Connect with us

Money

ഓണ്‍ലൈനും അല്ലാത്ത ഇടപാടുകളും നടത്താം; എസ്ബിഐ ‘കോണ്‍ടാക്‌ലെസ് ഡെബിറ്റ് കാര്‍ഡ്’ പുറത്തിറക്കി

ഡുവല്‍ ഇന്റര്‍ഫെയ്‌സ് ഫീച്ചറുമായി പുറത്തിറക്കിയ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് ഒരേ സമയം കോണ്‍ടാക്ട്, കോണ്‍ടാക്ട് ലെസ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു

Published

on

ഡല്‍ഹി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജപ്പാന്റെ ജെസിബി ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ‘എസ്ബിഐ റുപേ ജെസിബി പ്ലാറ്റിനം കോണ്‍ടാക്ട്‌ലെസ് ഡെബിറ്റ് കാര്‍ഡ്’ പുറത്തിറക്കി. ഡുവല്‍ ഇന്റര്‍ഫെയ്‌സ് ഫീച്ചറുമായി പുറത്തിറക്കിയ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് ഒരേ സമയം കോണ്‍ടാക്ട്, കോണ്‍ടാക്ട് ലെസ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

ജെസിബി നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ആഗോളതലത്തില്‍ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് പുതിയ കാര്‍ഡ് വഴി എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എടിഎം, പോയിന്റ് ഓഫ് സെയില്‍സ് എന്നിവിടങ്ങളില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്താന്‍ സാധിക്കും. ഇതിന് പുറമേ ഓണ്‍ലൈന്‍ ഇടപാട് നടത്താനും സാധിക്കുന്നവിധമാണ് ഇതില്‍ സാങ്കേതികവിദ്യ ഒരുക്കിയത്.

റുപേ ഓഫ്‌ലൈന്‍ വാലറ്റ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകളെയും പിന്തുണയ്ക്കുന്നത് കൊണ്ട് ഇന്ത്യയില്‍ ബസിലും മെട്രോയിലും ചില്ലറ വില്‍പ്പന കടകളിലും ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. രാജ്യാന്തര വിപണിയില്‍ റുപേയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇതിനെ കാണാവുന്നതാണെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സിഒഒ പ്രവീണ റായ് പറഞ്ഞു.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

സ്വര്‍ണ വില ഇന്നും കുറഞ്ഞു

ഈ മാസം മൂന്ന്, നാല് തീയതികളില്‍ 35,640 രൂപയായിരുന്നു പവന്‍ വില

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ വില 4470 രൂപയായി. പവന് 35,760 രൂപയുമായി.

നവംബര്‍ 16നാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 36,920 ആയിരുന്നു വില.

അതേസമയം ഈ മാസം മൂന്ന്, നാല് തീയതികളില്‍ 35,640 രൂപയായിരുന്നു പവന്‍ വില.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ഇന്ന് വ്യാപാരം

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് നവംബര്‍ 16 ന് ആണ്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്.

Continue Reading

business

37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി

Published

on

കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.

കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.