Culture
നവജാത ശിശുവിന് രക്തം നല്‍കാന്‍ അഷ്ഫാഖ് നോമ്പു മുറിച്ചു; അഭിന്ദനവുമായി തേജശ്വി യാദവ്
പട്‌ന: നവജാത ശിശുവിന് രക്തം നല്‍കുന്നതിനായി നോമ്പുമുറിച്ച മുസ്‌ലിം യുവാവിന് അഭിനന്ദനവുമായി ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.തി നേതാവുമായ തേജശ്വി യാദവ്. സംഘികളുടെ വക്രബുദ്ധിക്ക് ബിഹാറിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ കഴിയുകയില്ല എന്ന കുറിപ്പോടെയാണ് തേജശ്വി യാദവ് മുഹമ്മദ് അഷ്ഫാഖ് എന്ന യുവാവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് സശസ്ത്ര സീമാബല്ലിലെ (എസ്.എസ്.ബി) സൈനികനായ രമേഷ് സിങ്ങിന്റെ രണ്ടുദിവസം മാത്രം പ്രായമായ കുഞ്ഞിന് രക്തം നല്‍കുന്നതിനായി മുഹമ്മദ് അഷ്ഫാഖ് നോമ്പു മുറിച്ചത്. രമേശിന്റെ ഭാര്യ ആര്‍തി കുമാരി ശസ്ത്രക്രിയയിലൂടെ ജന്മം നല്‍കിയ പെണ്‍കുട്ടി ധര്‍ഭംഗ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
വ്യാപകമായി ലഭ്യമല്ലാത്ത ‘ഒ നെഗറ്റീവ്’ ഗ്രൂപ്പില്‍പ്പെട്ട രക്തം ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അഷ്ഫാഖ് രക്തദാനത്തിന് സന്നദ്ധത അറിയിച്ച് രംഗത്തുവന്നത്. എന്നാല്‍, നോമ്പുകാരനായ അഷ്ഫാഖ് മണിക്കൂറുകളായി ഭക്ഷം കഴിച്ചിട്ടില്ല എന്നതിനാല്‍ രക്തം എടുക്കാന്‍ കഴിയില്ല എന്ന് ബ്ലഡ് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് അഷ്ഫാഖ് നോമ്പ് മുറിച്ചത്.
‘നോമ്പ് പിന്നീട് നോറ്റുവീട്ടാവുന്നതാണ്. ജീവന്‍ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവള്‍ (കുട്ടി) ഒരു സുരക്ഷാ സൈനികന്റെ മകളാണ് എന്നതും എനിക്ക് പ്രചോദനമേകി.’ – അഷ്ഫാഖ് പറഞ്ഞു. ഇസ്ലാമിക നിയമപ്രകാരം, ജീവരക്ഷയടക്കമുള്ള അടിയന്തര ഘട്ടങ്ങളില്‍ നോമ്പു മുറിക്കുകയാണ് ചെയ്യേണ്ടത്.
That’s Bihar for you. The great land of Buddha, Guru Govind Singh, Mahavir, Mata Sita, Hazrat Makhdoom Yahiya Maneri. The sinister designs of Sanghis can’t break the social harmony of us. We all are proud to be Bihari.
My sincere thanks to Mohammad Ashfaq. https://t.co/JKlFfqwEJ2
— Tejashwi Yadav (@yadavtejashwi) May 28, 2018
അഷ്ഫാഖിന്റെ സന്നദ്ധത മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് തേജശ്വി യാദവ് അഭിനന്ദനവുമായി രംഗത്തുവന്നത്.
‘ഇതാണ് ബിഹാര്‍. ശ്രീബുദ്ധന്റെയും ഗുരു ഗോവിന്ദ് സിങിന്റെയും മഹാവീറിന്റെയും സീതാ മാതാവിന്റെയും ഹസ്രത്ത് മഖ്ദൂം യഹ്‌യാ മനേരിയുടെയും നാട്. സംഘികളുടെ കുത്സിത ബുദ്ധികള്‍ക്ക് ഞങ്ങളുടെ സാമൂഹിക ഐക്യം തകര്‍ക്കാന്‍ കഴിയുകയില്ല. ബിഹാരി എന്ന നിലയില്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്.’ – മുന്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായി തേജശ്വി കുറിച്ചു.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ