Connect with us

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇന്നത്തെ വില ഇങ്ങനെ

ദേശീയ വിപണിയില്‍ സ്വര്‍ണവില താഴുകയാണുണ്ടായത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപകൂടി. 38,160 രൂപയാാണ് ഇന്നത്തെ വില. 4770 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസമായി 38,080 രൂപയില്‍ തുടര്‍ന്നശേഷമാണ് വിലകൂടിയത്.

ഡോളര്‍ തളര്‍ച്ചയിലാതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,954.65 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്നു. അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവില താഴുകയാണുണ്ടായത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില പിന്നീട് ഇടിയുകയായിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തില്‍ പവന് 42,000 രൂപ വരെയെത്തിയ സ്വര്‍ണവില പിന്നീട് ഘട്ടം ഘട്ടമായി കുറയുകയായിരുന്നു. കോവിഡ് പ്രതിസന്ധി മറികടന്ന് ആഗോള സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുന്നത് വരെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

 

business

സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Published

on

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 താഴ്ന്ന് സ്വർണത്തിന്റെ വില 36,880 രൂപയായി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ൽ എത്തി.ഈ മാസത്തെ കുറഞ്ഞ വിലയാണിത്.

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Continue Reading

business

37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി

Published

on

കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.

കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.

Continue Reading

business

സ്വര്‍ണവില കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഇന്നലെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.