Culture
ഹ്യൂം സവാരി; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം
മുംബൈ: ഇയാന്‍ ഹ്യും മുംബൈയിലും ബ്ലാസ്റ്റ് ചെയ്തു. ഇരുപത്തി നാലാം മിനുട്ടില്‍ സ്വന്തമാക്കിയ ഹ്യൂമേട്ടന്‍ ഗോളില്‍ മുംബൈ എഫ്.സിയെ അവരുടെ മൈതാനത്ത് മുക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ആവേശകരമായ പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രി കിക്കാണ് ഹ്യൂം ഉപയോഗപ്പെടുത്തിയത്. പെനാല്‍ട്ടി ബോക്‌സിന് അരികില്‍ നിന്നും ലഭിച്ച കിക്ക് വളരെ പെട്ടെന്ന് ജിങ്കാന്‍ ഹ്യൂമിന് കൈമാറി. മുംബൈ താരങ്ങള്‍ ഓഫ് സൈഡ് കെണിയാണെന്ന് കരുതിയെങ്കിലും ഹ്യും ഗോള്‍ക്കീപ്പറെ പരാജിതനാക്കി. മുംബൈക്കാര്‍ പ്രതികരിച്ചെങ്കിലും റഫറി വഴങ്ങിയില്ല.
ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനു 10 മത്സരങ്ങളില്‍ നിന്നും 14 പോയിന്റായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തക്കു മുന്നേറാനും കഴിഞ്ഞു. മുംബൈ സിറ്റി എഫ്.സിയാണ് അഞ്ചാം സ്ഥാനത്ത്. ബോള്‍ പൊസിഷനില്‍ 51 ശതമാനത്തോടെ മുംബൈയാണ് മുന്നില്‍. മുംബൈ ആറ് ഷോട്ടുകള്‍ ഓണ്‍ ടാര്‍ജറ്റില്‍ കുറിച്ചു. ബ്ലാസറ്റേഴ്‌സ് നാലും. മുംബൈയ്ക്ക് എട്ട് കോര്‍ണറുകള്‍ ലഭിച്ചപ്പോല്‍ ബ്ലാസറ്റേഴ്‌സിനു ആകെ രണ്ട് കോര്‍ണറുകളാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും രണ്ട് മാറ്റങ്ങള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വരുത്തി. ദിമിതാര്‍ ബെര്‍ബറ്റോവിനു പകരം മാര്‍ക്ക് സിഫിനിയോസും സിയാന്‍ ഹങ്കലിനു പകരം മിലന്‍ സിംഗും എത്തി. മുംൈബ സിറ്റി എഫ്.സി ഒരു മാറ്റം വരുത്തി.പരുക്ക് കാരണം രാജു ഗെയ്ക്ക്‌വാദിനു പകരം ദാവീന്ദര്‍ സിംഗ് എത്തി.
.@Humey_7’s sparkling form continued, as the @KeralaBlasters striker scored the winner against @MumbaiCityFC and also won the Hero of the Match award!#LetsFootball #MUMKER #HeroISL pic.twitter.com/LCmVHXhEFx
— Indian Super League (@IndSuperLeague) January 14, 2018
മാര്‍ക്ക് സിഫിനിയോസിന്റെ മിന്നല്‍ ആക്രമണത്തോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനു തുടക്കം കുറിച്ചു. 12 ാം മിനിറ്റില്‍സിഫിനിയോസ് ബോക്‌സിനകത്തു ഒരുക്കികൊടുത്ത അവസരം സ്വീകരിച്ച ജാക്കി ചാന്ദിന്റെ ദുര്‍ബലമായ ഷോട്ട് മുംബൈ ഗോളി കരങ്ങളിലൊതുക്കി. 16 ാം മിനിറ്റില്‍ ബല്‍വന്തിന്റെ ഡൈവിങ് ഹെഡ്ഡര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖത്ത് അപകടം ഒരുക്കി. അടുത്ത മിനിറ്റില്‍ ജേഴ്‌സണ്‍ വിയേരയിലൂടെ വന്ന അപകടമൂഹൂര്‍ത്തം ക്രോസ് ബാറിനു മുകളിലൂടെയും അകന്നു. ബ്ലാസറ്റേഴ്‌സ് കാത്തു നിന്ന ഗോള്‍ 24 ാം മിനിറ്റില്‍ വന്നു. മാര്‍ക്ക് സിഫിനിയോസിനെതിരെ ജേഴ്‌സണ്‍ വിയേര നടത്തിയ ഫൗളിനെ തുടര്‍ന്നു കിട്ടിയ ഫൗള്‍ കിക്ക് അതിവേഗം കറേജ് പെക്കൂസണ്‍ എടുത്തു. ത്രൂ ബോളില്‍ പന്തുമായി ഇയാന്‍ ഹ്യം മുംബൈ ബോക്‌സിലേക്കു കുതിച്ചെത്തുമ്പോള്‍ കളിക്കാര്‍ അന്തം വി്ട്ടു നില്‍ക്കുയായിരുന്നു. മുംബൈ ഗോളിയും സ്ഥാനം തെറ്റി നില്‍ക്കവെ ബോക്‌സിനകത്തു കയറിയ ഇയാന്‍ഹ്യൂം അനായാസമായി ഗോള്‍ വലയത്തിലേക്കു നിറയൊഴിച്ചു (10). ഗോളിനെതിരെ മുംബൈ കളിക്കാര്‍ വാദിച്ചുനോക്കിയെങ്കിലും റഫറി പ്രഞ്ജല്‍ ബാനര്‍ജി തള്ളിക്കളഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് ഗോള്‍ വേട്ട നടത്തിയ ഹ്യൂമിന്റെ നാലാമത്തെ ഗോളാണിത്.
ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ മുംബൈ സമനില ഗോളിനു സമ്മര്ദ്ദം ശക്തമാക്കി. 40-ാം മിനിറ്റില്‍ തിയാഗോ സാന്റോസിന്റെ ശ്രമത്തിനു ബ്ലാസറ്റേഴ്‌സ് ഗോളി സുഭാഷിഷ് റോയ് ചൗധരി വിലങ്ങ് തടിയായി. ഇഞ്ചുറി ടൈമില്‍ ഗോള്‍ കിക്ക് എടുക്കാന്‍ വൈകിയതിനു സുഭാഷിഷിനു മഞ്ഞക്കാര്‍ഡും കിട്ടി. ആദ്യപകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 51 ശതമാനം മുന്‍തൂക്കം നേടിയിരുന്നു.എന്നാല്‍ മുംബൈയ്ക്ക് നാല് കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചത് ഒരു കോര്‍ണര്‍ മാത്രം .
രണ്ടാം പകുതിയില്‍ സിഫിനിയോസിനു പകരം സി.കെ. വിനീതും റിനോ ആന്റോയ്ക്കു പകരം പെസിച്ചും വന്നു. നാല് മത്സരങ്ങള്‍ക്കുശേഷമാണ് വിനീത് കളിക്കാനിറങ്ങിയത്. മുംബൈ ഗോള്‍ മടക്കാന്‍ തിരമാലപോലെ ആഞ്ഞടിക്കുകയായിരുന്നു . ബ്ലാസറ്റേഴ്‌സിന്റെ സംഘടിത ആക്രമണം വന്നില്ല. 63ാം മിനിറ്റില്‍ കറേജ് പെക്കൂസന്റെ സോളോ അറ്റോക്ക് അലക്ഷ്യമായി ഗോള്‍ പോസ്റ്റിനു മുകളിലൂടെ അകന്നു. മിറാജുദ്ദീന്‍ വാഡുവിന്റെ മാര്‍്ക്കിങ്ങില്‍ വിനീതിനു മുന്നേറാന്‍ ഒരു അവസരവും ലഭിച്ചില്ല. 77ാം മിനിറ്റില്‍ മുംബൈയുടെ വലത്തെ പാര്‍ശ്വത്തില്‍ ബോക്‌സിനടുത്ത് ബ്ലാസറ്റേഴ്‌സിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത പെസിച്ചിന്റെ ഗ്രൗണ്ട് ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു.
79ാം മിനിറ്റില്‍ മുംബൈയുടെ പെനാല്‍ട്ടി ബോക്‌സിനു തൊട്ടു മുന്നില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ഇയാന്‍ ഹ്യൂമിന്റെ ഗ്രൗണ്ട് ഷോട്ട് മുംബൈയുടെ മനുഷ്യ മതില്‍ തുളച്ചുഅകത്തുകയറി. എന്നാല്‍ ചാടി വീണ മുംബൈ ഗോളി അമരീന്ദര്‍ നിലത്തുവീണു രക്ഷപ്പെടുത്തി.
ത്രില്‍ നിറഞ്ഞ മത്സരം ഇഞ്ചുറി ടൈമിലേക്കു നീങ്ങിയതോടെ പിരിമുറുക്കം കൂടി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ സഞ്ജു പ്രധാന്റെ ക്രോസില്‍ റാഫ ജോര്‍ഡയുടെ ആദ്യ ശ്രമം ബ്ലാസറ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ തട്ടി മടങ്ങി. എന്നാല്‍ തുടര്‍ന്നു ലിയോ കോസ്റ്റയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നു. ഇതോടെ കേരള ബ്ലാസറ്റഴേ്‌സ്ിനു ശ്വസം കിട്ടി. വൈകാതെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ വിജയം അറിയിച്ചുകൊണ്ട് അവസാന വിസിലും മുുഴങ്ങി.
കേരള ബ്ലാസറ്റേഴ്‌സ് ഇനി 17നു അടുത്ത എവേ മത്സരത്തില്‍ ജാംഷെഡ്പൂരിനെയും മുംബൈ സിറ്റി എഫ്.സി 18 നു ഹോം മത്സരത്തില്‍ ബെംഗഌരുവിനെയും നേരിടും.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ