Culture
പിണക്കമില്ലാത്ത സംഘം
കമാല്‍ വരദൂര്‍
വലിയ ഫുട്‌ബോള്‍ സീസണ്‍. ലാലീഗയില്‍ 38 മല്‍സരങ്ങള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇരുപതോളം മല്‍സരങ്ങള്‍. കിംഗ്‌സ് കപ്പില്‍ പത്ത് പോരാട്ടങ്ങള്‍. പിന്നെ ഫിഫ ക്ലബ് ഫുട്‌ബോളില്‍ അഞ്ച് മല്‍സരങ്ങള്‍. ഈ പോരാട്ടങ്ങള്‍ക്കെല്ലാമായി 20 വമ്പന്‍ താരങ്ങളും ഒരു സൂപ്പര്‍ കോച്ചും. പക്ഷേ എവിടെയും ആരും കേട്ടില്ല ഒരു വഴക്ക്, ഒരു പിണക്കം, ഒരു ഗോസിപ്പ്… റയല്‍ മാഡ്രിഡ് മുപ്പത്തിമൂന്നാം തവണയും സ്പാനിഷ് ലാലീഗ കിരീടം സ്വന്തമാക്കുമ്പോള്‍ അതിന്റെ മാര്‍ക്ക് രണ്ട് പേര്‍ക്കാണ്. കോച്ച് സൈനുദ്ദിന്‍ സിദാനും സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്കും… അസാമാന്യമായ, ഒരു പക്ഷേ അസാധ്യമെന്ന് പറയാവുന്ന കെമിസ്ട്രിയായിരുന്നു ഇവര്‍ തമ്മില്‍. എല്ലാ താരങ്ങള്‍ക്കും അവസരങ്ങള്‍ തുല്യമായി നല്‍കി, എല്ലാവരുടെയും കരുത്തിനെ ചൂഷണം ചെയ്ത് യഥാര്‍ത്ഥ പ്രൊഫഷണല്‍ കോച്ചായി സിദാന്‍ മാറിപ്പോള്‍ ഒരു ഈഗോക്കും നില്‍ക്കാതെ പരിശീലകന്റെ വഴിയില്‍ അച്ചടക്കത്തോടെ സഞ്ചരിച്ചു കൃസ്റ്റിയാനോ.
യൂറോപ്യന്‍ ഫുട്‌ബോളില്‍ എന്നും വിവാദങ്ങളുടെ കളത്തിലായിരിക്കും പരിശീലകരും താരങ്ങളും. പരിശീലകര്‍ രാജാക്കന്മാരായി നില്‍ക്കുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പിണങ്ങുക സ്വാഭാവികം. ഹൗസേ മോറിഞ്ഞോ, കാര്‍ലോസ് ആന്‍സലോട്ടി, ആഴ്‌സന്‍ വെംഗര്‍ തുടങ്ങി വിഖ്യാതരായ പരിശീലകരെല്ലാം സ്വന്തം സൂപ്പര്‍ താരങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സിദാന്‍ തന്റെ സൂപ്പര്‍ സംഘത്തെ മനോഹരമായി നയിച്ചു. കൃസ്റ്റിയാനോ, സെര്‍ജിയോ റാമോസ്, മാര്‍സിലോ, കരീം ബെന്‍സേമ, ജെയിംസ് റോഡ്രിഗസ്, ലുക്കാ മോദ്രിച്ച് തുടങ്ങി എല്ലാവരും വമ്പന്മാര്‍. എല്ലാവര്‍ക്കും തുല്യമായ അവസരം നല്‍കാനായി റൊട്ടേഷന്‍ സമ്പ്രദായം അദ്ദേഹം നടപ്പിലാക്കി. പക്ഷേ കൃസ്റ്റിയാനോയുടെ കാര്യത്തില്‍ സിദാന്‍ റൊട്ടേഷന്‍ രീതിയില്‍ ഉറച്ചുനിന്നില്ല. തന്റെ മാസ്റ്റര്‍ താരത്തിന്റെ സാന്നിദ്ധ്യം മതി പ്രതിയോഗികളെ വിറപ്പിക്കാനെന്ന് കോച്ചിന് ഉറപ്പായിരുന്നു.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള താരമായിട്ടും കൃസ്റ്റിയാനോ എല്ലാ മല്‍സരങ്ങളിലും കളിക്കാന്‍ വാശി പിടിച്ചില്ല. എല്ലാ കളികളിലും തനിക്ക് വലിയ റോള്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടില്ല. സെന്‍ട്രല്‍ സ്‌ട്രൈക്കറായി മാറ്റിയപ്പോള്‍ ആ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. ടീമിന്റെ അമരത്ത് പിന്‍നിരക്കാരനായ റാമോസായിരുന്നു. അതിലും കൃസ്റ്റിയാനോ പരാതിപ്പെട്ടില്ല. യഥാര്‍ത്ഥ ടീം മാനായി അദ്ദേഹം മൈതാനം നിറഞ്ഞ് കളിച്ചു. ആവശ്യ ഘട്ടത്തില്‍ പിന്നോട്ടിറങ്ങി ടീമിന്റെ രക്ഷകനായി. റയല്‍ കളിച്ച അവസാന എട്ട് മല്‍സരങ്ങളില്‍ മൂന്നില്‍ മാത്രമാണ് ആദ്യ ഇലവനില്‍ റൊണാള്‍ഡോ കളിക്കാതിരുന്നത്. സിദാന്റെ ഇരുപത് താരങ്ങളും ആയിരത്തിലധികം മിനുട്ട് കളിച്ചു എന്ന് പറയുമ്പോഴുണ്ട് കോച്ചിന്റെ വിശാലവീക്ഷണം. എല്ലാവരെയും ഒരേ പൊസിഷനില്‍ കളിപ്പിച്ചില്ല സിദാന്‍. റൈറ്റ് ബാക് പൊസിഷനില്‍ കളിച്ച് പരിചയമുള്ള നാച്ചോ ഫെര്‍ണാണ്ടസ് സെന്റര്‍ ബാക്, ലെഫ്റ്റ് ബാക് തുടങ്ങിയ പൊസിഷനുകളില്‍ കളിച്ചു. മാര്‍ക്കോ അസുന്‍സിയോ എന്ന 21 കാരനെ എത്ര പക്വമായാണ് കോച്ച് അവതരിപ്പിച്ചത്. മുഖ്യ താരങ്ങളില്‍ പലര്‍ക്കും പരുക്കേറ്റപ്പോള്‍ പുത്തന്‍ താരങ്ങളായ അല്‍വാരോ മൊറാത്ത, അസുന്‍സിയോ, ലുകാസ് വാകസ, റോഡ്രിഗസ്് തുടങ്ങിയവരെ അദ്ദേഹം ധൈര്യസമേതം പ്രധാന മല്‍സരങ്ങളില്‍ അവതരിപ്പിച്ചു. ഇസ്‌ക്കോ, ബെന്‍സേമ, മാര്‍സിലോ, ജെറാത്ത് ബെയില്‍, എന്നിവരെയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തി. കഴിഞ്ഞ മാസം ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസിക്കോയിലെ അവസാന നിമിഷ പരാജയം മാത്രമായിരുന്നു സീസണില്‍ കൃസ്റ്റിയാനോക്കും സിദാനും വേദന നല്‍കിയത്. ആ മല്‍സരത്തില്‍ പരുക്കേറ്റ് ബെയിലിനെ കളിപ്പിച്ചതായിരുന്നു വീഴ്ച്ചയെന്ന് പിന്നീട് സിദാന്‍ പറയുകയും ചെയ്തു. ഇനി ഒരു ഫൈനല്‍ കൂടിയുണ്ട്-ജൂണ്‍ 3ന് കാര്‍ഡിഫില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പ്രതിയോഗികള്‍ യുവന്തസ്. ആ പോരാട്ടത്തിനുളള ഊര്‍ജ്ജമാണ് ഇനി സിദാന്‍ സമ്പാദിക്കുന്നത്. വന്‍കരയിലെ നിലവിലെ ചാമ്പ്യന്മാരാണ് റയല്‍. ആ കിരീടം നിലനിര്‍ത്തിയാല്‍ സൂപ്പര്‍ ഡബിള്‍…..!
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ