Culture
‘ന്യായ് ‘ സാമൂഹികനീതി ഉറപ്പാക്കാന്‍-രാഹുല്‍ ഗാന്ധി
. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു.
രാജ്യത്തെ ജീവിത സാഹചര്യവും, സാമൂഹിക സൗഹാര്‍ദ്ദവും ഗുരുതരമായ അവസ്ഥയിലാണ്. പ്രതികൂല സാഹചര്യത്തില്‍ നിന്നും പുരോഗതി കൈവരിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധന അഴിമതി നടപ്പിലാക്കുകയാണ് ചെയ്തത്. അര്‍ധ രാത്രി 12 മണിക്കാണ് ഇത്തരമൊരു നടപടി കൊണ്ടു വന്നത്. ഏകീകൃത നികുതി സമ്പ്രദായം എന്ന പേരില്‍ ജി.എസ്.ടി നടപ്പിലാക്കിയത് യുക്തിരഹിതമായാണ്. പാവപ്പെട്ടവര്‍, തൊഴിലാളികള്‍, സാധാരണക്കാര്‍, ചെറുകിട ബിസിനസുകാര്‍ തുടങ്ങി എല്ലാവരേയും പുറം തള്ളി. ഇത് രാജ്യത്തിന് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. സാമ്പത്തിക രംഗം മുരടിച്ചു. എല്ലാ വിഭാഗത്തിലും അനീതി പ്രകടമായി. കര്‍ഷകര്‍ നാമാവശേഷമായി. ചെറുകിട വ്യവസായങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നു. തൊഴില്‍ നഷ്ടം വ്യാപകമായതോടെ രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലില്ലാത്ത വിധം വര്‍ധിച്ചു. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നോട്ട് നിരോധനത്തിലൂടെ നടപ്പിലായ അനീതി മാറ്റി നീതി കൊണ്ടു വരിക തന്നെ ചെയ്യും. രാജ്യത്തെ സംവിധാനങ്ങളില്‍ നിന്നും പണം എടുത്ത് 8-10 വന്‍ വ്യവസായികള്‍ക്ക് നല്‍കുകയാണ് മോദി ചെയ്തത്. രാജ്യത്തെ പണം പിന്‍വലിച്ചാല്‍ അത് സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ താറുമാറായ സാമ്പത്തിക രംഗം വീണ്ടും ട്രാക്കിലാക്കേണ്ടതുണ്ട്. ന്യായ് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് പണം നല്‍കും. പാവപ്പെട്ടവരുടെ പോക്കറ്റുകളിലെത്തുന്ന പണം അത് വിപണിയിലേക്കിറങ്ങും. സാധനങ്ങള്‍ വാങ്ങാനുള്ള ജനങ്ങളുടെ ആവശ്യം ഉയരും.ഇത് ഉല്‍പാദനം വര്‍ധിപ്പിക്കാനും കാരണമാകും.
. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എപ്പോള്‍, എങ്ങനെ ന്യായ് പദ്ധതി നടപ്പിലാക്കും.
ജി.എസ്.ടിയെ പോലെ ഞങ്ങള്‍ ഇത് ഒരിക്കലും പെട്ടെന്ന് ഒരു ദിവസം രാത്രി 12 മണിക്ക് നടപ്പിലാക്കില്ല. അല്ലെങ്കില്‍ വിവേചന രഹിതമായി നടപ്പിലാക്കി നശിപ്പിക്കാന്‍ ഉദ്ദേശ്യമില്ല. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാന്‍ നീക്കം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാവരും തയാറാണ്. ഇതിനായുള്ള പഠന റിപ്പോര്‍ട്ട് തയാറാണ്. 12,000 രൂപയാണ് കുറഞ്ഞ വരുമാനമായി തീരുമാനിച്ചത്. പൈലറ്റ് പദ്ധതി എന്ന നിലക്ക് ദാരിദ്ര രേഖക്ക് താഴെയുള്ള 20 ശതമാനം ആളുകള്‍ക്ക് അവരുടെ വാര്‍ഷിക വരുമാനം 72,000 രൂപയില്‍ താഴെയാണെങ്കില്‍ അത്തരം ആളുകള്‍ക്ക് ആദ്യം ന്യായ് ലഭ്യമാക്കും. ഇത് ജനങ്ങളെ ദാരിദ്ര രേഖയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരാന്‍ സഹായിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യും. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ യു.പി.എ സര്‍ക്കാര്‍ 14 കോടി ജനങ്ങളെ ദാരിദ്രത്തില്‍ നിന്നും കരകയറ്റിയിരുന്നു. പക്ഷേ മോദി ഇവരെ വീണ്ടും ദാരിദ്രത്തിലേക്ക് തള്ളിവിട്ടു.
. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതും ന്യായ് പദ്ധതിയും സാമ്പത്തിക ഭാരം വര്‍ധിപ്പിക്കില്ലേ?
ന്യായ് ഒരു പദ്ധതിയല്ല, ഇത് ഒരു തത്വമാണ്. ആരോടാണോ അനീതി കാണിച്ചിട്ടുള്ളത് കോണ്‍ഗ്രസ് അവര്‍ക്കൊപ്പമാണ്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് അവരോടുള്ള നീതി പ്രകടമാക്കല്‍ ആണ്. മോദി സര്‍ക്കാര്‍ നീരവ് മോദി, വിജയ് മല്യ,മെഹുല്‍ ചോക്‌സി എന്നിവരോട് എന്താണ് ചെയ്തതെന്ന് പറയൂ. വന്‍ വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. എന്നാല്‍ ഞങ്ങള്‍ സംസാരിക്കുന്നത് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനെ കുറിച്ചാണ് ഇതില്‍ എവിടേയാണ് തെറ്റ്. വ്യവസായികള്‍ക്ക് അനീതി പ്രകടമായിട്ടുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി അവരോടൊപ്പമാണ്. നീതി ലഭ്യമാക്കല്‍ കോണ്‍ഗ്രസിന്റെ ആശയത്തിന്റെ ഭാഗമാണ്.
. എങ്ങിനെ ന്യായ് സംവിധാനത്തെ നിരീക്ഷിക്കും?
ഇത് സാങ്കേതിക വിദ്യയുടെ കാലമല്ലേ. മൊബൈലില്‍ വേണ്ടതിലും അതികമുണ്ട്, ഇന്റര്‍നെറ്റ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ. അതിനാല്‍ തന്നെ ഏറ്റവും താഴേത്തട്ട് മുതല്‍ ഇതിനെ നിരീക്ഷിക്കാനാവും. ഇതില്‍ ചോര്‍ച്ച തടയാനും കഴിയും. ദാരിദ്രം ഉന്‍മൂലനം ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ന്യായ്. ഇത്തരമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് മറ്റൊരു രാജ്യവും നടപ്പിലാക്കിയിട്ടില്ല. ഇതുപോലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇനിയും തുടരുക തന്നെ ചെയ്യും.
. നിങ്ങള്‍ ജനങ്ങളെ വീട്ടില്‍ പോയി ഭക്ഷിപ്പിക്കുകയാണെന്ന് പദ്ധതിയെ കുറിച്ച് പ്രതിപക്ഷം ആരോപിക്കുന്നുണ്ടല്ലോ, പദ്ധതി വരുന്നതോടെ ജനം തൊഴിലെടുക്കുന്നത് നിര്‍ത്തില്ലേ?
ഞാന്‍ തിരികെ ഒരു ചോദ്യം ചോദിക്കാം അനില്‍ അംബാനി ജോലി ചെയ്യുന്നത് നിര്‍ത്തിയോ?. അവരുടെ കൈവശം ഇഷ്ടം പോലെ പണമുണ്ടല്ലോ. ഇപ്പോഴും അവര്‍ ജോലി ചെയ്യുന്നില്ലേ. കര്‍ഷകര്‍ തൊഴിലെടുക്കേണ്ടേ. അവരുടെ മക്കളെ സ്‌കൂളുകളില്‍, യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കേണ്ടതില്ലേ. നല്ല ചിക്തിസ സൗകര്യങ്ങള്‍, നല്ല ഭാവി ഇതൊന്നും സ്വപ്‌നം കാണാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ലേ?. എന്റെ അഭിപ്രായത്തില്‍ കര്‍ഷകര്‍, പാവപ്പെട്ടവര്‍, തൊഴിലാളി വര്‍ഗം എന്നിവരെല്ലാം 12,000 രൂപ എന്ന പ്രതിമാസ സീലിങ്ങിനും അപ്പുറമെത്തണം. ദാരിദ്രത്തിന്റെ ചങ്ങലകളാണ് അവര്‍ക്ക് വിഘാതമാവുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഇത് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു. വിപണിയിലെ ആവശ്യം ഉയര്‍ത്താനും അത് വഴി ഉല്‍പാദനവും തൊഴിലും വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നു.
. നിങ്ങള്‍ സബ്‌സിഡിയുടെ ഭാരവും കുറക്കുമോ?
സബ്‌സിഡി തുടരും. ഇപ്പോള്‍ ആവശ്യമാണ്. പക്ഷേ ഭാവിയില്‍ ഇതേ കുറിച്ച് അവലോകനം നടത്തും. അനാവശ്യമായ സബ്‌സിഡികള്‍ നിര്‍ത്തുകയോ, കുറക്കുകയോ ചെയ്യും. യുക്തിസഹമാക്കി സബ്‌സിഡിയെ മാറ്റും.
. തീരുമാനങ്ങള്‍ വൈകുക എന്നത് കോണ്‍ഗ്രസില്‍ പതിവാണല്ലോ?
അതിന് കാരണങ്ങളുണ്ട്. കോണ്‍ഗ്രസ് എല്ലാവരേയും ശ്രവിക്കുന്നു. ശ്രദ്ധിക്കുന്നു. ആളുകളെ കേള്‍ക്കാന്‍ സമയം ആവശ്യമാണ്. അതാണ് തീരുമാനമെടുക്കാന്‍ വൈകുന്നതിന് കാരണം.
. മോദി സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ എങ്ങിനെ വിലയിരുത്തുന്നു?
മോദിയെ പ്രൊജക്ട് ചെയ്യുന്ന പരിപാടി നല്ലതായി നടക്കുന്നു. അവരുടെ മന്ത്രിമാരെ പോലും കേള്‍ക്കുന്നില്ല. അവിടെ ചര്‍ച്ച ഒരാളിലാണ്. സര്‍ക്കാറിന്റെ രണ്ടോ, മൂന്നോ ആശയങ്ങള്‍, പദ്ധതികള്‍ നല്ലതാണ്. ഉദാഹരണത്തിന് മെയ്ക് ഇന്‍ ഇന്ത്യ, 15 ലക്ഷം നല്‍കല്‍ തുടങ്ങിയവ പക്ഷേ അതില്‍ കള്ളമുണ്ടായിരുന്നു. ഞങ്ങള്‍ ആ ആശയത്തെ പോസിറ്റീവായി എടുത്താണ് എല്ലാവര്‍ഷവും പാവപ്പെട്ടവര്‍ക്ക് 72,000 രൂപ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഇതില്‍ ഒരു തരത്തിലുള്ള കള്ളവുമില്ല. മോദി ആരെയും വിശ്വസിക്കുന്നില്ല. സ്വന്തം ജനറല്‍മാരെ പോലും (ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി, ഗതാഗത മന്ത്രി, ധനകാര്യ മന്ത്രി) വിശ്വാസത്തിലെടുക്കുന്നില്ല. അതിനാല്‍ തന്നെ അഞ്ചു വര്‍ഷവും വാഗ്ദാനം മാത്രമേ നടന്നുള്ളൂ. ഒരു ഫലവും ഉണ്ടായില്ല. അധികാരം രാഷ്ട്രീയവല്‍ക്കരിച്ചതാണ് മോദിയുടെ പ്രശ്‌നം. സംസാരിക്കാന്‍ ബി.ജെ.പിക്കാര്‍ ഉഷാറാണ്. പക്ഷേ കര്‍മ്മം കുറവും. പ്രധാനമന്ത്രി എല്ലാവരേയും കേള്‍ക്കാന്‍ തയാറാവണം. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട് വരിയിലെ അവസാനത്തെ ആളേയും സശ്രദ്ധം ശ്രവിക്കണമെന്ന്. കോര്‍പറേറ്റുകള്‍, ബിസിനസുകാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, മധ്യവര്‍ത്തികള്‍ ഇവരെ ആരേയും കേള്‍ക്കാന്‍ മോദി തയാറല്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സര്‍ക്കാറിന് ഫലം നല്‍കാനാവുന്നില്ല.
. പ്രിയങ്ക തെരഞ്ഞെടുപ്പിന് മുമ്പ് സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായല്ലോ, നേരത്തെ അവരെ കൊണ്ടുവന്നിരുന്നെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നില്ലേ?
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഓര്‍മയില്ലേ. ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്ന സമയം. വാജ്‌പേയിയുടെ പ്രഭാവം എന്ന് ജനങ്ങള്‍ പറഞ്ഞിരുന്ന സമയമാണത്. കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയ സമയം. എന്തു കൊണ്ട് അന്ന് നേരത്തെ രാഹുല്‍ വന്നില്ലല്ലോ എന്ന് ചോദിച്ചില്ല. ഇത്തരം ചോദ്യങ്ങള്‍ കാലഹരണപ്പെട്ടതാണ്. അന്ന് മുതല്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി പ്രിയങ്കയോട് രാഷ്ട്രീയത്തിലിറങ്ങാന്‍ താന്‍ ആവശ്യപ്പെടുന്നു. പക്ഷേ അന്ന് അവരുടെ കുട്ടികള്‍ ചെറുതായിരുന്നു. അവര്‍ക്ക് കുടുംബ ഉത്തരവാദിത്തമുണ്ടായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ വലുതായി. ഞങ്ങള്‍ അക്രമം, വിദ്വേഷം, വിഭജനം, പോരാട്ടം എന്നിവയില്‍ വിശ്വസിക്കുന്നില്ല. ഞാനും പ്രിയങ്കയും പറയുന്നത് തന്നെയായിരുന്നു ഞങ്ങളുടെ പിതാവില്‍ നിന്നും നേരത്തെ നിങ്ങള്‍ക്ക് ലഭിച്ചിരുന്നത്.
. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കാന്‍ തയാറാണെന്ന് പ്രിയങ്ക പറയുന്നു. ഇതേ കുറിച്ച് രാഹുല്‍ എന്ത് പറയുന്നു?.
പ്രിയങ്ക ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താന്‍ കരുതുന്നില്ല. അവര്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ എതിര്‍ക്കില്ല. ഇനി പ്രത്യേക സാഹചര്യം വന്നാല്‍ അപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്ഥമായിരിക്കും.
. ജമ്മുകശ്മീര്‍, പാക് സ്‌പോണ്‍സേര്‍ഡ് ഭീകരവാദം എന്നിവയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് എന്തു കൊണ്ട് പ്രതിരോധത്തില്‍. കോണ്‍ഗ്രസ് പാകിസ്താനെ സ്‌നേഹിക്കുന്ന പാര്‍ട്ടിയാണെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ടല്ലോ?
പാക് സ്‌പോണ്‍സേര്‍ഡ് ഭീകരവാദമാണെങ്കിലും ജമ്മുകശ്മീരിന്റെ കേസ് ആണെങ്കിലും ഞങ്ങള്‍ പ്രതിരോധത്തില്‍ അല്ല. കോണ്‍ഗ്രസ് നയം വ്യക്തമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദമുള്‍പ്പെടെ ഒന്നിനോടും സഹിഷ്ണുതയില്ല. ഭീകരവാദത്തെ എതിര്‍ക്കാന്‍ ഞങ്ങള്‍ കാണിച്ച കഠിനാധ്വാന ഫലമാണ്. 2012 വരെ കശ്മീരില്‍ ഭീകര ആക്രമണം കുറഞ്ഞത്. സമാധാനം അവിടെ ഉണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ മോദിയുടെ നയം കാരണം ഭീകരവാദം, അധിക്രമങ്ങള്‍, വിദ്വേഷം എന്നിവ വീണ്ടും പുനരാരംഭിച്ചു. ഒമ്പത് വര്‍ഷം ഞങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു. രത്തന്‍ ടാറ്റയെ പോലുള്ള വ്യവസായികളെ കശ്മീരില്‍ എത്തിച്ചുയ വ്യാവസായത്തെ കുറിച്ചും നിക്ഷേപത്തെ കുറിച്ചും ചര്‍ച്ച നടത്തി. ഭീകരവാദം അവസാനിപ്പിച്ചു. പക്ഷേ മോദി മെഹ്ബൂബ മുഫ്തിയോടൊപ്പം ചേര്‍ന്ന് സംയുക്ത സര്‍ക്കാര്‍ ആരംഭിച്ചു എല്ലാം രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി നശിപ്പിച്ചു.
. യു.പിയിലെ വിശാല സഖ്യത്തിനെ പിന്തുണച്ചിരുന്ന കോണ്‍ഗ്രസ് പിന്നീട് എന്തു കൊണ്ട് പിന്‍മാറി?
യു.പിയില്‍ സഖ്യം ഉണ്ടായിരുന്നു. പൂര്‍ണമായും അല്ല. ബി.ജെ.പിയെ തടയാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് എസ്.പി, ബി.എസ്.പി എന്നിവര്‍ക്കൊപ്പം ചേരാന്‍ തീരുമാനിച്ചത്. പക്ഷേ ഒരു മറുപടിയും ലഭിച്ചില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അവിടെ ഉയര്‍ത്തുകയാണ് ഞങ്ങള്‍. പ്രിയങ്ക, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ അവിടെ നിയോഗിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം യു.പിയിലെ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാവാന്‍ വേണ്ടി പ്രവര്‍ത്തിക്കാനാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
. തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആരായിരിക്കും?
തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം നിങ്ങള്‍ക്ക് കാണാം. മോദിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്ത് വിശാലമായ ഐക്യമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി ആരെന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം തീരുമാനിക്കും.
. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന വാര്‍ത്തകളുണ്ടല്ലോ. അമേത്തിയുടെ കാര്യത്തില്‍ സംശയമുണ്ടോ?
ഞാന്‍ അന്ധവിശ്വാസി അല്ല. എങ്കിലും അമേത്തിയുമായി എനിക്ക് അഭേദ്യമായ ഒരു ബന്ധമുണ്ട്. ഞാന്‍ അമേത്തിയില്‍ മത്സരിക്കും അവിടുത്തെ എം.പിയായി തുടരും. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണ്. അതിന് കാരണക്കാരന്‍ മോദി തന്നെയാണ്. ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്നത് ബി.ജെ.പി ദ്രൂവീകരണത്തിന് വേണ്ടി തകര്‍ത്തു. ദക്ഷിണേന്ത്യക്കാരുടെ ഭാഷ, സംസ്‌കാരം എന്നിവക്ക് ഭീഷണി ഉയരുന്നതായി ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങി. ഈ സാഹചര്യത്തില്‍ അവിടെ മത്സരിക്കണമെന്ന ആവശ്യം ന്യായമാണ്. എങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
. നിങ്ങള്‍ ക്ഷേത്ര, മത രാഷ്ട്രീയം ആരംഭിച്ചു. ഒരര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട അവരില്‍ നിന്നും പിടിച്ചു വാങ്ങി എവിടെ നിന്നാണ് ഇതിനുള്ള പ്രചോദനം ലഭിച്ചത്. ക്ഷേത്രങ്ങളില്‍ പോകുന്നു, ദര്‍ഗകളില്‍ പോകുന്നു. കൈലാസ മാനസരോവറില്‍ പോകുന്നു. എന്താണിതിന് കാരണം?
ഈ ആശയം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദുയിസം ആരില്‍ നിന്നും എടുത്ത് മാറ്റാനാവില്ല. ഹിന്ദൂയിസം എത്രയോ വലുതാണ്. അതിന് പ്രത്യേക ബോസുമാരൊന്നുമില്ല. ലോകത്തിന് മുഴുവന്‍ പാത കാണിച്ചു കൊടുത്ത ഒന്നാണത്. എങ്ങിനെയാണ് ഹിന്ദൂയിസം അവരുടേത് അല്ലെങ്കില്‍ എന്റേത് എന്ന് പറയുക. ഒരു മതത്തിന്റെ കോണ്‍ട്രാക്ട് ബി.ജെ.പിക്കാണ് എന്ന് അവര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അവരെ പരിശോധിക്കേണ്ടതാണ്. എന്റെ മതം എന്റെ ആത്മീയതയാണ്. പല ആരാധന സ്ഥലങ്ങളിലും പോകണമെന്ന് എനിക്കുണ്ട്. അക്രമം കാണിക്കാത്തവര്‍, വിദ്വേഷമില്ലാത്തവര്‍, ആരെയും കൊലചെയ്യാത്തവര്‍ തുടങ്ങി ആരു വിളിച്ചാലും താന്‍ അവിടെ പോകും. അവരുടെ ചിന്തകളെ ആദരിക്കും. ക്ഷേത്രത്തിലോ, പള്ളിയിലോ, ഗുരുദ്വാരയിലോ, ജെയ്ന്‍ ക്ഷേത്രത്തിലോ, എവിടെയാണെങ്കിലും. അതാണ് ഈ രാജ്യത്തിന്റെ ചരിത്രം.
. കോണ്‍ഗ്രസിന്റേത് മൃതു ഹിന്ദുത്വമാണെന്നു പലരും വിശ്വസിക്കുന്നു. ബി.ജെ.പിയുടേത് ഹാര്‍ഡ് ഹിന്ദുത്വം ആണോ?
നിര്‍മലയതയാണ് ഹിന്ദുയിസത്തിലെ ശുദ്ധത. സ്‌നേഹമാണ് സാഹോദര്യം. എവിടേയാണ് ഹിന്ദൂയിസത്തില്‍ കാഠിന്യമുള്ളത്. അശക്തനായവനെ കൊല്ലണമെന്ന് എവിടെയാണ് ഹിന്ദുയിസത്തില്‍ എഴുതിവെച്ചിട്ടുള്ളത്. എവിടേയാണ് മതത്തിന്റെ പേരില്‍ വിദ്വേഷവും കൊലയും എഴുതിവെച്ചിട്ടുള്ളത്. ഞാന്‍ ഉപനിഷത്തുകള്‍, വേദങ്ങള്‍, ഭഗവത് ഗീത, എന്നിവ വായിച്ചിട്ടുണ്ട്. ഇതില്‍ എവിടേയും കാഠിന്യമില്ല. പൊങ്ങച്ചം അവസാനിപ്പിക്കലാണ് മത തത്വങ്ങളുടെ തുടക്കം.
. മോദി രാജ്യത്തെ സൂപ്പര്‍ പവറാക്കിയെന്ന് അവകാശപ്പെടുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ താങ്കള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോ?
ഞാന്‍ എന്റെ പ്രവൃത്തിയില്‍ വിശ്വസിക്കുന്നു. സത്യമാണ് എന്റെ വഴി. പൊതു ജീവിതത്തില്‍ എന്റെ റെക്കോര്‍ഡ് പരിശോധിച്ചു നോക്കൂ, എന്റെ സംസാരത്തിലോ, പ്രവൃത്തിയിലോ കള്ളം നിങ്ങള്‍ക്ക് കാണാനാവില്ല. അതേ സമയം മോദി അഞ്ചു വര്‍ഷം മുമ്പ് നിരവധി വാദ്ഗാനങ്ങള്‍ നല്‍കി അധികാരത്തിലേറി. 15 ലക്ഷം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും, രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം കള്ളമായി. തെറ്റായ വാഗ്ദാനങ്ങളായിരുന്നു അവര്‍ നല്‍കിയത് ഒന്നും പാലിച്ചില്ല. ഇപ്പോള്‍ ശ്രദ്ധമാറ്റാനായി രാജ്യത്തെ സൈനിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല. മന്‍മോഹന്‍ സിങിന്റെ കാലത്ത് മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ ക്രെഡിറ്റ് അദ്ദേഹം ഏറ്റെടുത്തിട്ടില്ല. 2012 മുതല്‍ ശാസ്ത്രജ്ഞര്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ബുധനാഴ്ച രാജ്യത്തെ മുഴുവന്‍ ഒരു മണിക്കൂര്‍ ഉദ്വോഗത്തിന്റെ മുള്‍മുനിയില്‍ നിര്‍ത്തി മോദി ക്രെഡിറ്റ് ഏറ്റെടുത്ത ബഹിരാകാശ ദൗത്യം.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ