'കര്‍ഷകരോടുള്ള അനീതിയാണ് ഈ ബില്‍. പാര്‍ലമെന്റില്‍ ഏതുവിധേനയും ബില്ലിനെ എതിര്‍ക്കാന്‍ ടി.ആര്.എസ് എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'- റാവു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കര്‍ഷക ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബിജെപി അനുകൂല പാര്‍്ട്ടികൂടിയായ ടിആര്‍എസ് മേധാവിയുടെ പ്രതികരണം.
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ വളര്‍ത്തുപട്ടി ചത്തതിന് രണ്ട് മൃഗഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ അലംഭാവമാണ് 11 മാസം പ്രായമായ പട്ടിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണം. സര്‍ക്കാര്‍...
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്്ലിം വിരുദ്ധ രോഗമാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെയും ബിജെപിയെയും രോഗം ബാധിച്ചിരിക്കുന്നു. അവര്‍ കാണുന്നതെല്ലാം ഹിന്ദു-മുസ്ലിം വര്‍ഗീയ വിഷയങ്ങള്‍ മാത്രമാണ്....
ഹൈദരാബാദ്: തെലങ്കാനയില്‍ ആവേശം വിതറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലങ്കാനയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബെയ്ന്‍സ, കാമറെഡ്ഡി, ചാര്‍മിനാര്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ കെടുകാര്യസ്ഥതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ബിജെപി ഇനി അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും...
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. തെലങ്കാന ജന സമിതി (ടി.ജെ.എസ്)യാണ് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തിന്റെ ഭാഗമായി ടി.ജെ.സ് പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്ദരം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച...
ന്യൂഡല്‍ഹി: നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തില്‍നിന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിന്‍വാങ്ങിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണ ലഭിക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായി നാല് സംസ്ഥാന നിയമസഭകളിലേക്ക്...
ഹൈദരബാദ്: കാലാവധി പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നാളെ നിയമസഭ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം...
ഹൈദരാബാദ്: ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ക്ഷണത്തിന് സമ്മതം മൂളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ തലത്തില്‍ ഗുണപരമായ മാറ്റത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മമതാ ചന്ദ്രശേഖര...
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ഇന്ത്യയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്ന് സര്‍വേഫലം. പോള്‍ ഏജന്‍സിയായ വിഡിപി അസോസിയേറ്റ്സിന്റേതാണ് സര്‍വേ. ചന്ദ്രശേഖര്‍ റാവുവിന്റെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെ 87 ശതമാനം പേരും സന്തുഷ്ടരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍...