കാവി പുതപ്പിക്കാന്‍ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സി.പി.എം കോട്ടയായ ത്രിപുര പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബംഗാള്‍ വീഴില്ല എന്നാണ് ബി.ജെ.പിയുടെ ചോദ്യം. ഈ തെരഞ്ഞെടുപ്പില്‍ തൃണമൂലിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടാം എന്ന വ്യാമോഹമൊന്നും ബി.ജെ.പിക്കില്ല. അതേസമയം ആദ്യമായി ബംഗാളിലെ രണ്ടാമത്തെ വലിയ കക്ഷിയാകാം എന്ന പ്രതീക്ഷ അവര്‍ വെച്ചുപുര്‍ത്തുന്നു. അസന്‍സോളും ഡാര്‍ജിലിങുമാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍. ഡാര്‍ജിലിങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ പിന്തുണയില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ല. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവും ഡാര്‍ജിലിങ് എം.എല്‍.എയുമായ അമര്‍ സിങ് റായിയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി മമത ഞെട്ടിച്ചു. ഇതോടെ ബി.ജെ.പിക്ക് ഇത്തവണ ഈ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.
ഫാസിസ്റ്റുകള്‍ക്ക് താക്കീത്
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്ര പദ്ധതികളെ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി കോടതിയില്‍ തടയാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നിലപാടിന് അംഗീകാരം കിട്ടിയതും മമതയുടെ രാഷ്ട്രീയ വിജയമാണ്. അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചും മമത ബി.ജെ.പിയെ ഒതുക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജാര്‍ഖണ്ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി റോഡ് മാര്‍ഗം വരേണ്ടി വന്നു. ബ്രിഗേഡ് പരേഡില്‍ മമത സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിയും വര്‍ഗീയ വാദികള്‍ക്ക് താക്കീതായി. ഇടതുപക്ഷം തനിക്കൊരു വെല്ലവിളിയേ അല്ല എന്ന് പറയാനായി അവരെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പൂര്‍ണമായും അവഗണിക്കുന്നതും ദീദിയുടെ വിജയമാണ്.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ