Culture
കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്തതിന് 50,000 രൂപ വാങ്ങി; ഇന്നസെന്റിനെതിരെ ജോസഫ് വാഴക്കന്‍
കോഴിക്കോട്: ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. രാമപുരത്ത് ഒരു കൂട്ടം യുവാക്കള്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്തതിന് 50,000 രൂപ വാങ്ങിയെന്നാണ് ജോസഫ് വാഴക്കന്റെ ആരോപണം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വാഴക്കന്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ചാലക്കുടിയിലെ ഇടത് പക്ഷ സ്ഥാനാർത്ഥിയോട്.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉറങ്ങുകയും താങ്കൾ ഉണർന്നിരിക്കുകയും ചെയ്യുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് താങ്കൾ ചാലക്കുടിക്ക് വേണ്ടി ഉറങ്ങാതെ ഇരുന്നു എന്ന് പറയുകയുണ്ടായി.
ജനങ്ങളെ കബളിപ്പിക്കാൻ നിങ്ങൾക്ക് എങ്ങെനെ കഴിയുന്നു ?
നിങ്ങൾ തന്നെയല്ലേ, പാർലമെന്റിൽ പ്രത്യേകിച്ച് പണിയൊന്നുമില്ല, ആരെങ്കിലും ചാലക്കുടിയിൽ നിന്ന് പാർലമെന്റ് ഗ്യാലറിയിൽ വന്നിരുന്നാൽ പിന്നെ വെപ്രാളവും ടെൻഷനും ആയിരിക്കുമെന്ന് പറഞ്ഞത്.
കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാതെ ഇലക്ഷൻ അടുത്തപ്പോൾ മത്സരിക്കുന്നില്ല എന്ന് കരുതിയ ഇടത്ത് നിന്ന് സിപിഎം നൽകിയ അവസരത്തിൽ വീണ്ടും വോട്ട് ചോദിക്കാൻ ഇറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്യുന്നത് താങ്കളുടെ സിനിമ ജീവിതം പോലെ കോമഡിയാണ്.
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പാർലമെന്റിലെ പ്രകടനം താങ്കളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്ന പണി സോഷ്യൽ മീഡിയയിൽ നടക്കുന്നത് കൊണ്ട് നിങ്ങളുടെ കപട മൂല്യങ്ങൾ നിറഞ്ഞ ഒരു സംഭവം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ഇതൊരിക്കലും പറയണമെന്ന് കരുതിയതല്ല.
ഇതെ കുറിച്ച് ഒരു ഇടത് എം എൽ എയോട് ട്രെയിൻ യാത്രക്കിടയിൽ പറഞ്ഞപ്പോൾ, ഇത് പോലുള്ള സിനിമാക്കാർ ഞങ്ങളുടെ പാർട്ടിയിൽ വന്ന് കയറിയിട്ടുണ്ട്, സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല, വാഴക്കൻ അവസരം കിട്ടുമ്പോൾ നാലാളുടെ മുൻപിൽ പറയണമെന്നാണ് ആ മുതിർന്ന ഇടത് നേതാവ് എന്നോട് പറഞ്ഞത്.
രാമപുരത്തെ നല്ലവരായ ഒരുകൂട്ടം ചെറുപ്പക്കാർ അവിടുത്തെ നിർധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുന്ന ഒരു പരിപാടി സംഘടിപ്പിച്ചത് ഓർക്കുന്നുണ്ടോ ?
എംപി എന്ന നിലയിലും, ക്യാൻസറിനെ അതിജീവിച്ച വ്യക്തി എന്ന നിലയിലും താങ്കളെ ക്ഷണിക്കാൻ വന്നപ്പോൾ പി എയെ കാണുവാൻ പറഞ്ഞത് മറന്നു പോയോ ?
സാറിന്റെ റേറ്റ് അമ്പതിനായിരമാണെന്ന് പറഞ്ഞ പി എയോട് ഇതൊരു ക്യാൻസർ സഹായ പരിപാടിയാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും അമ്പത് രൂപയാണ് റേറ്റ് എന്ന് പി എ ആവർത്തിച്ചു.
ഇപ്പോൾ പണമില്ലെന്നും, ചെക്ക് തരാമെന്നും കുട്ടികൾ പറഞ്ഞപ്പോൾ സാർ ചെക്ക് വാങ്ങില്ല, കാഷ് ആയി വേണമെന്ന് പറഞ്ഞ പി എക്ക് അയ്യായിരം രൂപാ അന്ന് നല്കുകയും പരിപാടിയുടെ അന്ന് ബാക്കി തുക നൽകാമെന്നും കുട്ടികൾ പറഞ്ഞു.
തുടർന്ന് പരിപാടിക്കെത്തിയ താങ്കൾ പരിപാടി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് തുക പി എയെ ഏൽപ്പിക്കാൻ സംഘാടകരോട് പറഞ്ഞു. പി എയെ കണ്ട് നാൽപ്പത്തി അയ്യായിരം രൂപാ കുട്ടികൾ കൈമാറിയപ്പോൾ താങ്കളുടെ പി എ പറഞ്ഞത് അമ്പതിനായിരം തികച്ചു വേണമെന്നാണ്.
ആദ്യം അയ്യായിരം നല്കിയല്ലോ നാല്പത്തി അയ്യായിരം രൂപാ കൂടി നൽകിയാൽ പോരെ എന്ന് ആ കുട്ടികൾ ചോദിച്ചപ്പോൾ ആദ്യത്തെ അയ്യായിരം വണ്ടി വാടകയും അത് കൂടാതെയാണ് ഈ അയ്യായിരം എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് അമ്പതിനായിരവും തികച്ചു വാങ്ങിയാണ് താങ്കൾ സ്ഥലം വിട്ടത്.
എംപി ബോർഡ് വച്ച വാഹനത്തിന്റെ ഇന്ധനം സർക്കാർ ആണ് നൽകുന്നത്. അതോടിക്കുന്ന ഡ്രൈവർക്ക് സർക്കാർ ശമ്പളമാണ്. പിന്നെ ഏത് ഇനത്തിലാണ് അയ്യായിരം രൂപാ വണ്ടികൂലിയായി വാങ്ങുന്നത് ?
സാമുഹ്യ പ്രതിബദ്ധതയുള്ള പരിപാടിയിലേക്ക് ജനപ്രധിനിധിയായ താങ്കളെ ( സിനിമ താരമെന്ന നിലക്കല്ല) ക്ഷണിച്ച കുട്ടികളോടാണ് താങ്കൾ അങ്ങനെ പെരുമാറിയത്.
നിങ്ങൾ സിനിമ അഭിനയിച്ചു പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ ഞാൻ വിമർശിക്കുകയില്ലായിരുന്നു. താങ്കൾ മടങ്ങി കഴിഞ്ഞതിനു ശേഷം ആ നാട്ടുകാർ എന്നോട് ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി.
ക്യാൻസർ നാളുകളെ കുറിച്ച് പുസ്തകം എഴുതിയ താങ്കൾ ആ കുട്ടികൾ പരിപാടി നടത്തിയത് ഒരു നേരത്തെ മരുന്നിനു പോലും വകയില്ലാത്ത പാവപെട്ട ക്യാൻസർ രോഗികൾക്ക് ധനസഹായം നല്കാൻ ആണെന്നത് എന്ത് കൊണ്ട് ഓർത്തില്ല ?
അത്ര പോലും പൊതുസമൂഹത്തോടോ നിർധനരോടോ അനുകമ്പ കാണിക്കാത്ത താങ്കൾ കേവലം ഇലക്ഷൻ പ്രചാരണത്തിന് രാഹുൽ ഗാന്ധിയെ പോലെയൊരാളെ ആക്ഷേപിച്ചു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ വലിയ അത്ഭുതം തോന്നുന്നില്ല.
മുണ്ട് ഉടുക്കാൻ പോലും പാർലമെന്റിൽ എഴുനേറ്റു നിൽക്കാത്ത താങ്കൾ രാജ്യത്തുടനീളം ഓടിനടന്നു സംഘപരിവാറിനെതിരെ പോരാടുന്ന, രാജ്യത്തെ വിഭജിക്കുന്ന, ഭരിച്ചു മുടിക്കുന്ന പ്രധാനമന്ത്രിക്ക് നേരെ വിരൽ ചൂണ്ടി രാജ്യത്തിന് പറയാനുള്ളത് പറയുന്ന രാഹുൽ ഗാന്ധി ഒരു നിമിഷം മയങ്ങി പോയതിന്റെ ചിത്രം എടുത്തു സോഷ്യൽ മീഡിയയിൽ അദേഹത്തെ ഇകഴ്ത്തുന്നത് നല്ലതല്ല. മനുഷ്യനാണ്. താങ്കളെ പോലെ ലോട്ടറി അടിച്ചപോലെ പാർലമെന്റിൽ വന്നിരിക്കുന്നയാളല്ല രാഹുൽ. അദേഹത്തെ ഇകഴ്ത്തി സ്വയം ചെറുതാകരുത്.
ഇത് പോലെ നിലവാരമില്ലാത്ത പ്രചരണ രീതികൾ പിന്തുടർന്ന് പ്രിയ സുഹൃത്ത് കൂടിയായ താങ്കൾ സ്വയം അപഹാസ്യനാകരുതെന്ന് കൂടി ഓർമിപ്പിക്കുന്നു…
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ