india
രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായെന്ന് സച്ചിന്‍ പൈലറ്റ്
‘രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,’
ജയ്പൂര്‍: രാജ്യത്ത് വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും സാമ്പത്തിക സ്ഥിതി ഭയാനകരമായ അവസ്ഥയിലെത്തുമെന്നും ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുമെന്ന രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.
‘രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,’ സച്ചിന്‍ പൈലറ്റ് ജയ്പൂരിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മറ്റ് വിഷയങ്ങളിലേക്ക് ചര്‍ച്ചകൊണ്ടുപോകുന്നതെന്നും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും ആരോപിച്ചു. ഈ വിഷയത്തില്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ രാജ്യം മുഴുവന്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം, ജിഡിപിയിലെ ഭീമന്‍ ഇടിവ് തുടങ്ങിയ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെതിരെ രാഹുല്‍ഗാന്ധി തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. രാജ്യം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് കോവിഡിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് പതിക്കുന്ന സുനാമിയാണ് കോവിഡെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ പ്രതികരണം.
രാജസ്ഥാനിലെ പാര്‍ട്ടിയുടെ അവസ്ഥയെക്കുറിച്ചും സച്ചിന്‍ സംസാരിച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കന്റെ കീഴില്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച സമിതി വിവിധ വിഷയങ്ങളില്‍ ആളുകളില്‍ നിന്ന് പ്രതികരണം തേടുന്നത് നല്ല നീക്കമാമെണെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
Modi Govt’s ‘well-planned fight’ against Covid has put India in an abyss of:
1. Historic GDP reduction of 24%
2. 12 crore jobs lost
3. 15.5 lac crores additional stressed loans
4. Globally highest daily Covid cases & deaths.But for GOI & media ‘sab changa si’.
— Rahul Gandhi (@RahulGandhi) September 12, 2020
ജി.ഡി.പി. നിരക്ക് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രത്തിന്റെ നയങ്ങള്‍ കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന കടുത്ത ആരോപണവുമായി ഇന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ജിഡിപിയില്‍ 28% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 12 കോടി ആളുകള്‍ക്ക് ജോലി നഷ്ടമായി, 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി തുടങ്ങിയ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ രാഹുല്‍ ഉന്നയിച്ചത്.
‘കോവിഡിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള മികച്ച ആസൂത്രണത്തിലൂടെ ഇന്ത്യ ജി.ഡി.പി. കുറവിന്റേയും ജോലിനഷ്ടത്തിന്റേയും സാമ്പത്തിക ബാധ്യതകളുടേയും കൂടിയ കോവിഡ് മരണനിരക്കിന്റേയും അഗാധമായ കുഴിയിലേക്ക് വീണിരിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും എല്ലാം നല്ലതാണ്’.- രാഹുല്‍ ട്വീറ്റ് ചെയ്തു.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.
പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ