കോവിഡിന് ശേഷമുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് ഡോ. ഷംസുദ്ദീന് അഭിപ്രായപ്പെട്ടു. ചുമയോ ശ്വസന പ്രശ്നമോ ഉള്ളവര്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ വൈകുന്നതും അശ്രദ്ധയും മാരകമായി ബാധിക്കാമെന്നു ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു മേഖലകളിലെയും ഏറ്റവും മോശം അവസ്ഥ നമുക്കുണ്ട്. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനോ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനോ നമ്മള്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്പത്തിയൊന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഇടിവില്‍ ആദ്യമായി ജിഡിപി എത്തി. കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം...
'രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്നങ്ങള്‍ ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,'
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുന്ന കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സര്‍വകക്ഷി യോഗത്തിലെ ആവശ്യം പരിഗണിച്ചാണ് കമ്മീഷന് പുതിയ തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് നീക്കിവെക്കുന്നത് സംബന്ധിച്ച്...
രാജ്യത്ത് ആംബുലന്‍സുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
''കൊറോണ ഇല്ലാതായി. ഇപ്പോള്‍ അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്‍ക്കുകയാണ്. അതുവഴിയാണ് അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്‍ തടയുകയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്'' ബംഗാള്‍ ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള് രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി 1000ത്തിലധികം മരണങ്ങളാണ് ഇന്ത്യയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലീലിലും ഇത് 500 ന് താഴെ...
കൊവിഡിന് പുറമെ വെള്ളപ്പൊക്കം, രണ്ട് ചുഴലിക്കാറ്റുകള്‍, വെട്ടുകിളി ആക്രമണം എന്നിവ രാജ്യത്തെ വേട്ടയാടി. ഇത് ജനങ്ങളെ കൂടുതല്‍ ശക്തരാക്കി, മോദി പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ പിപിഇ കിറ്റ് നിര്‍മ്മാതാക്കളാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടു.
ഒക്ടോബര്‍ ആദ്യ വാരത്തോടെ ഈ പരീക്ഷണങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ ലഭ്യമാകുമെന്ന് ഗവേഷകര്‍ കരുതുന്നു.
കൊറോണ വൈറസ് മഹാമാരി വരുത്തിയ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ബാങ്കിംഗ് മേഖലയെ ലക്ഷ്യംവച്ചാണ് നിക്ഷേപകര്‍ അഭയം തേടുന്നത്. കോവി ഡ് കാലത്ത് മറ്റ് വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്കിംഗ് മേഖല ഉയര്‍ന്ന വാര്‍ഷിക ലാഭവിഹിതം നല്കുന്നതിനാലാണിത്.