കൊല്‍ക്കത്ത: റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊമ്പനെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യാത്രക്കാരന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ലതാഗുരി വനപ്രദേശത്തായിരുന്നു സംഭവം. ബാങ്കുദ്യോഗസ്ഥനായ സാധിക് റഹ്മാനെയാണ് ആന ചവിട്ടിക്കൊന്നത്. ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുന്ന ആനയെ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. അക്രമാസക്തമായ രീതിയിലുള്ള...
ലക്നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്കോഡ ഗാമ-പാട്ന എക്സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്‍ ജംഗ്ഷന് സമീപം 13കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം....
റിയാദ്: സൗദി അറേബ്യയിലെ ബത്ഹയില്‍ കാര്‍ അപകടത്തിൽ പെട്ട് മലയാളി യുവാവ് അന്തരിച്ചു. കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്. രാവിലെ ആറു മണിക്ക് മക്കളെ സ്കൂളിലാക്കാന്‍ പോയ ഉമറിന്റെ കാർ...
മാനന്തവാടി: നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ മകനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടിക്കടുത്ത തോണിച്ചാല്‍ പയിങ്ങാട്ടേരിയില് വാടകയ്ക്ക് താമസിച്ചുവരുന്ന തമിഴ്നാട് ഉസലാംപെട്ടി തിമ്മനത്തലം സ്വദേശി ആശൈകണ്ണന്‍ (48) കൊല്ലപ്പെട്ട സംഭവത്തിലാണ് മകന്...
റോം: ലോകം വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി സാല്‍വത്തോറ ടോട്ടോ റെയിനെ ജയിലില്‍ അന്തരിച്ചു. കൊലപാതകങ്ങളുടെ പേരില്‍ 25 ജീവപര്യന്തം ശിക്ഷകളാണ് റെയിനയ്ക്ക് ലഭിച്ചത്. 87 കാരനായ റെയിനെ കോസാ നോസ്ട്രാ എന്ന മാഫിയസംഘത്തിന്റെ തലവനായിരുന്നു ടോട്ടോ...
അമേരിക്കയിലെ ടെക്സാസില്‍ മലയാളികളുടെ വളര്‍ത്തുമകളായ ഷെറിന് മാത്യൂസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതിനാണ് അറസ്റ്റ്. അമേരിക്കയിലെ ടെക്സാസില്‍ കഴിഞ്ഞമാസമാണ്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് ശിവകുമാറും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയില് കാറില്‍ സഞ്ചരിക്കവെയാണ് ഇരുവര്‍ക്കും വെടിയേറ്റത്. വെടിവെപ്പില്‍ പരിക്കേറ്റ രണ്ടു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ നില...
തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം വരെ ആറര മണിക്കൂറുകൊണ്ടു ആംബുലന്‍സ് എത്തിച്ച ഡ്രൈവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. കാസര്‍കോട് സ്വദേശി തമീമാണ് 31 ദിവസം പ്രായമായ പിഞ്ചുകുഞ്ഞുമായുള്ള ആംബുലന്‍സുമായി പുറപ്പെട്ടത്. ഏകദേശം...
തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു. തൃശൂര്‍ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറകടര്‍ ആയിരുന്നു ഡോ...
വിമാനയാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന് മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര് സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്‍ ഇറക്കിയെങ്കിലും സലീമിന്റെ...