Culture
കര്‍ണാടകയില്‍ ഗോലിയാത്തുകള്‍ക്കെതിരെ ദാവീദായി സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടക്കവേ ബിജെപിയുടെ വന്‍ തോക്കുകള്‍ക്ക് മുന്നില്‍ ഉന്നംവെച്ച വാദങ്ങളുമായി ദാവീദായി വിലസി കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായി സിദ്ധരാമയ.
കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദരമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പൊള്ളത്തരങ്ങളെ കണക്കിന് കൊട്ടിയാണ് സിദ്ധരാമയ്യയുടെ അഡാര്‍ ട്വീറ്റുകള്‍ തിളങ്ങുന്നത്.
പ്രചാരണത്തിനെത്തിയ യു.പി മുഖ്യമന്ത്രി യോഗിയെ അദ്ദേഹത്തിന്റെ നാട്ടിലെ വിഷയങ്ങള്‍ തുറന്നുവെച്ചാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ വിമര്‍ശനം.
At least 64 people have lost their lives due to a storm in Uttar Pradesh. My heartfelt condolences to the families who have lost their loved ones.
I am sorry your CM is needed here in Karnataka. I am sure he will return soon & attend to his work there. https://t.co/RwgDrhdn82
— Siddaramaiah (@siddaramaiah) May 3, 2018
യു.പിയില്‍ പൊടിക്കാറ്റും പേമാരിയും കാരണം 64 പേര്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ. യു.പി മുഖ്യമന്ത്രിക്ക് അവിടുത്തെ ജനങ്ങളുടെ ദുരിതത്തില്‍ യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം കര്‍ണാടകയില്‍ മുതലക്കണ്ണീരൊഴുക്കാന്‍ എത്തിയിരിക്കുകയാണ്. താമസിയാതെ അദ്ദേഹം തിരിച്ചെത്തി അദ്ദേഹത്തിന്റെ പണി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
Mr. Modi is facing an emergency situation in Karnataka as his party is staring at defeat. So, he is hoping for political gains by looking to the past.
Since you are looking back please also look at the Coffin scam: your prty made money while buying coffins for our martyrs. pic.twitter.com/hxsV2KRbT6
— Siddaramaiah (@siddaramaiah) May 3, 2018
ഇതിനു പിന്നാലെ സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം ചെയ്ത അഞ്ചു കാര്യങ്ങള്‍ പറയാന്‍ മോദിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ മറ്റൊരു ട്വീറ്റും പുറത്തു വിട്ടു. ചോദ്യം ചോദിക്കുമ്പോള്‍ വസ്ത്രത്തെ കുറിച്ചും ഉച്ചാരണത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും പറഞ്ഞ് കാര്യങ്ങള്‍ തിരിച്ചു വിടാനാണ് മോദി ശ്രമിക്കുന്നത്.
WHEN
1 are you giving approval to Kannada flag?
2 will you change the rules for Banking recruitment & make Kannada knowledge compulsory for banking jobs in Karnataka.
3 will you intervene in Mahadayi issue?
4 will you do justice to Karnataka & revise our SDRF allocation?— Siddaramaiah (@siddaramaiah) May 3, 2018
ഒരിക്കല്‍ കൂടി ആറു ചോദ്യങ്ങള്‍ ഉന്നയിക്കാം. മോദി ഇതിന് ഉത്തരം നല്‍കുക. 1. കന്നഡ പതാകക്ക് എപ്പോള്‍ അംഗീകാരം നല്‍കും. 2. ബാങ്കിങ് റിക്രൂട്ട്‌മെന്റിന്റെ നിയമങ്ങള്‍ മാറ്റി കര്‍ണാടകയിലെ ബാങ്കുകളില്‍ ജോലി ചെയ്യാന്‍ കന്നഡ നിര്‍ബന്ധമാക്കുമോ. 3. മഹാദായി നദീജല പ്രശ്‌നത്തില്‍ ഇടപെടുമോ?. 4. കര്‍ണാടകക്ക് നീതി നല്‍കുമോ ഇതിനായി എസ്.ഡി.ആര്‍.എഫ് അനുമതി പുനപരിശോധിക്കുമോ?. 5. ബംഗളൂരു ബി.ഇ.എം.എല്‍ ഓഹരി വിറ്റഴിക്കാനുള്ള നടപടി നിര്‍ത്തുമോ?. 6. റഫാല്‍ വിമാന നിര്‍മാണം എച്ച്.എ.എല്ലില്‍ നിന്ന് മാറ്റിയത് പുനപരിശോധിക്കുമോ?.
ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. സംസ്ഥാനത്തെ ശ്രദ്ധിക്കാനാണെങ്കില്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കണം. പക്ഷേ താങ്കള്‍ വന്നിരിക്കുന്നത് ഏതു തരത്തിലും കര്‍ണാടകയില്‍ ജയിക്കാനാണല്ലോ സിദ്ധരാമയ്യ പരിഹാസത്തോടെ ട്വീറ്റ് ചെയ്തു.
PM @narendramodi Sir, please see what advice I give my party leaders & workers.
Also see what effect your string of lies has on your loyal follower KS Eshwarappa. He is asking BJP workers to lie to the people. pic.twitter.com/iOhl8vMiDU
— Siddaramaiah (@siddaramaiah) May 3, 2018
കോണ്‍ഗ്രസ് പ്രസിഡന്റെ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച മോദിയുടെ ചോദ്യത്തേയും സിദ്ധരാമയ്യ വെറുതെവിട്ടില്ല.
കര്‍ണാടകത്തിലെ ബി.എസ് യെദ്യൂരപ്പയുടെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കടലാസ് നോക്കി 15 മിനുട്ട് സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു എന്നായിരുന്നു ട്വീറ്റ്.
Dear PM @narendramodi ji,
I challenge you to speak about the achievements of B S Yeddyurappa’s Govt in Karnataka for 15 minutes by looking at a paper.
Sincerely
Siddaramaiah https://t.co/zSkja6eURO— Siddaramaiah (@siddaramaiah) May 2, 2018
PM @narendramodi is in Karnataka & has nothing substantial to offer. Instead, he dwells eloquently on non-issues:
1 Rahul Gandhi’s Kannada pronouciation while mauling Mante Swamy & Male Madeshwara out of shape.
2 Rahul Gandhi’s dress vs his dresses
3 My contest from 2 places. 1/4 pic.twitter.com/sZwU0NYjqe— Siddaramaiah (@siddaramaiah) May 1, 2018
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ