main stories
ജൈന ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് സംഘപരിവാര്‍; സരസ്വതീ വിഗ്രഹം സ്ഥാപിച്ചില്ലെങ്കില്‍ ക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി
30 പേരോളം അടങ്ങിയ സംഘത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്ന് കോളജ് പ്രിൻസിപ്പാൾ വീരേന്ദ്ര സിങ് പറഞ്ഞു.
ലഖ്നൗ: യുപി ഭാഗ്പത് ജില്ലയിലെ ദിഗംബര്‍ ജെയ്ന്‍ കോളേജിനുള്ളിലെ ജൈന ക്ഷേത്രത്തില്‍ സരസ്വതീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി. ക്ഷേത്രത്തില്‍ സ്ഥാപിച്ച ജൈന ദേവതയായ ശ്രുത് ദേവിയുടെ വിഗ്രഹം മാറ്റി ഹൈന്ദവ ദേവതയായ സരസ്വതീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കില്‍ ക്ഷേത്രം തകര്‍ക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കുന്നു.
എബിവിപി എന്നെഴുതിയ കാവി വസ്ത്രങ്ങളണിഞ്ഞ് ഒരു കൂട്ടമാളുകൾ ജൈന ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഭീഷണി മുഴക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പൊലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. 30 പേരോളം അടങ്ങിയ സംഘത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്ന് കോളജ് പ്രിൻസിപ്പാൾ വീരേന്ദ്ര സിങ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
In UP's Baghpat, activists of Akhil Bhartiya Vidyarthi Parishad (ABVP) create ruckus over installation of temple dedicated to Shrutdevi, Jain goddess, at Digambar Jain College in Baraut. Agitated protesters allegedly demanded the temple be replaced by goddess Saraswati. @Uppolice pic.twitter.com/CWjLIgsBy7
— Piyush Rai (@Benarasiyaa) December 23, 2020
സരസ്വതീ ദേവിയുടെ വിഗ്രഹം നവീകരിച്ചാണ് ശ്രുത് ദേവിയുടെ വിഗ്രഹം ഇവിടെ സ്ഥാപിച്ചതെന്ന് ചിലർ തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബറൗത് സ്റ്റേഷൻ ഓഫിസർ അജയ് ശർമ പറഞ്ഞു. ഇരു വിഭാഗത്തെയും വിളിച്ചിരുത്തി കാര്യങ്ങൾ വിശദീകരിക്കും.
ഏഴ് ദിവസത്തിനകം വിഗ്രഹം മാറ്റിയില്ലെങ്കിൽ ക്ഷേത്രം തകർക്കുമെന്ന് എബിവിപി ഭീഷണിപ്പെടുത്തിയതായും ചെരിപ്പിട്ട് ക്ഷേത്രത്തിൽ കയറിയത് വിശ്വാസത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും ജൈന ചരിത്രകാരൻ അമിത് റായി ജയിൻ പറഞ്ഞു. ജെയിൻ ഗ്രൂപ്പ് അധികൃതർ സംഭവവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
main stories
മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ
മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).
ജനീവ: മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്സിന് പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്സിന് പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന് സെന്ററുകളില്‍ 1,78,38,52,566 വാക്സിന് ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര് പൂര്‍ണമായി വാക്സിന് എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
india
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ