Badminton
തായ്ലന്ഡ് ഓപ്പണ്‍; പി.വി സിന്ധു സെമിയില്‍
ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്താണ് സെമിയില്‍ പ്രവേശിച്ചത്.
ബാങ്കോക്ക്: ഇന്ത്യന്‍ താരം പി.വി സിന്ധു തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്താണ് സെമിയില്‍ പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍: 21-15, 20-22, 21-13. ശനിയാഴ്ചയാണ് സെമിഫൈനല്‍. ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ യു ഫെയെയാകും സിന്ധു നേരിടുക.
51 മിനിറ്റുകള്‍ക്കുള്ളിലാണ് സിന്ധു അകാനെ യമാഗുച്ചിയെ മറികടന്നത്. ഇതോടെ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യമാഗുച്ചിയോടേറ്റ പരാജയത്തിനും സിന്ധുവിന് പകരം വീട്ടാനായി.
Badminton
ടോക്യോ ഒളിമ്പിക്സ്; ബാഡ്മിന്റണില്‍ പിവി സിന്ധുവിന് വെങ്കലം
ചൈനയുടെ ഹി ബിംഗ് ജിയാവോയെ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സിന്ധു കീഴടക്കിയത്
ടോക്യോ ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വെങ്കലം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സിന്ധു കീഴടക്കിയത്.
21-13, 21-15 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്.
സിന്ധുവിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയതിനു ശേഷമാണ് ജിയാവോ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവാണ് സിന്ധു.
Badminton
ടോക്യോ; പിവി സിന്ധുവിന് രണ്ടാം ജയം, പ്രീക്വാര്‍ട്ടറില്‍
ഹോങ്കോങ്ങിന്റെ ചെയെങ് ലീയെ തോല്പിച്ചു; സ്കോര്‍ (219, 2116
ടോക്കിയോ ഒളിംപിക്സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് രണ്ടാം ജയം. ഹോങ്കോങ്ങിന്റെ ചെയെങ് ലീയെ തോല്പിച്ചു; സ്കോര്‍ (219, 2116. ഇതോടെ സിന്ധു അനായാസം പ്രീക്വാര്‍ട്ടറിലെത്തി.
അതേസമയം വനിത ഹോക്കിയില്‍ ടീം ഇന്ത്യ തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ടു. മൂന്നാം മല്‍സരത്തില്‍ ബ്രിട്ടന് ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്പിച്ചത്.
Badminton
സ്വിസ് ഓപ്പണ്‍; പിവി സിന്ധുവിന് ദയനീയ തോല്‍വി
സ്പാനിഷ് കരോളിന മാരിനോട് എതിരില്ലാത്ത രണ്ട് ഗെയിമിനാണ് സിന്ധു പരാജയപ്പെട്ടത്
ബേസല്‍: സ്വിസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ദയനീയ തോല്‍വി. സ്പാനിഷ് കരോളിന മാരിനോട് എതിരില്ലാത്ത രണ്ട് ഗെയിമിനാണ് സിന്ധു പരാജയപ്പെട്ടത്. 21-12, 21-5 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മാരിനെ പ്രതിരോധത്തിലാക്കാന്‍ സിന്ധുവിന് സാധിച്ചിരുന്നില്ല.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ