main stories
ചവറ പിടിക്കാന്‍ കേരള കിസിഞ്ചറുടെ മകന്; യുഡിഎഫ് വിജയം സുനിശ്ചിതം
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. വ്യക്തിപരമായ വോട്ടുകള്‍ ഉറപ്പിച്ചുകൊണ്ടാണ് ഷിബു പ്രചാരണത്തിന് തുടക്കം കുറിച്ചത്.
കൊല്ലം: എക്കാലവും ആര്‍എസ്പിയുടെ ഉരുക്കു കോട്ടയായ ചവറ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ യുഡിഎഫിനായി കളത്തിലിറങ്ങുന്നത് കേരള രാഷ്ട്രീയത്തിലെ കിസിഞ്ചര്‍ എന്ന് കേളി കേട്ട ബേബി ജോണിന്റെ മകനും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. 2001, 2011 വര്‍ഷങ്ങളില്‍ ചവറയില്‍ നിന്ന് വിജയിച്ച് എംഎല്‍എയും മന്ത്രിയുമായ അനുഭവ പരിചയവുമായാണ് ഷിബു ഗോദയിലിറങ്ങുന്നത്. കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന ബേബി ജോണ്‍ ആറ് തവണയാണ് ചവറയില്‍ നിന്ന് ജയിച്ചുകയറിയത്. ഈ വിജയഗാഥയുടെ പാരമ്പര്യവുമായാണ് ഷിബു ബേബി ജോണ്‍ കളത്തിലിറങ്ങുന്നത്.
തേവലക്കര, ചവറ, പന്മന, നീണ്ടകര, തെക്കുംഭാഗം എന്നീ അഞ്ച് പഞ്ചായത്തുകളും ശക്തികുളങ്ങര കോര്പറേഷനുമടങ്ങുന്നതാണ് ചവറ നിയമസഭാ മണ്ഡലം. തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി തോറ്റെങ്കിലും ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നതാണ് ചവറയുടെ പാരമ്പര്യം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.കെ പ്രേമചന്ദ്രന് 27568 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ചവറയില്‍ നിന്ന് കിട്ടിയത്. ഈ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാവുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
പിണറായി സര്‍ക്കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി വോട്ടാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. പ്രളയം, കോവിഡ് പോലുള്ള ദുരന്തങ്ങളെ മറയാക്കി സര്‍ക്കാറിനെ വിമര്‍ശിക്കരുതെന്നും ചോദ്യം ചെയ്യരുതെന്നും തിട്ടൂരമിറക്കി എല്ലാവരും ഒരുമിച്ച് നിന്ന് നേടിയ നേട്ടങ്ങളുടെ മൊത്തം ഉടമസ്ഥാവകാശം മുഖ്യമന്ത്രിക്ക് നല്കി പിണറായി വിജയനെ അതിമാനുഷനായി അവതരിപ്പിച്ച് രക്ഷപ്പെടാനുള്ള സിപിഎം നീക്കം തകര്‍ത്തെറിയുന്ന ജനവധിയാണ് ചവറയില്‍ നിന്ന് വരാനിരിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവാക്കളെ നോക്കുകുത്തികളാക്കി സര്‍ക്കാര്‍ ജോലികളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി പിഎസ്സിയെ നോക്കുകുത്തിയാക്കുന്ന പിണറായി സര്‍ക്കാറിനെതിരെ യുവാക്കള്‍ക്കിടയിലും വലിയ രോഷമാണ് നിലനില്‍ക്കുന്നത്. പിഎസ്സിയുടെ വിശ്വാസ്യത തന്നെ തകര്‍ത്ത സര്‍ക്കാറിനെതിരെ വിധിയെഴുതാനുള്ള തീരുമാനത്തിലാണ് മണ്ഡലത്തിലെ യുവ വോട്ടര്‍മാര്‍.
യുഡിഎഫിലും കോണ്‍ഗ്രസിലും ഉണ്ടായിരുന്ന ചില പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിന് കാരണമായതെന്നും അത് സ്ഥായിയായ ഒന്നല്ലെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. ചവറ യുഡിഎഫിനൊപ്പമാണ് എന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കുമെന്നും ബിന്ദു കൃ്ഷ്ണ പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. വ്യക്തിപരമായ വോട്ടുകള്‍ ഉറപ്പിച്ചുകൊണ്ടാണ് ഷിബു പ്രചാരണത്തിന് തുടക്കം കുറിച്ചത്. അതേസമയം എല്‍ഡിഎഫിന് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല. നേതാക്കളായ ടി. മനോഹരന്, പ്രസന്ന ഏണസ്റ്റ്, വനിതാ നേതാക്കളായ സൂസന് കോടി, ചിന്ത ജെറോം തുടങ്ങിയവരുടെ പേരുകളാണ് ഇടതു മുന്നണിയുടെ പരിഗണനയിലുള്ളത്. എന്നാല്‍ യുഡിഎഫിന് വിജയം സുനിശ്ചിതമായ മണ്ഡലത്തില്‍ ചാവേറുകളാവാനില്ലെന്ന നേതാക്കളുടെ നിലപാടാണ് എല്‍ഡിഎഫ് നേതൃത്വത്തെ കുഴക്കുന്നത്. മുന്‍ എംഎല്‍എ വിജയന് പിള്ളയുടെ മകനെ രംഗത്തിറക്കാനുള്ള നീക്കവും സിപിഎം നേതൃത്വം നടത്തുന്നതുണ്ട്.
main stories
മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ
മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).
ജനീവ: മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്സിന് പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്സിന് പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന് സെന്ററുകളില്‍ 1,78,38,52,566 വാക്സിന് ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര് പൂര്‍ണമായി വാക്സിന് എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
india
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ