Video Stories
ജനാധിപത്യം ജ്വലിച്ച രാജ്യസഭ
വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് മുത്തലാഖ് നിരോധന നിയമം പാസാക്കിയ ലോക്‌സഭയെ പുച്ഛിച്ചുതള്ളി ബില്ലവതരണത്തില്‍ പ്രതിരോധം തീര്‍ത്ത രാജ്യസഭ രാജ്യത്തിന്റെ മതേതര പ്രതീക്ഷക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഉന്നയിച്ച ആവശ്യം അംഗീകരിക്കാതെ സ്വേച്ഛാധിപത്യത്തിലൂടെ സ്വന്തം കാര്യം നേടിയെടുക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ മനക്കോട്ടയാണ് മതേതര ശക്തികള്‍ തകര്‍ത്തു തരിപ്പണമാക്കിയത്. ബില്ലിന്റെ മൗലികത ചോദ്യം ചെയ്ത് ക്രിയാത്മക വാഗ്വാദങ്ങളില്‍ തുടങ്ങിയ ചര്‍ച്ചക്കൊടുവില്‍ ശുഭകരമായി പര്യവസാനിപ്പിക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷ കൂട്ടായ്മക്ക് പ്രത്യാശ പകരുന്നതാണ്. രാജ്യസഭയില്‍ ന്യൂനപക്ഷമായതിനാലും മുത്തലാഖ് വിഷയത്തില്‍ പ്രതിപക്ഷത്തെ വിശ്വസിപ്പിക്കാന്‍ സാധിക്കാത്തതിനാലുമാണ് ബജറ്റ് സമ്മേളനം വരെ ബില്ലവതരണം നീട്ടിവച്ചതെന്ന ബി.ജെ.പി നേതാക്കളുടെ പ്രതികരണം ജനാധിപത്യത്തെ ധിക്കരിച്ചവര്‍ക്കുള്ള പാഠമായി അവര്‍ പഠിക്കട്ടെ. രാജ്യത്തിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും തച്ചുടക്കാനും വിശ്വാസ സ്വാതന്ത്ര്യത്തിനു മേല്‍ വാളോങ്ങാനും സംഘബലത്തെ ദുരുപയോഗം ചെയ്യാമെന്ന പൊള്ളയായ സങ്കല്‍പ്പങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന തിരിച്ചറിവാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം ബാക്കിയാക്കിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കുകയും ചെയ്യുന്ന മുസ്്‌ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബില്‍ മൗലികമല്ലെന്ന് സ്ഥാപിക്കുന്ന പ്രതിപക്ഷ വാദങ്ങളെ ഖണ്ഡിക്കാന്‍ കപട കാഴ്ചപ്പാടുകള്‍ക്കപ്പുറം കാര്യകാരണങ്ങള്‍ നിരത്താന്‍ രാജ്യസഭയിലെ നേര്‍ക്കുനേര്‍ സംവാദങ്ങളില്‍ പോലും സാധ്യമാവാതിരുന്ന ഭരണപക്ഷത്തിന് ബജറ്റ് സമ്മേളനത്തിലും ബില്‍ ബാലികേറാമലയായിരിക്കുമെന്നു സാരം.
ഏക സിവില്‍കോഡിലേക്കുള്ള ആദ്യ ചുവട് എന്ന നിലയില്‍ കഴിഞ്ഞയാഴ്ചയാണ് മുത്തലാഖ് നിരോധന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയെടുത്തത്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ സമുദായത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമം നടപ്പാക്കാനൊരുങ്ങും മുമ്പ് ഒരു തരത്തിലുമുള്ള കൂടിയാലോചനക്കും കേന്ദ്ര സര്‍ക്കാര്‍ മനസുവച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികളും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും ആശങ്കകള്‍ അറിയിച്ചെങ്കിലും ഇതൊന്നും ചെവികൊള്ളാതെയാണ് കരടു ബില്ലുമായി കേന്ദ്ര നിയമമന്ത്രി ലോക്‌സഭയിലെത്തിയത്. പ്രതിഷേധങ്ങളത്രയും ശബ്ദവോട്ടോടെ മറികടന്ന് ബില്‍ അവതരിപ്പിക്കുകയും ഒടുവില്‍ പാസാക്കിയതായി പ്രഖ്യാപിച്ച് സഭ പിരിഞ്ഞത് പാര്‍ലമെന്റ് ചരിത്രത്തിലെ വേദനിക്കുന്ന അധ്യായങ്ങളിലൊന്നായി അവസാനിക്കുകയും ചെയ്തു. പക്ഷേ, രാജ്യസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുത്തുനിന്നതോടെ ബില്‍ വോട്ടിനിടാന്‍ കഴിയാതെ പോയി. ആദ്യം ചര്‍ച്ചക്കെടുത്തെങ്കിലും പിന്നീട് പരിഗണനക്കു പോലും പുറത്തെടുക്കാന്‍ കഴിയാത്ത വിധമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിരോധം. ഇത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് കൂട്ടായ്മ നല്‍കുന്ന ശക്തി അടയാളപ്പെടുത്തുന്നതാണ്.
ലോക്‌സഭയിലേതു പോലെ വോട്ടിനിട്ട് ബില്‍ പാസാക്കിയെടുക്കാമെന്ന വ്യാമോഹമായിരുന്നു രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാറിന്. എന്നാല്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കു വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതാണ് ഭരണപക്ഷത്തെ അടിതെറ്റിച്ചത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും ഇതേ നിലപാട് തുടര്‍ന്നത് ഇവ്വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തോടുള്ള കടുത്ത വിയോജിപ്പാണ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിക്ക് വിട്ട് തടിതപ്പുകയാണ് കേന്ദ്ര സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഗേന്ദു ശേഖറും അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാവാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.
എല്ലാ പ്രധാന പാര്‍ട്ടികളിലെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സെലക്ട് കമ്മിറ്റിയില്‍ ബില്ലിന് അനുകൂലമായി തീരുമാനമുണ്ടാകാന്‍ വഴിയില്ല. കരട് നിയമത്തെ ചൊല്ലി വ്യത്യസ്ത വീക്ഷണങ്ങളാണ് വച്ചുപുലര്‍ത്തുന്നതെങ്കിലും ബില്ലിന്റെ മൗലികതയിലുള്ള അടിസ്ഥാന വിയോജിപ്പില്‍ എല്ലാവരും അഭിപ്രായ ഐക്യത്തോടെ അടിയുറച്ചുനില്‍ക്കുന്നത് ആശ്വാസകരമാണ്. മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് പരിതപിക്കുന്ന പ്രധാനമന്ത്രി, പുതിയ നിയമത്തിലൂടെയുണ്ടാകുന്ന നീതി നിഷേധത്തെ കാണാതെ പോകുന്നത് കാപട്യമാണ്. മുസ്‌ലിം സ്ത്രീകളുടെ വിവാഹപരമായ അവകാശ സംരക്ഷണ ബില്‍ തയാറാക്കിയത് മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം നടത്തിയ സ്ത്രീ സംഘടനകളുമായി പോലും കൂടിയാലോചിക്കാതെയാണ്. സംഘ്പരിവാര്‍ സ്വപ്‌നം കാണുന്ന രാഷ്ട്രീയ നേട്ടത്തിലേക്ക് വാതില്‍ തുറന്നുകൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. തടവിനു ശിക്ഷിക്കപ്പെടുന്ന സാധാരണക്കാരനായ ഒരാള്‍ക്ക് മുത്തലാഖിന് വിധേയപ്പെടുന്നവര്‍ക്ക് ജീവനാംശം നല്‍കാന്‍ കഴിയില്ലെന്ന അസാംഗത്യവും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇക്കാര്യങ്ങളില്‍ വ്യക്തത നല്‍കാതെ തിരക്കുപിടിച്ച് നിയമം നടപ്പാക്കാനുള്ള വ്യഗ്രതക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട് എന്നതു തന്നെയാണ് മതേതര ഇന്ത്യയെ വേവലാതിപ്പെടുത്തുന്നത്. രാജ്യത്തെ സിവില്‍ നിയമങ്ങള്‍ക്കു മേല്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റമാണ് യഥാര്‍ത്ഥത്തില്‍ മുത്തലാഖ് നിരോധന ബില്‍. മുത്തലാഖിനെ തെറ്റായി നിര്‍വചിക്കുകയും സൗകര്യപൂര്‍വം വ്യാഖ്യാനിക്കുകയും ചെയ്തു തയാറാക്കിയ നിയമം ഒരു ജനതക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് അനുവദിച്ചുകൂടാ. മഹിതമായ ഭരണഘടനയെ നോക്കുകുത്തിയാക്കി, വിശ്വാസ സ്വാതന്ത്ര്യത്തിനു വില കല്‍പിക്കാതെ, മൗലികാവകാശത്തെ മൂടിപ്പുതച്ചുവച്ചു സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കു വേണ്ടി അടിച്ചേല്‍പ്പിക്കുന്ന ഏതു നിയമത്തെയും പ്രതിരോധിക്കാനുള്ള പ്രബുദ്ധത രാജ്യത്തിനുണ്ട്. രാജ്യസഭ കാത്തുസൂക്ഷിച്ചത് ആ പാരമ്പര്യമാണ്. അതിലാണ് മതേതര ജനതയുടെ പ്രതീക്ഷയത്രയും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ