കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകി 5മണിക്കാവും കാണുക. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും. ബില്ലുകള്‍...
കാര്‍ഷിക ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കിയതിനെതിരെ എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെ രാജ്യസഭയില്‍ പ്രതിപക്ഷം സമ്മേളന നടപടികള്‍ ബഹിഷ്കരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലോക്സഭയില്‍ നിന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങിപ്പോയത്. പ്രതിപക്ഷ പാര്‍ട്ടികള്‍...
കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പ്രത്യക്ഷത്തില്‍ രംഗത്തെത്തിയിരിക്കെയാണ് രാഹുല്‍ തിരിച്ചെത്തുന്നത്. രാജ്യസഭാ അംഗങ്ങളെ സസ്പെന്റെ ചെയ്ത നടപടിയില്‍ ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് വാക്കൗട്ട് നടത്തുകയും സര്‍ക്കാര്‍ മാപ്പ് പറയണമെന്ന്...
മൂന്നാമത്തെ കാര്‍ഷിക ഭേദഗതി ബില്‍, കമ്പനി ഭേദഗതി ബില്‍, ബാങ്കിംഗ് റെഗുലേഷന് ഭേദഗതി ബില്‍, ദേശീയ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി ബില്‍ എന്നിവയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്നേ കേന്ദ്രം രാജ്യസഭയില്‍ പാസാക്കിയെടുത്തത്.
അവശ്യ സാധന (ഭേദഗതി) ഓര്‍ഡിനന്‍സ് 2020 ബില്ലാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയെടുത്തത്. ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിട്ടുള്ളതിനാല്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്‍ ബില്‍ നിയമമാകും.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്‍ണായക നിയമങ്ങള്‍ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തുകഴിഞ്ഞു. കര്‍ഷിക ഉല്പന്ന വ്യാപാര വാണിജ്യബില്‍-2020, കര്‍ഷക (ശാക്തീകരണ,...
വിലക്ക് നേരിട്ട എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ...
കാര്‍ഷിക വിഷയത്തിലെ മൂന്നാമത്തെ ബില്ലും കേന്ദ്ര സര്‍ക്കാര്‍ നാളെ പാസാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രാജ്യസഭാ എംപിമാര്‍ക്ക് നാളെ സഭയില്‍ ഹാജരാകാനും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാനും നിര്‍ദ്ദേശിച്ച് ബിജെപി വിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.
ഹരിയാനയിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ രണ്ട് ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എമാര്‍ പങ്കെടുത്തു. ഹരിയാനയില്‍ മുതിര്‍ന്ന നേതാവ് ദുശ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായ ബിജെപിയുമായുള്ള സഖ്യ സര്‍ക്കാറിന്റെ ഭാഗമാണ് ജെജെപി. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്കൊപ്പം ബര്‍വാല എംഎല്‍എ...