Connect with us

Money

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; മിനിമം ബാലന്‍സ് കാര്യത്തില്‍ പുതിയ തീരുമാനം

സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്എംഎസ് നിരക്കുകളും പൂര്‍ണമായി ഒഴിവാക്കി എസ്ബിഐ

Published

on

 

മുംബൈ: സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്എംഎസ് നിരക്കുകളും പൂര്‍ണമായി ഒഴിവാക്കി എസ്ബിഐ. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.

ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ എസ്ബിഐ തീരുമാനിച്ചിരുന്നു.

സേവിങ്‌സ് അക്കൗണ്ടുകളില്‍ പ്രതിമാസ ശരാശരിയായി മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 3,000 രൂപയും അര്‍ധ നഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയും വേണമെന്നായിരുന്നു എസ്ബിഐ നിര്‍ദേശിച്ചിരുന്നത്. ഇതു പാലിക്കാതിരുന്നാല്‍ അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയും ഈടാക്കിയിരുന്നു.

kerala

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്

Published

on

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 200 രൂപന് 35,000 രൂപ രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4375 രൂപയായി. ഈ മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും താഴ്ന്ന വിലയാണ്.

തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്. ആഗോളവിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയാന്‍ കാരണം.

Continue Reading

india

അദാനിയുടെ ഓഹരികള്‍ കൂപ്പുകുത്തി

Published

on

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്ന റിപ്പോര്‍ട്ട്  പുറത്ത്
വന്നതിനെ തുടര്‍ന്ന്  അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി.

കള്ളപ്പണം തടയല്‍ നിബന്ധന പ്രകാരം വിദേശ നിക്ഷേപകന്‍ അവശ്യത്തിന് വിവരങ്ങള്‍ നല്‍കാത്തതാണ്അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കാരണം.കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

എപിഎംഎസ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ആല്‍ബുല എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.

 

Continue Reading

kerala

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി.പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയായി. 36,600 രൂപയായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.